popular

വിവാദങ്ങൾക്ക് അന്ത്യം; ആട്ടിറച്ചി പരസ്യം പിൻവലിച്ചു

വിവാദങ്ങൾക്ക് അന്ത്യം; ആട്ടിറച്ചി പരസ്യം പിൻവലിച്ചു

November 25, 2017 at 4:02 pm Comments are Disabled

മെൽബൺ: ഹൈന്ദവ ദൈവമായ ഗണപതിയുടെ രൂപം ഉൾപ്പെടുത്തിയതിനെത്തുടർന്ന്‌ വിവാദത്തിലായ ആട്ടിറച്ചി പരസ്യം പിൻവലിച്ചു. പരസ്യം പുനഃപരിശോധിച്ച അഡ്വർടൈസിങ് സ്റ്റാൻഡേർഡ്സ് ബ്യുറോ ആണ് ഇത് പിൻവലിക്കാൻ ആവശ്യപ്പെട്ടത്. ആട്ടിറച്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മീറ്റ് ആൻഡ് ലൈവ് സ്റ്റോക്ക് ഓസ്‌ട്രേലിയയുടെ പരസ്യ വീഡിയോയിൽ ഹൈന്ദവ ദൈവമായ ഗണപതിയുടെ രൂപം ഉൾപ്പെടുത്തിയത്തിനെതിരെ ഓസ്ട്രേലിയയിൽ ഹിന്ദുമത വിശ്വാസികൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ഓസ്‌ട്രേലിയിലെ ഇന്ത്യൻ ഹൈ കമ്മീഷനിൽ നിന്നുൾപ്പെടെ ഏതാണ് 200 ൽ പരം പരാതികളാണ് പരസ്യത്തിനെതിനെ [...]

Read more ›
Speech on 15 August 1947 by Jawaharlal Nehru.

Speech on 15 August 1947 by Jawaharlal Nehru.

August 15, 2016 at 8:56 pm Comments are Disabled

“Long years ago we made a tryst with destiny, and now the time comes when we shall redeem our pledge, not wholly or in full measure, but very substantially. At the stroke of the midnight hour, when the world sleeps, India will awake to life and freedom. A moment comes, [...]

Read more ›
ദേശീയ – അന്തർദേശീയ തലത്തിൽ കേരളവിരുദ്ധ പ്രചാരണം!

ദേശീയ – അന്തർദേശീയ തലത്തിൽ കേരളവിരുദ്ധ പ്രചാരണം!

July 23, 2015 at 11:15 am Comments are Disabled

മെല്‍ബണ്‍: കേരള വിരുദ്ധ പ്രചാരണവുമായി തെരുവുനായ്ക്കള്‍ക്കുവേണ്ടി കുരച്ചുചാടുന്ന ഫേസ്ബുക്ക് ജീവികള്‍ കേരളത്തെയും മലയാളികളെയും വംശീയമായി പോലും ആക്രമിച്ച് തരംതാണരീതിയിൽ ആര്‍ക്കോ വേണ്ടി അവർ തങ്ങളുടെ ജോലി തുടരുന്നു. സ്‌കൂളിലേക്കു പോകുന്ന പിഞ്ചുകുട്ടികളെ, ആശുപത്രിയില്‍ അഡ്മിറ്റായ രോഗിയെ…. അങ്ങനെ തെരുവുനായയടെ കടിയേറ്റ, ഏതുനിമിഷവും കടിയേല്‍ക്കുമെന്ന ഭീതിയില്‍ കഴിയുന്ന മലയാളികളെ മറന്ന് ഒരു സംഘം ഉറഞ്ഞുതുള്ളുകയാണ്. കേരളത്തില്‍ തെരുവുനായ്ക്കള്‍ക്ക് രക്ഷിയില്ലെന്നും അതിനാല്‍ കേരളത്തെ ബഹിഷ്‌കരിക്കണമെന്നുമാണ് ഫേസ്ബുക്കിലെ പ്രചാരണം. തെരുവുനായ്ക്കളെ കൊല്ലാക്കൊല ചെയ്യുന്ന കേരളത്തെ [...]

Read more ›
ഓസ്‌ട്രേലിയൻ PR, 20 ശതമാനവും ഇന്ത്യക്കാര്‍.

ഓസ്‌ട്രേലിയൻ PR, 20 ശതമാനവും ഇന്ത്യക്കാര്‍.

June 23, 2015 at 1:47 pm Comments are Disabled

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കഴിഞ്ഞവര്‍ഷം സ്ഥിരതാമസ പദവി ലഭിച്ചവരില്‍ 20 ശതമാനവും ഇന്ത്യക്കാരാണെന്ന് കണക്കുകള്‍. 2013-14 വര്‍ഷം ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിന് അര്‍ഹത തേടിയ അഞ്ചുപേരെ എടുത്താല്‍ അതിലൊരാള്‍ ഇന്ത്യക്കാരന്‍ ആയിരിക്കുമെന്നാണ് എമിഗ്രഷന്‍ വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്. ചൈന, യുകെ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരുടെ മുന്നേറ്റം എന്നതാണ് ഏറെ ശ്രദ്ധേയം. 2013-14 ല്‍ 207,900 വിദേശികളാണ് ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിന് (Permanant Residency) അര്‍ഹത നേടിയത്. ഇതില്‍ 35000 ത്തിനു [...]

Read more ›
ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും?

ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും?

February 17, 2015 at 5:45 pm Comments are Disabled

ഇരുപത്തിയൊന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നതിന്റെ ദൃശ്യങ്ങളാണ് ഐ എസ് ഭീകരരുടെ ഭ്രാന്തിൽ നിന്ന് പുറത്ത് വന്ന ഏറ്റവും പുതിയത്. ഇതുവരെയുള്ള ഐ എസ് കൂട്ടക്കൊലകൾ ഇറാഖിൽ നിന്നാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടതെങ്കിൽ ലിബിയയിൽ നിന്നാണ് പുതിയ കഴുത്തറുക്കലുകളുടെ വീഡിയോ വന്നിട്ടുള്ളത്. ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകളെ വിശ്വസിക്കാമെങ്കിൽ ഐ എസ് അവരുടെ ഓപ്പറേഷനുകൾ കൂടുതൽ പ്രദേശങ്ങളിലേക്കും രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം. വാക്കുകളും അക്ഷരങ്ങളും മരവിച്ചു നില്ക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ പലപ്പോഴും [...]

Read more ›
സിഡ്‌നിയെ  നടുക്കി തീവ്രവാദി ആക്രമണം.30 ഓളം ആളുകളെ  ബന്ദികളാക്കി.

സിഡ്‌നിയെ നടുക്കി തീവ്രവാദി ആക്രമണം.30 ഓളം ആളുകളെ ബന്ദികളാക്കി.

December 15, 2014 at 12:46 pm Comments are Disabled

  സിഡ്‌നി നഗരമധ്യത്തിലെ മാർട്ടിൻ പ്ലേസ് കഫെയില്‍ അക്രമികള്‍ ബന്ദികളാക്കിയവരെ രക്ഷിക്കാനുള്ള പൊലീസ് ഓപ്പറേഷന്‍ തുടരുന്നു. ഇന്ന് രാവിലെ ഒമ്പതേമുക്കാലോടെ മാര്‍ട്ടിന്‍ പ്ലേസിലെ ലിന്‍ഡ്റ്റ് (Lindt Cafe) കഫെയിലാണ് സംഭവമുണ്ടായത്. കഫേ ജിവനക്കാരും കോഫി കുടിക്കാനെത്തിയവരും ഉള്‍പ്പെടെ 13 പേരെങ്കിലും ബന്ദികളായിട്ടുണ്ടാകാം എന്നാണ് പ്രാഥമിക വിവരം. ചില റിപ്പോർട്ടുകളിൽ 40 മുതൽ 50 വരെ ആൾക്കാർ ബന്ദികളായിട്ടുണ്ട് എന്നും കാണുന്നു, ബന്ദികളുടെ ശരിയായുള്ള എണ്ണം ഇനിയും ലഭ്യമല്ല. അറബി ഭാഷയില്‍ [...]

Read more ›
മോഹന്‍ലാലിന്റെ മാന്ത്രിക പ്രകടനത്തോടെ മാജിക് പ്ലാനറ്റ് മിഴിതുറന്നു !

മോഹന്‍ലാലിന്റെ മാന്ത്രിക പ്രകടനത്തോടെ മാജിക് പ്ലാനറ്റ് മിഴിതുറന്നു !

November 2, 2014 at 2:29 pm Comments are Disabled

ലോകത്തെ ആദ്യത്തെ മാന്ത്രികക്കൊട്ടാരം – മാജിക് പ്ലാനറ്റ് – തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഹാരി ഹൂഡിനിയുടെ സ്മരണയ്ക്കായി ലോകമെമ്പാടും മാന്ത്രിക ദിനമായി ആചരിക്കുന്ന ഒക്ടോബര്‍ 31ന് ലോകപ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ മാജിക് പ്ലാനറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മാജിക് പ്ലാനറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔപചാരികമായി ഉത്ഘാടനം ചെയ്തു. സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, [...]

Read more ›
എല്ലാ പ്രവാസികള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

എല്ലാ പ്രവാസികള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

August 15, 2014 at 10:15 pm Comments are Disabled

  പതിനായിരങ്ങളുടെ ആത്മത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിന്റെയും സ്മരണ….! ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും ഓര്‍മപെടുത്തല്‍….! അതെ ഇന്ന് നമ്മുടെ സ്വാതന്ത്ര്യദിനം. ഏതോ അഭൗമശക്തിയാല്‍ മാത്രം ബന്ധിക്കപ്പെട്ട് ഒറ്റ രാജ്യമായി തുടരുന്ന ഒരു അതിശയം, അതാണ്‌ ഇന്ത്യ. ഒരു പൊതുവായ ഭാഷയോ സംസ്കാരമോ രീതിയോ മതമോ ഒന്നും നമ്മേ ഒന്നിപ്പിക്കുന്നില്ല . കേരളത്തിലെ ഹിന്ദുവും ഉത്തര ഭാരതത്തിലേ ഹിന്ദുവും വിത്യസ്തമായ ആചാരങ്ങളും ആരാധനാരീതികളും പിന്തുടരുന്നു.! വ്യത്യസ്ത സംസ്ഥാനങ്ങളിലെ ആളുകള്‍ തമ്മില്‍ [...]

Read more ›
ഇന്ത്യക്കാര്‍ക്ക്  സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി ടോണി അബോട്ട്!.

ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി ടോണി അബോട്ട്!.

August 15, 2014 at 8:54 pm Comments are Disabled

മെല്‍ബണ്‍:ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന് ടോണി അബോട്ടിന്റെ സ്വാതന്ത്ര്യദിനാശംസ. ലോകത്തിന് ഇന്ത്യ നല്‍കിയ സംഭാവനകളെ പ്രശംസിച്ച ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ഇന്ത്യയുടെ  ശക്തി ആരും വിലകുറച്ച് കാണരുതെന്ന മുന്നറിയിപ്പും നല്‍കി. ഈ നൂറ്റാണ്ടില്‍ ലോകത്തിലെ സൂപ്പര്‍പവര്‍ ആകാനുള്ള ശേഷി ഇന്ത്യക്കുണ്ട്. . ഇന്ത്യന്‍ വംശജരായ 450,000 പേര്‍ ഓസ്‌ട്രേലിയയില്‍ കഴിയുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മിച്ചു. ഇവരുടെ കഠിനാധ്വാനത്തിലും ഓസ്‌ട്രേലിയയെ സേവിക്കാനുള്ള സന്നദ്ധതയിലും നന്ദിയുണ്ട്. 1947 ലെ സ്വാതന്ത്ര്യദിനപ്പുലരിയില്‍ ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ ഐതിഹാസികമായ പ്രസംഗത്തെയും ടോണി അബോട്ട് അനുസ്മരിച്ചു. 56 കാരനായ ടോണി [...]

Read more ›
ഒത്തൊരുമിച്ചാൽ ട്രെയിനും പൊക്കാം – തെളിയിച്ചത് പെർത്ത് വാസികൾ!

ഒത്തൊരുമിച്ചാൽ ട്രെയിനും പൊക്കാം – തെളിയിച്ചത് പെർത്ത് വാസികൾ!

August 7, 2014 at 7:40 pm Comments are Disabled

പെര്‍ത്ത്:ഒത്തൊരുമിച്ചാൽ ട്രെയിനും പൊക്കാം!. പെര്‍ത്തിലാണ് ആളുകളുടെ സംഘബലത്തിന്റെ ശക്തിവിളിച്ചോതുന്ന രക്ഷാ പ്രവര്‍ത്തനം അരങ്ങേറിയത്. ട്രെയിനില്‍ നിന്നിറങ്ങുമ്പോള്‍ യാത്രക്കാരന്റെ കാല്‍ പ്ളാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടങ്ങുകയായിരുന്നു. പെര്‍ത്തിന് സമീപമുള്ള സ്‌റ്റെര്‍ലിംഗ് സ്‌റ്റേഷനിലാണ് അത്യാഹിതം. ട്രയിനിലേക്കു കയറുമ്പോള്‍ പിടിവിട്ട് ഇയാളുടെ കാല്‍കുടുങ്ങുകയായിരുന്നു. വെറും അഞ്ച് സെന്റിമീറ്റര്‍ വിടവില്‍ കാല്‍ കുടുങ്ങിപ്പോയ കക്ഷിയെ രക്ഷപെടുത്താന്‍ ആദ്യം യാത്രക്കാരെല്ലാം തീവണ്ടിയുടെ എതിര്‍ദിശയിലേക്ക് നീങ്ങി. ആ ഭാരം കൊണ്ട് തീവണ്ടി ചെരിയുമെന്നും അപ്പോള്‍ കാല്‍ പുറത്തെടുക്കാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. [...]

Read more ›