നമ്മുടെ നഗരം

വൈദ്യുതി മുടങ്ങി: ബ്രിസ്‌ബേനില്‍ ജനജീവിതം ദുസ്സഹം

വൈദ്യുതി മുടങ്ങി: ബ്രിസ്‌ബേനില്‍ ജനജീവിതം ദുസ്സഹം

August 28, 2010 at 3:26 am Comments are Disabled

ബ്രിസ്‌ബേനില്‍ മണിക്കൂറുകള്‍ നീണ്ട വൈദ്യുതി തടസത്തെത്തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. ബ്രിസ്‌ബേനിലെ പ്രാന്തപ്രദേശമായ അപ്പര്‍ മറ്റ്ഗ്രാവറ്റിലും വിസ്ഹാര്‍ട്ടിലുമാണ് കഴിഞ്ഞ എട്ടുമണിക്കൂറായി വൈദ്യുതി മുടങ്ങിയിരിക്കുന്നത്. ഏകദേശം മൂവായിരത്തിലധികം ഉപഭോക്താക്കളെ വൈദ്യുതിതടസം ബാധിച്ചു. വൈദ്യുതി വിതരണം എപ്പോള്‍ പുനസ്ഥാപിക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ വിശദീകരണമൊന്നും നല്‍കിയിട്ടുമില്ല.

Read more ›
ഇന്ത്യാ-ഓസ്‌ട്രേലിയ ഫ്രണ്ട്ഷിപ്പ് ഫെയറിന് വര്‍ണാഭമായ പരിസമാപ്തി

ഇന്ത്യാ-ഓസ്‌ട്രേലിയ ഫ്രണ്ട്ഷിപ്പ് ഫെയറിന് വര്‍ണാഭമായ പരിസമാപ്തി

August 28, 2010 at 3:21 am Comments are Disabled

ജന്മനാടിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുണൈറ്റഡ് ഇന്ത്യന്‍ അസോസിയേഷന്‍ (യു ഐ എ) സംഘടിപ്പിച്ച ഇന്ത്യാ ഓസ്‌ട്രേലിയ ഫ്രണ്ട്ഷിപ്പ് ഫെയര്‍ 2010 ന് വര്‍ണാഭമായ പരിസമാപ്തി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് സിഡ്‌നി ഒളിമ്പിക്‌സ് പാര്‍ക് അത്‌ലറ്റിക് സെന്ററില്‍ നടന്ന പ്രൗഡഗംഭീരമായ ആഘോഷപരിപാടികള്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കരുത്ത് വെളിപ്പെടുത്തുന്നതായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20,000 ത്തിലധികം പ്രവാസി ഇന്ത്യാക്കാര്‍ പങ്കെടുത്ത ഫെയറിനെ സംസ്ഥാനത്തെയും ഫെഡറല്‍ ഭരണകൂടത്തിലേയും പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ [...]

Read more ›
സ്വയം നവീകരണ ധ്യാനം അഡലൈഡില്‍

സ്വയം നവീകരണ ധ്യാനം അഡലൈഡില്‍

August 27, 2010 at 4:11 pm Comments are Disabled

ദശലക്ഷങ്ങളെ ആത്മീയ വെളിച്ചത്തിലേയ്ക്കു നയിച്ച ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ റവ:ഫാ.ജോഷി VC, റവ:ഫാ.ഷിബു VC, വും ചേര്‍ന്ന് സൌത്ത് ഓസ്ട്രേലിയയിലെ അഡലൈഡില്‍ സ്വയം നവീകരണ ധ്യാനം നയിക്കുന്നു. 2010 സെപ്റ്റംബര്‍ ,10,11,12 തിയതികളില്‍(വെള്ളി , ശനി , ഞായര്‍) പെന്നിംഗ്ടണില്‍ ഉള്ള മൌണ്ട് കാര്‍മല്‍ പള്ളിയില്‍ വച്ചാണ് ധ്യാനം നടക്കുന്നത്. രജിസ്ട്രേഷന്‍ സൌജന്യമായിരിക്കും .കൂടുതല്‍ വിവരങ്ങള്‍ക്ക് , ശ്രീ മാത്യു ,(0883498335), ശ്രീ ആന്റണി (0438800136), ശ്രീമതി മേരി സ്മിത്ത് [...]

Read more ›