നമ്മുടെ നഗരം

മെല്‍ബണില്‍ ദശകത്തിലെ ഏറ്റവും തണുപ്പേറിയ ശിശിരകാലം

മെല്‍ബണില്‍ ദശകത്തിലെ ഏറ്റവും തണുപ്പേറിയ ശിശിരകാലം

August 28, 2010 at 4:02 pm Comments are Disabled

മെല്‍ബണ്‍ നഗരം കഴിഞ്ഞ ദശകത്തിലെ ഏറ്റവും തണുപ്പേറിയ ശിശിരകാലത്തിന്റെ പുതപ്പിലൊളിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏഴുവര്‍ഷമായി ശരാശരി 147 മില്ലിമീറ്റര്‍ മഴയാണ്‌ മെല്‍ബണില്‍ ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ ഇതിനകം 156 സെന്റിമീറ്റര്‍ മഴ മെല്‍ബണില്‍ പെയ്‌തുകഴിഞ്ഞു. സമീപപ്രദേശമായ വിക്‌ടോറിയയും മഴയില്‍ കുളിക്കുകയാണ്‌. 33 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ്‌ ബല്ലാറാത്തില്‍ ലഭ്യമായത്‌. 18 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും സമ്പന്നമായ മഴയുടെ കുളിരിലാണ്‌ തൊട്ടടുത്ത ബെന്‍ഡി. മഴ സംസ്ഥാനത്തെ ജലസംഭരണത്തിന്റെ നിലയും മെച്ചപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ [...]

Read more ›
അഡലൈഡില്‍ നിന്നും ആദ്യമലയാളി ഓണ്‍ലൈന്‍ ദിനപത്രംപ്രസ്സിദ്ധീകരണമാരംഭിച്ചു

അഡലൈഡില്‍ നിന്നും ആദ്യമലയാളി ഓണ്‍ലൈന്‍ ദിനപത്രംപ്രസ്സിദ്ധീകരണമാരംഭിച്ചു

August 28, 2010 at 3:32 pm 11 comments

സൗത്ത് ഓസ്ട്രേലിയയിലെ അഡലൈഡില്‍ നിന്നും ആദ്യമലയാളി ഓണ്‍ലൈന്‍ ദിനപത്രം ബ്രോഡ്-വ്യൂല്‍ ഉള്ള ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ചാള്‍സ് സ്റ്റര്‍ട്ട് സിറ്റി മേയര്‍ എച്. ആന്‍ഡേര്‍സണ്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു .അഡലൈഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ പ്രേം സി പണിക്കര്‍ വെബ്‌സൈറ്റിന്‍റെ സിച്ചോണ്‍ കര്‍മ്മം നടത്തി .ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ വിക്രം മദന്‍ , ശ്രീകുമാര്‍ മഠത്തില്‍ (ഉപദേശക സമിതി അംഗം [...]

Read more ›
വേഗത കുറച്ചോളൂ… ക്യാമറ എല്ലാം കാണുന്നുണ്ട്

വേഗത കുറച്ചോളൂ… ക്യാമറ എല്ലാം കാണുന്നുണ്ട്

August 28, 2010 at 6:25 am 1 comment

ന്യൂസൗത്ത് വെയില്‍സിലെ റോഡുകളിലൂടെ വാഹനത്തില്‍ അതിവേഗത്തില്‍ പാഞ്ഞുപോകുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളെ പിന്തുടരുന്ന ക്യാമറ എല്ലാം കാണുന്നുണ്ട്. ട്രാഫിക് നിയമം ലംഘിച്ചതിന് പിഴ തൊട്ടുപുറകേയും. സംസ്ഥാനത്തെ പ്രധാനപ്പെട്ട അപകട മേഖലകളിലാണ് ശനിയാഴ്ച മുതല്‍ മൊബൈല്‍ ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. റെഡ്ഫ്‌ളെക്‌സ് എന്ന സ്വകാര്യകമ്പനിയുമായി സഹകരിച്ചാണ് റോഡ് ആന്റ് ട്രാഫിക് അതോരിറ്റി (ആര്‍ ടി എ) ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകള്‍ ഘടിപ്പിച്ച ആറ് വാഹനങ്ങള്‍ പ്രധാനപ്പെട്ട അപകടമേഖലകളിലെല്ലാം നിരന്തര സന്ദര്‍ശനം നടത്തും. ഒറ്റ സെക്കന്‍ഡില്‍ [...]

Read more ›
സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്റിലെ ആരോഗ്യമേഖല അവഗണനയില്‍: ആര്‍ ഡി എ ക്യു

സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്റിലെ ആരോഗ്യമേഖല അവഗണനയില്‍: ആര്‍ ഡി എ ക്യു

August 28, 2010 at 4:51 am Comments are Disabled

പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്റിലെ ആരോഗ്യമേഖലയെ സംസ്ഥാനസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ക്യൂന്‍സ്‌ലാന്റ് റൂറല്‍ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ (ആര്‍ ഡി എ ക്യു) കുറ്റപ്പെടുത്തി. ജീവനക്കാരുടെ കുറവും പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ഡോക്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതും പ്രദേശത്തെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രദേശത്തെ ആരോഗ്യവകുപ്പിനെ പുനര്‍നവീകരിക്കുക എന്നത് ശ്രമകരമായ ദൗത്യമായി മാറിയിരിക്കുകയാണെന്ന് ആര്‍ ഡി എ ക്യു പ്രസിഡന്റ് ഡാന്‍ ഹാലിഡേ പറഞ്ഞു. പരസ്പര സഹകരണത്തോടെ താഴെത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം നവീകരണത്തിന് അനിവാര്യമാണ്. [...]

Read more ›
വൈദ്യുതി മുടങ്ങി: ബ്രിസ്‌ബേനില്‍ ജനജീവിതം ദുസ്സഹം

വൈദ്യുതി മുടങ്ങി: ബ്രിസ്‌ബേനില്‍ ജനജീവിതം ദുസ്സഹം

August 28, 2010 at 3:26 am Comments are Disabled

ബ്രിസ്‌ബേനില്‍ മണിക്കൂറുകള്‍ നീണ്ട വൈദ്യുതി തടസത്തെത്തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. ബ്രിസ്‌ബേനിലെ പ്രാന്തപ്രദേശമായ അപ്പര്‍ മറ്റ്ഗ്രാവറ്റിലും വിസ്ഹാര്‍ട്ടിലുമാണ് കഴിഞ്ഞ എട്ടുമണിക്കൂറായി വൈദ്യുതി മുടങ്ങിയിരിക്കുന്നത്. ഏകദേശം മൂവായിരത്തിലധികം ഉപഭോക്താക്കളെ വൈദ്യുതിതടസം ബാധിച്ചു. വൈദ്യുതി വിതരണം എപ്പോള്‍ പുനസ്ഥാപിക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ വിശദീകരണമൊന്നും നല്‍കിയിട്ടുമില്ല.

Read more ›
ഇന്ത്യാ-ഓസ്‌ട്രേലിയ ഫ്രണ്ട്ഷിപ്പ് ഫെയറിന് വര്‍ണാഭമായ പരിസമാപ്തി

ഇന്ത്യാ-ഓസ്‌ട്രേലിയ ഫ്രണ്ട്ഷിപ്പ് ഫെയറിന് വര്‍ണാഭമായ പരിസമാപ്തി

August 28, 2010 at 3:21 am Comments are Disabled

ജന്മനാടിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുണൈറ്റഡ് ഇന്ത്യന്‍ അസോസിയേഷന്‍ (യു ഐ എ) സംഘടിപ്പിച്ച ഇന്ത്യാ ഓസ്‌ട്രേലിയ ഫ്രണ്ട്ഷിപ്പ് ഫെയര്‍ 2010 ന് വര്‍ണാഭമായ പരിസമാപ്തി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് സിഡ്‌നി ഒളിമ്പിക്‌സ് പാര്‍ക് അത്‌ലറ്റിക് സെന്ററില്‍ നടന്ന പ്രൗഡഗംഭീരമായ ആഘോഷപരിപാടികള്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കരുത്ത് വെളിപ്പെടുത്തുന്നതായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20,000 ത്തിലധികം പ്രവാസി ഇന്ത്യാക്കാര്‍ പങ്കെടുത്ത ഫെയറിനെ സംസ്ഥാനത്തെയും ഫെഡറല്‍ ഭരണകൂടത്തിലേയും പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ [...]

Read more ›
സ്വയം നവീകരണ ധ്യാനം അഡലൈഡില്‍

സ്വയം നവീകരണ ധ്യാനം അഡലൈഡില്‍

August 27, 2010 at 4:11 pm Comments are Disabled

ദശലക്ഷങ്ങളെ ആത്മീയ വെളിച്ചത്തിലേയ്ക്കു നയിച്ച ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ റവ:ഫാ.ജോഷി VC, റവ:ഫാ.ഷിബു VC, വും ചേര്‍ന്ന് സൌത്ത് ഓസ്ട്രേലിയയിലെ അഡലൈഡില്‍ സ്വയം നവീകരണ ധ്യാനം നയിക്കുന്നു. 2010 സെപ്റ്റംബര്‍ ,10,11,12 തിയതികളില്‍(വെള്ളി , ശനി , ഞായര്‍) പെന്നിംഗ്ടണില്‍ ഉള്ള മൌണ്ട് കാര്‍മല്‍ പള്ളിയില്‍ വച്ചാണ് ധ്യാനം നടക്കുന്നത്. രജിസ്ട്രേഷന്‍ സൌജന്യമായിരിക്കും .കൂടുതല്‍ വിവരങ്ങള്‍ക്ക് , ശ്രീ മാത്യു ,(0883498335), ശ്രീ ആന്റണി (0438800136), ശ്രീമതി മേരി സ്മിത്ത് [...]

Read more ›