Insight

ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും?

ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും?

February 17, 2015 at 5:45 pm Comments are Disabled

ഇരുപത്തിയൊന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നതിന്റെ ദൃശ്യങ്ങളാണ് ഐ എസ് ഭീകരരുടെ ഭ്രാന്തിൽ നിന്ന് പുറത്ത് വന്ന ഏറ്റവും പുതിയത്. ഇതുവരെയുള്ള ഐ എസ് കൂട്ടക്കൊലകൾ ഇറാഖിൽ നിന്നാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടതെങ്കിൽ ലിബിയയിൽ നിന്നാണ് പുതിയ കഴുത്തറുക്കലുകളുടെ വീഡിയോ വന്നിട്ടുള്ളത്. ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകളെ വിശ്വസിക്കാമെങ്കിൽ ഐ എസ് അവരുടെ ഓപ്പറേഷനുകൾ കൂടുതൽ പ്രദേശങ്ങളിലേക്കും രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം. വാക്കുകളും അക്ഷരങ്ങളും മരവിച്ചു നില്ക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ പലപ്പോഴും [...]

Read more ›
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?

നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?

July 29, 2014 at 10:17 pm Comments are Disabled

കേരളം പഴയ കേരളമല്ല. സാമുദായിക സൗഹാർദത്തിന്റെയും സഹിഷ്ണുതയുടേയും കൊടിയടയാളങ്ങൾ പതിയെ താഴ്ന്നു തുടങ്ങുന്നുവോ എന്ന് സംശയിക്കപ്പെടേണ്ട വിധം വർഗീയ ധ്രുവീകരണത്തിന്റെ കാറ്റ് അങ്ങിങ്ങായി വീശിത്തുടങ്ങുന്നുണ്ട്. ഈ ധ്രുവീകരണം വളരെ പ്രകടമായ തലത്തിലേക്ക് വളർന്നു കൊണ്ടിരിക്കുന്നത് ഇന്ന് നവ മാധ്യമങ്ങളിലാണ്. പുറം ലോകത്തിന്റെ  കണ്ണാടിയാണ് നവമാധ്യമങ്ങൾ. സമൂഹത്തിൽ കാണുന്ന പല മാറ്റങ്ങളുടെയും ആദ്യ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിലാണ്. അതുകൊണ്ട് തന്നെ ഈ കണ്ണാടിക്കാഴ്ച്ചകളെ വളരെ കരുതലോടെ വേണം കാണുവാൻ.. ആശങ്കകളോടെ [...]

Read more ›
ചരിത്രത്തെ ചാമ്പലാക്കി കേന്ദ്ര സർക്കാർ!, 1.5 ലക്ഷം ഫയലുകൾ നശിപ്പിച്ചു!

ചരിത്രത്തെ ചാമ്പലാക്കി കേന്ദ്ര സർക്കാർ!, 1.5 ലക്ഷം ഫയലുകൾ നശിപ്പിച്ചു!

July 25, 2014 at 10:27 pm Comments are Disabled

ന്യൂഡല്‍ഹി: ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നശിപ്പിച്ചുവെന്ന് ആരോപണം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ വരെ നശിപ്പിക്കപ്പെട്ടതായി കരുതുന്നു. ചരിത്രത്തെ സംഘപരിവാര്‍ താത്പര്യത്തിനനുസരിച്ച് വളച്ചൊടിക്കാൻ നിരന്തരം ശ്രമം നടക്കുമ്പോള്‍ ഈ ആരോപണങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ ഒന്നര ലക്ഷത്തിലധികം ഫയലുകള്‍ നശിപ്പിച്ചെന്നും അക്കൂട്ടത്തില്‍ ഗാന്ധി വധവുമായി ബന്ധമുള്ള ഫയലുകളൊന്നും ഇല്ലെന്നുമാണ് ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് [...]

Read more ›
മാധ്യമപ്രവർത്തകരെ കുതിര കയറുന്നത് എന്ത് കൊണ്ട്?

മാധ്യമപ്രവർത്തകരെ കുതിര കയറുന്നത് എന്ത് കൊണ്ട്?

July 23, 2014 at 11:11 pm Comments are Disabled

കഴിഞ്ഞ ദിവസം ഒരു മാധ്യമ സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ച ചില വരികളാണ് ഈ പോസ്റ്റിന് പ്രേരകമായത്. മാധ്യമപ്രവർത്തകരുടെ തലയിൽ കയറി പൊങ്കാലയിടുന്ന സോഷ്യൽ മീഡിയയിലെ പ്രതികരണക്കാരെ കുറിച്ചുള്ള വളരെ ശ്രദ്ധേയമായ ഒരു കുറിപ്പായിരുന്നു അത്. റേറ്റിംഗ് മാത്രം പരിഗണിച്ച് കിട്ടുന്ന പരസ്യമാണ് ടെലിവിഷൻ ചാനലുകളുടെ ഏക വരുമാനമെന്നും അതുകൊണ്ട് തന്നെ പല വിട്ടുവീഴ്ചകളും ചെയ്യാൻ മാധ്യമ പ്രവർത്തകർ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം എഴുതി. ഒരു സ്റ്റോറി കിട്ടിയാൽ അതിനെക്കുറിച്ച് ശരിയാം വണ്ണം [...]

Read more ›
മെൽബണിൽ “ട്രാവൻകൂർ” എത്തിയത് എങ്ങനെ?

മെൽബണിൽ “ട്രാവൻകൂർ” എത്തിയത് എങ്ങനെ?

July 19, 2014 at 8:02 am Comments are Disabled

മെല്‍ബണ്‍: ട്രാവന്‍കൂര്‍ എന്ന സബര്‍ബിനെക്കുറിച്ച് കേള്‍ക്കാത്തവരായി മെല്‍ബണില്‍ അധികം പേര്‍ ഉണ്ടാവില്ല. എന്നാല്‍ നോര്‍ത്ത് മെല്‍ബണിനു സമീപമുള്ള ഈ ചെറിയ സബര്‍ബിന് എങ്ങനെയാണ് ഒരു ട്രാവന്‍കൂര്‍ കണക്ഷന്‍ വന്നതെന്ന് ചിന്തിച്ചിട്ടുണ്ടൊ?. കഥയുടെ രത്‌നച്ചുരുക്കം ഇങ്ങനെ. പണ്ട് ഇവിടെ താമസിച്ചിരുന്ന ഹെന്റി മാഡന്‍ എന്നൊരു കുതിരക്കച്ചവടക്കാരന്‍ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബംഗ്ലാവിനും എസ്‌റ്റേറ്റിനുമൊക്ക ട്രാവന്‍കൂര്‍  എന്നു പേരു നല്‍കി. അതിനൊരു കാരണമുണ്ട്; ഇന്ത്യയിലേക്കു കുതിരകളെ കയറ്റി അയച്ചിരുന്ന ഹെന്റിക്ക് ഇന്ത്യൻ സഗരങ്ങളുടെ പേരുകൾ സുപരിചിതമായിരുന്നു. അന്നത്തെ സുന്ദര [...]

Read more ›
ഇന്ത്യയിലെ നിയമവും രാഷ്ട്രീയവും താഴ്ചയുടെ പുതിയ തലങ്ങളില്‍!

ഇന്ത്യയിലെ നിയമവും രാഷ്ട്രീയവും താഴ്ചയുടെ പുതിയ തലങ്ങളില്‍!

July 16, 2014 at 10:26 pm Comments are Disabled

DNA-യിൽ “A new low in Indian politics” എന്നപേരിൽ പ്രസിദ്ധീകരിക്കുകയും ‘വ്യക്തമല്ലാത്ത കാരണങ്ങളാൽ‘ നീക്കം ചെയ്യപ്പെടുകയും ചെയ്ത ലേഖനത്തിന്റെ മലയാള പരിഭാഷ. രാഷ്ട്രീയക്കാരുടെ ഇച്ഛനുസരണം കോടതി നടപടികള്‍ മുന്നോട്ടുപോകുന്നത് ഇന്ത്യയില്‍ പുതിയ പുതിയൊരു പ്രവണതയായി മാറുകയാണോ? ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷാ എന്ന വിവാദനേതാവുമായി ബന്ധപ്പെട്ട കോടതി നടപടികളാണ് ഇത്തരമൊരു സംശയത്തിന് അടിസ്ഥാനം. ഗുജറാത്ത് കലാപത്തിനുശേഷം നരേന്ദ്രമോദിയുടെ ഭരണകാലത്ത് സംസ്ഥാനത്ത് നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഉള്‍പ്പെടെ [...]

Read more ›
ഓസ്ട്രേലിയയുടെ മുയൽ പുരാണം!

ഓസ്ട്രേലിയയുടെ മുയൽ പുരാണം!

May 10, 2014 at 8:22 am Comments are Disabled

പേര് സൂചിപ്പിക്കുന്നത് പോലെ കാട്ടു മുയലുകളും ഓസ്‌ട്രേലിയയും തമ്മിൽ നല്ല ബന്ധമുണ്ട്. ഇന്നും പേടിയോടെ ഓര്ക്കുന്ന ഒരു കാലം ഓസ്ട്രേലിയക്ക് സമ്മാനിച്ചത്‌ ഈ മുയലുകളാണ്. ഒരു പക്ഷെ ഓസ്‌ട്രേലിയ നേരിട്ട ഏറ്റവും വലിയ പരിസ്തി ദുരന്തം ഈ മുയലുകൾ കാരണമാണ് ഉണ്ടായത് . ഓസ്ട്രേലിയൻ ഭൂഖണ്ഡത്തെ തെക്കു-വടക്ക് വിഭജിച്ചുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ വേലി ഈ മുയലുകൾ മൂലം നിർമിക്കപെട്ടു. അത് എന്തിനു നിര്‍മിക്കപ്പെട്ടു……? അത്ര ശ്രമകരമായി ഒരു വേലി [...]

Read more ›
സൗദി രാജാവിന്റെ പെണ്‍ മക്കൾ ലോകത്തോട് കേഴുന്നു!! ഞങ്ങളെ രക്ഷിക്കൂ…

സൗദി രാജാവിന്റെ പെണ്‍ മക്കൾ ലോകത്തോട് കേഴുന്നു!! ഞങ്ങളെ രക്ഷിക്കൂ…

April 26, 2014 at 8:00 am Comments are Disabled

ജിദ്ദ:ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നായ സൗദി രാജാവിന്റെ കൊട്ടാരത്തിലെ പെണ്‍ജന്മങ്ങള്‍ അനുഭവിക്കുന്ന തീരാവേദനകള്‍ ഇതാദ്യമായി പത്രമാധ്യമങ്ങള്‍ക്കും വിഷയമാവുകയാണ്. തങ്ങള്‍ തടവറയിലാണ് കഴിയുന്നതെന്ന് സൗദി രാജാവിന്റെ മക്കളുടെ തുറന്നുപറച്ചില്‍ ന്യുയോര്‍ക്ക് പോസ്റ്റ് പത്രമാണ് പരസ്യമാക്കിയത്. സഹര്‍, മാഹ, ഹാല, ജവ്ഹര്‍ അല്‍ സൗദ് എന്നിങ്ങനെ രാജാവിന്റെ നാല് പെണ്‍മക്കൾ ആണ് തങ്ങളുടെ ദുരിതപൂർണ്ണമായ അവസ്ഥ ലോകത്തിന് മുമ്പിൽ ഏറ്റു പറയുന്നത്. രാജാവിന്റെ ഭാര്യയും ഈ നാലു കുട്ടികളുടെ അമ്മയുമായ അല്‍ ഫയാസ് [...]

Read more ›
ഓർമ്മകളിൽ! ചില വിഷുക്കൈനീട്ടങ്ങൾ.

ഓർമ്മകളിൽ! ചില വിഷുക്കൈനീട്ടങ്ങൾ.

April 15, 2014 at 12:31 am Comments are Disabled

ഏപ്രിൽ – ഉത്സവങ്ങളുടെ,ആഘോഷങ്ങളുടെ ,അലസതയുടെ മാസം . കുട്ടിക്കാലത്ത് ഏപ്രിലിലാണ് അച്ഛന്റെ നാട്ടിലേക്ക് – ചങ്ങനാശേരിയിലേക്ക് ഞങ്ങളെ മൂന്നാളെയും കെട്ട് കെട്ടിക്കുക. ഒരു മാസം അവിടെ തന്നെ , അച്ഛനും അമ്മയും സമാധാനം എന്തെന്ന് അറിയുന്ന ഒരേ ഒരു മാസം. അങ്ങനെ മിക്കവാറും എല്ലാ വിഷുവും അപ്പൂപ്പനോടും അമ്മൂമ്മയോടും കൂടിയാണ് ആഘോഷിച്ചിട്ടുള്ളത്, പത്താം ക്ലാസ്സ്‌ വരെ. വിഷുവിനു ഏറ്റവും വലിയ അറ്റ്രാക്ഷൻ കയ്യിൽ തടയുന്ന തുട്ടു തന്നെ. അച്ഛനും അമ്മയും [...]

Read more ›
ജോസഫിനെക്കൂടി ആത്മഹത്യ ചെയ്യിക്കരുത് !

ജോസഫിനെക്കൂടി ആത്മഹത്യ ചെയ്യിക്കരുത് !

March 22, 2014 at 8:05 am Comments are Disabled

സംഭവിച്ചു പോയ ഒരു കാര്യത്തെയും നമുക്ക് തിരിച്ചു വിളിക്കാനാവില്ല. ന്യൂമാൻ കോളേജിലെ പ്രൊഫസർ ജോസഫ് ചോദ്യപേപ്പർ തയ്യാറാക്കിയതും അതിലെ ചില ഭാഗങ്ങൾ വിവാദമായതും ഇനി തിരിച്ചെടുക്കാൻ കഴിയില്ല. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായം തുന്നിച്ചേർത്ത് ജോസഫിന്റെ വലത് കൈപ്പത്തി ചില മനുഷ്യമൃഗങ്ങൾ അറുത്തെടുത്തതും ആർക്കും ഡിലീറ്റ് ചെയ്ത് മാറ്റാൻ കഴിയില്ല. കേരളീയ പൊതുസമൂഹത്തെ മൊത്തം ഞെട്ടിച്ചു കൊണ്ടുള്ള സലോമയുടെ ആത്മഹത്യയും ഏതാനും മണിക്കൂറുകൾക്ക് മുമ്പ് സംഭവിച്ചു പോയി. [...]

Read more ›