നമ്മുടെ നഗരം

ലിബറല്‍ സഖ്യം അധികാരത്തിലേക്ക്.

ലിബറല്‍ സഖ്യം അധികാരത്തിലേക്ക്.

July 10, 2016 at 10:44 pm Comments are Disabled

കാന്‍ബറ: വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരി പക്ഷവുമായി ലിബറല്‍ സര്‍ക്കാര്‍ അധികാരത്തിലേക്ക്. തെരെഞ്ഞെടുപ്പ് പരാജയം സമ്മതിച്ച ലേബര്‍ പാര്‍ട്ടി നേതാവ് ബില്‍ ഷോര്‍ട്ടന്‍ ലിബറല്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ മാല്‍ക്കം ടേണ്‍ ബുളിനെ ടെലഫോണില്‍ ബന്ധപ്പെട്ടു പരാജയം ​സമ്മതിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചു. ഇതുവരെ ലിബറല്‍ സഖ്യം 74 സീറ്റും ലേബര്‍ പാര്‍ട്ടി 66 സീറ്റുമാണ്‌ നേടിയത്. സ്വതന്ത്രന്‍മാരുടെ പിന്‍തുണയോടെ ആയിരിക്കും ലിബറല്‍ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുക.

Read more ›
കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു; ഭാര്യ പരുക്കുകളോടെ ആശുപത്രിയിൽ.

കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു; ഭാര്യ പരുക്കുകളോടെ ആശുപത്രിയിൽ.

July 10, 2016 at 10:21 pm Comments are Disabled

പെർത്ത്: പെർത്തിനു സമീപം ശനിയാഴ്ച്ച രാവിലെ ഉണ്ടായ കാറപകടത്തിൽ മലയാളിയായ സോണി ജോസ് (30) എന്ന യുവാവ് തൽക്ഷണം മരിച്ചു. ഇയാൾ കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയാണ്. ഒപ്പമുണ്ടായിരുന്ന ഭാര്യ അൽഫോൻസയെ പരുക്കുകളോടെ പെർത്തിലെ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവർ അപകടനില തരണംചെയ്തു. 2008 ൽ സ്റ്റുഡന്റായി സൗത്ത് ഓസ്‌ട്രേലിയയിലെത്തിയ സോണി, രണ്ടു വർഷം മുൻപാണ് ഭാര്യ അൽഫോൻസയോടൊത്ത് നോർത്താമിലേക്ക് കുടിയേറിയത്. നോർത്താമിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്മെന്റിൽ ഇരുവരും [...]

Read more ›
മെൽബൺ ഇടതുപക്ഷ-മതേതര കൂട്ടായ്മ ആരംഭിച്ചു.

മെൽബൺ ഇടതുപക്ഷ-മതേതര കൂട്ടായ്മ ആരംഭിച്ചു.

June 29, 2016 at 10:55 pm Comments are Disabled

മെൽബൺ: മലയാളികൾക്കിടയിലെ ഇടതുപക്ഷ-മതേതര-ജനാധിപത്യ അനുഭാവികളുടെ യോഗം ചേർന്നു മെൽബൺ ഇടതുപക്ഷ-മതേതര കൂട്ടായ്മ രൂപികരിച്ചു. ഓസ്‌ട്രേലിയിൽ പലഭാഗങ്ങളിൽ ജീവിക്കുന്ന ഇടതുപക്ഷ അനുഭാവികളായ മലയാളികളെ “ഇടതുപക്ഷം ഓസ്‌ട്രേലിയ” എന്ന വിശാല സാംസ്കാരിക വേദിയിൽ കൊണ്ടുവരുന്നതിന്റെ തുടക്കം കുറിച്ചു കൊണ്ടാണ് “മെൽബൺ ഇടതുപക്ഷ-മതേതര കൂട്ടായ്മ” ആരംഭിച്ചത്. ജൂൺ 26 നു മെൽബണിലെ ക്ലാരിണ്ട കമ്മ്യൂണിറ്റി ഹാളിൽ കൂടിയ രൂപീകരണ യോഗത്തിൽ നാൽപ്പതോളം അനുഭാവികളും അഭ്യുദയാകാംഷികളും ഒത്തുകൂടുകയും വരാൻ കഴിയാത്ത നൂറിലേറെ പേർ ഐക്യദാർട്യം അറിയിക്കയ്കയും [...]

Read more ›
ആപ്പിള്‍ വാര്‍ഷിക സമ്മേളനത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി ഓസ്‌ട്രേലിയൻ-ഇന്ത്യന്‍ ബാലിക.

ആപ്പിള്‍ വാര്‍ഷിക സമ്മേളനത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി ഓസ്‌ട്രേലിയൻ-ഇന്ത്യന്‍ ബാലിക.

June 21, 2016 at 10:26 pm Comments are Disabled

മെൽബൺ: കുഞ്ഞു പ്രായത്തില്‍ ആപ്പിള്‍ ആപ്പുകള്‍ രുപം നല്‍കി ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇന്ത്യന്‍ ബാലിക വിസ്മയമാകുന്നു. ആപ്പിള്‍ സ്‌റ്റോറില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്മാര്‍ട്ട് കിന്‍സ് ആനിമല്‍സ് (Smartkins Animals) ആണ് ഒന്‍പത് വയസുകാരിയായ അന്‍വിത വിജയ് രൂപം നല്‍കിയ ആദ്യത്തെ ആപ്പ്. ചെറുപ്പത്തില്‍ തന്നെ ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച അന്‍വിതയെ ആപ്പിള്‍ 2016 ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ കമ്പനിയുടെ സിഇഒ ടിം കുക്ക് തന്നെയാണ് നേരിട്ട് അഭിനന്ദിച്ചത്. ആപ്പിളിന്റെ 11 വര്‍ഷത്തെ [...]

Read more ›
ഡോക്ടർ രാമൻ മാരാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2016 ​ഓഗസ്റ്റ്‌  ​21, 2​7, 28 തീയതികളിൽ.

ഡോക്ടർ രാമൻ മാരാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2016 ​ഓഗസ്റ്റ്‌ ​21, 2​7, 28 തീയതികളിൽ.

June 21, 2016 at 9:48 pm Comments are Disabled

മെൽബണ്‍: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിക്കുന്ന രണ്ടാമത് ഡോക്ടർ രാമൻ മാരാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്  2016 ഓഗസ്റ്റ്‌  21, 27, 28 തീയതികളിൽ കീസ്ബറോ ടാറ്റെർസൺ പാർക്ക്‌ ഗ്രൗണ്ടിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 8 ടീമുകൾക്കാണ് പ്രവേശനം. ഓഗസ്റ്റ്‌ 21 ,27 ദിവസങ്ങളിൽ   പ്രാഥമിക റൌണ്ട് മത്സരങ്ങളും, ഓഗസ്റ്റ്‌ 28 നു സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും. 200 ഡോളർ ആണ് [...]

Read more ›
മലയാളി ചിത്രകാരന് വിക്ടോറിയൻ പാർലമെന്റിൽ അഭിമാന നിമിഷങ്ങൾ.

മലയാളി ചിത്രകാരന് വിക്ടോറിയൻ പാർലമെന്റിൽ അഭിമാന നിമിഷങ്ങൾ.

June 19, 2016 at 4:33 pm Comments are Disabled

മെൽബണിലെ മലയാളി ചിത്രകാരൻ സേതുനാഥ് പ്രഭാകറിന് വിക്ടോറിയൻ പാർലമെന്റിൽ അഭിമാന നിമിഷങ്ങൾ. വിക്ടോറിയൻ പാർലമെന്റ് സ്പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു സേതുനാഥിന്റെ പാർലമെന്റ് സന്ദർശനം. സ്പീക്കർ ടെൽമോ ലാങ്ഗ്വിലറിന്റെ (Telmo Languiller) സാന്നിധ്യത്തിൽ നടന്ന ചടങ്ങില്‍ സന്ദർശനം ഓർഗനൈസ് ചെയ്ത സുരേഷ് വല്ലത്ത്, ‘ഇന്ത്യൻ മലയാളി’ ചീഫ് എഡിറ്റർ തിരുവല്ലം ഭാസി,  അജിത ഭാസി, ലോകൻ രവി, പാർലമെന്ററി മൾട്ടി കൾച്ചറൽ ഉപദേഷ്ടാവായിരുന്ന ജസ്‌വിന്ദർ സിധു, എന്നിവരും അടുത്ത സുഹൃത്തുക്കളും കുടുംബാഗങ്ങളും [...]

Read more ›
മെഡി ബാങ്ക് കോടതി നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന് സൂചന.

മെഡി ബാങ്ക് കോടതി നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന് സൂചന.

June 19, 2016 at 3:42 pm Comments are Disabled

മെല്‍ബണ്‍: മെഡി ബാങ്ക് കോടതി നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന് സൂചന. സ്വകാര്യ വത്കരണ സമയത്ത് ഉയര്‍ന്ന വില കിട്ടുന്നതിനായി ഉപഭോക്താക്കാളില്‍ നിന്ന് പലതും മറച്ച് വെയ്ക്കുകയായിരുന്നു. ആശുപത്രികളിലെ രക്തപരിശോധനയ്ക്കും സ്കാനിനും പരിമിതമായി ആനൂകൂല്യം മാത്രം നല്‍കുന്നതെന്ന് മറച്ച് വെയ്ക്കുകയായിരുന്നു ഇവര്‍. 2014ലാണ് സംഭവം നടന്നിരിക്കുന്നത്. പാത്തോളജി, റേഡിയോളജി സേവനങ്ങള്‍ ആശുപത്രിയില്‍ സ്വീകരിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യം പരിമിതപ്പെടുത്തിയത് ഉപഭോക്താക്കളെ അറിയിക്കാതെ നോക്കുകയായിരുന്നു ഇവര്‍. ഇത് മൂലം അംഗങ്ങള്‍ക്ക് കൂടുതല്‍ പണ ചെലവ് [...]

Read more ›
ഗ്രേറ്റ് ബാരിയര്‍ റീഫ് സംരക്ഷണം,  ഒരു ബില്യണ്‍ ഡോളര്‍ അനുവദിക്കും.

ഗ്രേറ്റ് ബാരിയര്‍ റീഫ് സംരക്ഷണം, ഒരു ബില്യണ്‍ ഡോളര്‍ അനുവദിക്കും.

June 19, 2016 at 1:19 pm Comments are Disabled

മെൽബൺ: ഓസ്‌ട്രേലിയയുടെ അഭിമാനമായ ഗ്രേറ്റ് ബാരിയര്‍ റീഫിനെ സംരക്ഷിക്കുന്നതിനായി ഒരു ബില്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന് ലിബറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കാലാവസ്ഥാ മാറ്റത്തില്‍ നിന്നും ജലമലിനീകരണത്തില്‍ നിന്നും റീഫിനെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരിക്കും ഈ തുക വിനിയോഗിക്കുന്നത്. ക്ലീന്‍ എനര്‍ജി ഫിനാന്‍സ് കോര്‍പറേഷന്റെ(സിഇഎഫ്‌സി) 10 ബില്യണ്‍ ഡോളറില്‍ നിന്നായിരിക്കും ഈ ഒരു ബില്യണ്‍ ഡോളര്‍ വരുന്ന 10 വര്‍ഷത്തിനിടയില്‍ അനുവദിക്കുകയെന്ന നിര്‍ണായക പ്രസ്താവന നടത്തിയിരിക്കുന്നത് പ്രധാനമന്ത്രി മാല്‍കോളം ടേണ്‍ബുളാണ്. സിഇഎഫ്‌സിയെ ഇല്ലാതാക്കാന്‍ ടേണ്‍ബുള്‍ [...]

Read more ›
ബ്രിസ്‌ബെയിനിൽ വാഹനാപകടം: കോട്ടയം സ്വദേശിനികളായ സഹോദരിമാര്‍ മരിച്ചു.

ബ്രിസ്‌ബെയിനിൽ വാഹനാപകടം: കോട്ടയം സ്വദേശിനികളായ സഹോദരിമാര്‍ മരിച്ചു.

May 24, 2016 at 11:25 am Comments are Disabled

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലുണ്ടായ വാഹനാപകടത്തില്‍ ഏറ്റുമാനൂരിനടുത്ത് കാണക്കാരി സ്വദേശികളായ സഹോദരിമാര്‍ മരിച്ചു. കാണക്കാരി പ്ലാപ്പള്ളില്‍ മാത്യു (ബേബി)വിന്റെയും ആലീസിന്റെയും മക്കളായ അന്‍ജു(23), ആശ (I8) എന്നിവരാണ് മരിച്ചത്. അൻജു രണ്ട് വർഷമായി ടുവുംബ ലൂർദ് ഹോമിൽ നേഴ്സായി ജോലി നോക്കുന്നു. ആശ മൂന്ന് മാസമെ ആയുള്ളൂ ഓസ്ടേലിയായിൽ എത്തിയിട്ട്, ആശ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ക്യൂൻസ് ലാൻഡിലെ വിദ്യാർത്ഥിനിയാണ്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം 4 മണിയോടെയായിരുന്നു അപകടം. അന്‍ജുവിന്റെയും ആശയുടെയും സഹോദരി [...]

Read more ›
നേഴ്സിംഗ് ഹോമുകൾ എൻറോൾഡു നേഴസുമാരെ പിരിച്ചു വിടുന്നു. പ്രതിഷേധവുമായി നേഴസിംഗ് യൂണിയൻ.

നേഴ്സിംഗ് ഹോമുകൾ എൻറോൾഡു നേഴസുമാരെ പിരിച്ചു വിടുന്നു. പ്രതിഷേധവുമായി നേഴസിംഗ് യൂണിയൻ.

April 18, 2016 at 12:05 pm Comments are Disabled

മെൽബൺ: നേഴ്സിംഗ് ഹോമുകളുടെ നട്ടെല്ലായ എൻറോൾഡു നേഴസുമാരെ ജോലിക്ക് വേണ്ടെന്ന് രാജ്യത്തെ പ്രമുഖ നേഴ്സിംഗ് ഹോം ഉടമകളായ അലിറ്റി ഗ്രൂപ്പ്‌ തീരുമാനമെടുത്തതായി റിപ്പോർട്ട്. തീരുമാനം പുനപരിശോധിക്കണമെന്നും, നേഴ്സിംഗ് ഹോമുകളിലെ അന്തേവാസികളുടെ ജീവനുതന്നെ ഭീഷണിയായെക്കാവുന്ന ഈ തീരുമാനം എത്രെയും പെട്ടെന്ന് പിൻവലിക്കണമെന്നും ഓസ്ട്രേലിയൻ നേഴ്സിംഗ് ആൻഡ്‌ മിഡ് വൈഫെരി ഫെഡറേഷൻ സൌത്ത് ഓസ്ട്രലിയൻ ബ്രാഞ്ച് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ എലിസബത്ത് ഡാബർസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തസ്തിക വെട്ടിക്കുറക്കുന്നത് വഴി ഓരോരുത്തർക്കും ദിവസം [...]

Read more ›