നമ്മുടെ നഗരം

ഓസ്‌ട്രേലിയ 457 വിസ നിർത്തലാക്കുന്നു.

ഓസ്‌ട്രേലിയ 457 വിസ നിർത്തലാക്കുന്നു.

April 18, 2017 at 7:32 pm Comments are Disabled

മെൽബൺ: ഓസ്‌ട്രേലിയൻ 457 വിസകൾ റദ്ദാക്കുന്നതായി ഫെഡറൽ സർക്കാർ! മലയാളികളുൾപ്പെടെയുള്ള അനേകം ഇന്ത്യക്കാരെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന തീരുമാനം തന്റെ ഫേസ്ബുക് വീഡിയോയിലൂടെയാണ് പ്രധാനമന്ത്റി മാൽക്കം ടേൺബുൾ അറിയിച്ചത്. ഈ മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ ഒഴിവാക്കി രാജ്യത്തിനാവശ്യമായ വിദഗ്ധ തൊഴിൽശക്തി ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് 457 വിസകൾ റദ്ദാക്കുന്നതെന്ന് ടേൺബുൾ അറിയിച്ചു. വിസാ നിർത്തലാക്കലിനെത്തുടർന്ന് കമ്പനികൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി 457 വിസക്കു പകരമായി ഒരു പുതിയ താത്കാലിക വിസ [...]

Read more ›
പ്രഫ. സി രവിചന്ദ്രന്റെ ഓസ്‌ട്രേലിയൻ പ്രഭാഷണ പരമ്പര ഏപ്രിൽ 21 മുതൽ.

പ്രഫ. സി രവിചന്ദ്രന്റെ ഓസ്‌ട്രേലിയൻ പ്രഭാഷണ പരമ്പര ഏപ്രിൽ 21 മുതൽ.

April 18, 2017 at 5:48 pm Comments are Disabled

മെൽബൺ: പ്രശസ്ത പ്രാസംഗികനും എഴുത്തുകാരനുമായ പ്രഫസർ സി രവിചന്ദ്രന്റെ ഓസ്‌ട്രേലിയൻ പ്രഭാഷണ പരമ്പര ഈ മാസം 21 മുതൽ ആരംഭിക്കുന്നു. മെൽബൺ, സിഡ്നി, കാൻബറ, ബ്രിസ്ബയിൻ, പെർത്ത്, അഡിലൈഡ് തുടങ്ങിയ നഗരങ്ങളിലായി ഏഴോളം പരിപാടികളിലാണ് രവിചന്ദ്രൻ മാഷ് പങ്കെടുക്കുന്നത്. പ്രശസ്ത നാസ്തികനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ ശ്രീ രവിചന്ദ്രന്റെ ഓസ്‌ട്രേലിയൻ പ്രഭാഷണ പരമ്പരയുടെ കൂടുതൽ വിവരങ്ങൾക്ക് എസ്സൻസ് മെൽബൺ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക.

Read more ›
എന്റെ കേരളം ‘കലാസന്ധ്യ’ ഏപ്രില്‍ 22ന്

എന്റെ കേരളം ‘കലാസന്ധ്യ’ ഏപ്രില്‍ 22ന്

April 18, 2017 at 2:19 am Comments are Disabled

മെല്‍ബണ്‍: എന്റെ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ ‘കലാസന്ധ്യ’ നടത്തപ്പെടുന്നു, ഏപ്രില്‍ 22 ശനിയാഴ്ച്ച ബ്രോഡ്‍മഡോസ് പനോള കാത്തലിക് കോളജ് ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടികൾ. മെൽബൺ നോർത്തിലെ ഏറ്റവും വലിയ ഈ മലയാളി കൂട്ടായ്മ ഹ്യൂമ് സിറ്റി കൗൺസിൽ മേയർ ഉത്‌ഘാടനം ചെയ്യും. ആറുമണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ 30 ഓളം കലാകാരന്മാർ പങ്കെടുക്കുന്ന കർട്ടൻ റെയ്സർ പ്രോഗ്രാം, ചെണ്ടമേളം, ഗാനമേള, ബോളിവുഡ് ഡാൻസുകൾ തുടങ്ങിയവയും ആനുകാലിക വിഷയങ്ങളെ ആസ്‌പദമാക്കി തിരുവാതിര തീയറ്റേഴ്സ് [...]

Read more ›
‘ചെമ്പക സന്ധ്യ’ ഏപ്രില്‍ 22ന് മെല്‍ബണില്‍.

‘ചെമ്പക സന്ധ്യ’ ഏപ്രില്‍ 22ന് മെല്‍ബണില്‍.

April 18, 2017 at 2:06 am Comments are Disabled

മെല്‍ബണ്‍: അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘ചെമ്പക സന്ധ്യ’ ഏപ്രില്‍ 22 ന് വൈകീട്ട് 6 മണിക്ക് ഗ്രീന്‍സ്ബറോയിലുള്ള സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ വച്ച് നടക്കും. മലയാള സിനിമാ ചരിത്രത്തിലെ വമ്പന്‍ ഹിറ്റായി മാറികൊണ്ടിരിക്കുന്ന അങ്കമാലി ഡയറീസിന്റെ തിരക്കഥാകൃത്തും നിരവധി മലയാള സിനിമകളിലെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷകമനസ്സുകളുടെ ഇഷ്ടതാരവുമായി മാറികൊണ്ടിരിക്കുന്ന അങ്കമാലിക്കാരന്‍ ചെമ്പന്‍ വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും.  ബോളിവുഡ് ഡാന്‍സ്, ചെണ്ടമേളം, ലൈവ് ഗാനമേള, നാടോടിനൃത്തം [...]

Read more ›
സ്പ്രിംഗ്ല്‍ഫീൽഡ് മലയാളി അസോസിയേഷന്റെ (SMA) ഉദ്ഘാടനം ഏപ്രിൽ 22ന്.

സ്പ്രിംഗ്ല്‍ഫീൽഡ് മലയാളി അസോസിയേഷന്റെ (SMA) ഉദ്ഘാടനം ഏപ്രിൽ 22ന്.

March 30, 2017 at 10:49 am Comments are Disabled

ബ്രിസ്ബേൻ∙ ബ്രിസ്‌ബേനില്‍ പുതുതായി രൂപീകരിച്ച സ്പ്രിംഗ്ല്‍ഫീൽഡ് മലയാളി അസോസിയേഷന്റെ (SMA) ഉദ്ഘാടനം ക്വീന്‍സ്ലാന്റ് മള്‍ട്ടികള്‍ച്ചറല്‍ മന്ത്രി ഗ്രേസ് ഗ്രേസ് നിര്‍വഹിക്കും. ഏപ്രില്‍ 22 ശനിയാഴ്ച ഓഗസ്റ്റിന്‍ ഹൈറ്റ്‌സിലുള്ള എല്‍ഡിഎസ് (LDS) ചര്‍ച്ച് ഹോളിലാണ് ഉദ്ഘാടന ചടങ്ങ്. സിനിമാതാരം മനോജ് കെ ജയനാണു ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. ഓസ്‌ട്രേലിയന്‍-ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ട് പുതു തലമുറയെ വാര്‍ത്തിയെടുക്കുക, ഓസ്‌ട്രേലിയന്‍ സമൂഹത്തിനാവശ്യമായ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്പ്രിംഗ്ല്‍ഫീൽഡ് മലയാളി അസോസിയേഷന്‍ (SMA) [...]

Read more ›
‘പുനർജന്മം’ ലഹരിക്കെതിരെ വേറിട്ട ചിന്തയുമായ് അഡിലൈഡിൽ നിന്നൊരു ഷോർട് ഫിലിം.

‘പുനർജന്മം’ ലഹരിക്കെതിരെ വേറിട്ട ചിന്തയുമായ് അഡിലൈഡിൽ നിന്നൊരു ഷോർട് ഫിലിം.

March 30, 2017 at 7:25 am Comments are Disabled

അഡിലൈഡ് : അവതരണത്തിലെ പുതുമകൊണ്ടും പ്രമേയത്തിൻറെ വ്യത്യസ്‌തത കൊണ്ടും ശ്രദ്ധേയമാകുകയാണ് പുനർജന്മം എന്ന ഹ്രസ്വ ചിത്രം. ശരത് ഹരിപ്പാട് തിരക്കഥയും സംവിധാനം നിർവ്വഹിച്ച ഈ ഷോർട് ഫിലിം അഡിലൈഡിലുള്ള കറി ലീഫ് ക്രീയേഷൻസ് ആണ് നിർമ്മിച്ചിരിക്കുന്നത്. മദ്യാസക്തി പ്രധാന വിഷയമായി പ്രതിപാദിക്കുന്ന ഈ ചിത്രം ഹരിപ്പാടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്‌നമായിരുന്നു. ഹരിപ്പാട്ടും അഡിലൈഡിലുമായി പൂർത്തീകരിച്ച ഈ ഷോർട് ഫിലിം ലഹരിയുടെ കരാളഹസ്തത്തില്‍ അകപ്പെടുന്നവര്‍ക്ക് ഒരു പക്ഷേ, മനസ്സില്‍ ഒരു [...]

Read more ›
മെല്‍ബണില്‍ മലയാളി വൈദികന് നേരേ ആക്രമണം.

മെല്‍ബണില്‍ മലയാളി വൈദികന് നേരേ ആക്രമണം.

March 19, 2017 at 10:06 pm Comments are Disabled

മെല്‍ബണ്‍: മെല്‍ബണില്‍ മലയാളി വൈദികന് നേരേ ആക്രമണം, മെൽബൺ റോമൻ കത്തോലിക്കാ രൂപതക്കുവേണ്ടി സേവനമനുഷ്ഠിച്ചുവന്നിരുന്ന ഫാദര്‍ ടോമി മാത്യു കളത്തൂരി (48)നാണ്‌ കഴുത്തില്‍ കുത്തേറ്റത്. പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടക്കന്‍ മെല്‍ബണിലെ ഫോക്‌നര്‍ വില്യം സട്രീറ്റിലെ കാത്തലിക് ചര്‍ച്ചില്‍ ഞായറാഴ്ചത്തെ ഇറ്റാലിയൻ കുര്‍ബാനക്ക് മുൻപായിരുന്നു ആക്രമണം. ഇന്ത്യക്കാരനാണെങ്കില്‍ നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ആയിരിക്കും എന്നും നിങ്ങൾക്ക് കുര്‍ബാനക്ക് അവകാശമില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം. ഇറ്റലിക്കാരനായ വ്യക്തിയാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. [...]

Read more ›
ദൈവീകസംഗീതത്തിന്റെ അനർഗളപ്രവാഹവുമായി ‘രാഗാമൃതം 2017′, മെയ്‌ 13നു.

ദൈവീകസംഗീതത്തിന്റെ അനർഗളപ്രവാഹവുമായി ‘രാഗാമൃതം 2017′, മെയ്‌ 13നു.

March 16, 2017 at 10:13 am Comments are Disabled

ദൈവീകസംഗീതത്തിന്റെ അനർഗളപ്രവാഹവുമായി ‘രാഗാമൃതം 2017′ മെയ്‌ 13നു മെൽബൺ സെന്റ്‌ മേരിസ്‌ യാക്കോബായ പള്ളി ആസ്ത്രേലിയയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഹാർപ്പസ്‌ & ബീറ്റ്സുമായി ചേർന്ന് ലൈവ് ഓർക്കസ്‌ട്രയുടെ അകന്പടിയോടെ നടത്തപ്പെടുന്ന ക്രിസ്തീയ സംഗീത സന്ധ്യ “രാഗാമൃതം 2017″ മെൽബണിൽ മെയ്‌ 13 ശനിയാഴ്ച്ച വൈകിട്ട്‌ 6 മണിക്ക്‌ നടത്തപ്പെടുന്നു.ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്മാനുവേൽ ഹെന്രിയുടെ ആസ്ത്രേലിയയിലെ പ്രഥമ പ്രോഗ്രാമാണു മെൽബണിലേത്‌. അഡ്രസ്സ്‌ : 1330 Ferntree Gully [...]

Read more ›
ഓസ്‌ട്രേലിയൻ വ്യാജ നോട്ടുകള്‍! കൂടുതല്‍ എത്തുന്നത് 50 ഡോളറിന്റെ വ്യാജൻ.

ഓസ്‌ട്രേലിയൻ വ്യാജ നോട്ടുകള്‍! കൂടുതല്‍ എത്തുന്നത് 50 ഡോളറിന്റെ വ്യാജൻ.

March 16, 2017 at 10:07 am Comments are Disabled

മെൽബൺ: ഓസ്‌ട്രേലിയയില്‍ കളളനോട്ടുകള്‍ ഒഴുകുന്നുവെന്ന് ഏറ്റവും പുതിയ മുന്നറിയിപ്പ്. സമ്പദ് വ്യവസ്ഥയിലേക്ക് 50 ഡോളറിന്റെ വ്യാജ നോട്ടുകളാണ് കൂടുതലായി എത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള 33,000 വ്യാജനോട്ടുകള്‍ നീക്കം ചെയ്തിട്ടുണ്ട്.2013ല്‍ കണ്ടെത്തിയ കള്ളനോട്ടുകളേക്കാള്‍ ഇരട്ടിയിലധികമാണിത്.ഇപ്പോഴത്തെ 50 ഡോളര്‍ നോട്ടുകള്‍ 1995ല്‍ ഡിസൈന്‍ ചെയ്തവയാണ്. സ്‌റ്റേറ്റ് ഓഫ് ദി ആര്‍ട്ട് സെക്യൂരിറ്റി മാനദണ്ഡങ്ങളുപയോഗിച്ച് ഡിസൈന്‍ ചെയ്ത നോട്ടുകളാണിവ. ഇത്തരത്തിലുള്ള കള്ളനോട്ടുകള്‍ പെരുകുന്നത് ബിസിനസുകള്‍ക്കും കണ്‍സ്യൂമര്‍മാര്‍ക്കും ഉണ്ടാക്കുന്ന നഷ്ടം ഭീകരമാണ്. [...]

Read more ›
മെൽബണിൽ ഓസ്ട്രേലിയന്‍ ഡ്രീംസ്’ മെഗാഷോ

മെൽബണിൽ ഓസ്ട്രേലിയന്‍ ഡ്രീംസ്’ മെഗാഷോ

March 13, 2017 at 9:29 am Comments are Disabled

മെൽബൺ: സിനിമ താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോ ‘ഓസ്ട്രേലിയന്‍ ഡ്രീംസ്’ മെൽബണിൽ മെയ് 6-നു നടക്കും. ശനിയാഴ്ച വൈകുന്നേരം 5.30-നു ലാട്രോബ് യൂണിയൻ ഹാളിലാണ് പരിപാടി. സിനിമ താരങ്ങള്‍ ആയ സുരാജ് വെഞ്ഞാറംമൂട്, വിനീത് എന്നിവരും, തെന്നിന്ത്യന്‍ നായികയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും ഒന്നുചേരുന്ന ഷോ കോമഡിക്കും, നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യം നല്‍കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഷംന കാസിം, സൗത്ത് ഇന്ത്യന്‍ നടി ശ്രുതി ലക്ഷ്മി, നടന്‍ രജത് മേനോന്‍,ഗായകരായ അഫ്‌സല്‍, വിവേകാനന്ദന്‍, [...]

Read more ›