ബ്ലോഗില്‍ കണ്ടത്

ദുരന്ത നിവാരണത്തെപ്പറ്റി – (മുരളി തുമ്മാരുകുടി.)

ദുരന്ത നിവാരണത്തെപ്പറ്റി – (മുരളി തുമ്മാരുകുടി.)

December 3, 2017 at 1:34 pm Comments are Disabled

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ… കേരളത്തിൽ വലിയ കാറ്റൊക്കെ കഴിഞ്ഞു കാണുമെന്ന് കരുതുന്നു. പ്രതീക്ഷിച്ചതുപോലെ കുറ്റപ്പെടുത്തലുകൾ വന്നു തുടങ്ങി. ശാസ്ത്ര സ്ഥാപനങ്ങൾ എന്തുകൊണ്ടാണ് മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകാതിരുന്നത്?, മുന്നറിയിപ്പുകൾ ജനങ്ങളെ അറിയിക്കുന്നതിൽ ഔദ്യോഗിക സംവിധാനങ്ങൾ പിഴവ് വരുത്തിയോ?, മാധ്യമങ്ങൾ വേണ്ടത്ര സംയമനത്തോടെയാണോ കാര്യങ്ങൾ കൈകാര്യം ചെയ്തത്? അതോ ആളുകളുടെ ആശങ്ക കൂട്ടിയോ? പ്രധാനപ്പെട്ട ചോദ്യങ്ങളാണ്, ചോദിക്കേണ്ടതുമാണ്. പക്ഷെ ഇന്നത്തെ പ്രധാന ശ്രദ്ധ മറ്റു മൂന്നു കാര്യങ്ങളിലായിരിക്കണം. 1. ലക്ഷദ്വീപിൽ കാര്യങ്ങൾ [...]

Read more ›
ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും?

ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും?

February 17, 2015 at 5:45 pm Comments are Disabled

ഇരുപത്തിയൊന്ന് ക്രൈസ്തവരെ കഴുത്തറുത്ത് കൊന്നതിന്റെ ദൃശ്യങ്ങളാണ് ഐ എസ് ഭീകരരുടെ ഭ്രാന്തിൽ നിന്ന് പുറത്ത് വന്ന ഏറ്റവും പുതിയത്. ഇതുവരെയുള്ള ഐ എസ് കൂട്ടക്കൊലകൾ ഇറാഖിൽ നിന്നാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടതെങ്കിൽ ലിബിയയിൽ നിന്നാണ് പുതിയ കഴുത്തറുക്കലുകളുടെ വീഡിയോ വന്നിട്ടുള്ളത്. ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകളെ വിശ്വസിക്കാമെങ്കിൽ ഐ എസ് അവരുടെ ഓപ്പറേഷനുകൾ കൂടുതൽ പ്രദേശങ്ങളിലേക്കും രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നർത്ഥം. വാക്കുകളും അക്ഷരങ്ങളും മരവിച്ചു നില്ക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ പലപ്പോഴും [...]

Read more ›
ഒബാമേ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു.

ഒബാമേ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു.

February 9, 2015 at 11:33 am Comments are Disabled

ഒബാമ ഇന്ത്യയിൽ വന്ന് നമ്മുടെ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്ത് അടിച്ച് പൊളിച്ച് പോയതിന് ശേഷം ഇന്ത്യയെക്കുറിച്ച് ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല. എന്നാൽ കിട്ടുന്ന സന്ദർഭത്തിലൊക്കെ ഒന്നാന്തരം പാര വെക്കുവാൻ ശ്രമിക്കുന്നുണ്ട് താനും. ഇന്ത്യക്കാർ എന്ന നിലയ്ക്ക് നമുക്കെല്ലാവർക്കും സങ്കടമുണ്ടാക്കുന്ന ഒരു കാര്യമാണിത്. എന്താണ് മിസ്റ്റർ ഒബാമക്ക് പറ്റിയത്. നമ്മൾ കൊടുത്ത സ്വീകരണം ശരിയായില്ലേ?.. എന്തെങ്കിലും പിഴവുകൾ പറ്റിയോ?.. ആദരിക്കുന്നതിലും ഉപചരിക്കുന്നതിലും എന്തെങ്കിലും പാളിച്ച?. ഭക്ഷണം കൊടുത്തപ്പോൾ മുളകോ മല്ലിയോ [...]

Read more ›
ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്!

ചുട്ടു കൊല്ലുന്നവർക്ക് ചൂട്ട് പിടിക്കുന്നവരോട്!

February 5, 2015 at 10:42 pm Comments are Disabled

കഴിഞ്ഞ ദിവസം എനിക്ക് നിരവധി പേരുടെ ഉപദേശം കേൾക്കേണ്ടി വന്നു. പ്രധാനപെട്ട ഉപദേശം ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരെ പന്നികൾ എന്ന് വിളിക്കരുത് എന്നതാണ്. വെറുതേ ചാടിക്കേറി വന്ന ഉപദേശമല്ല, അതിനൊരു കാരണമുണ്ടായിരുന്നു. ഐസിസ് ബന്ദിയാക്കിയ ജോർദാനിയൻ പൈലറ്റിനെ ഒരു ഇരുമ്പ് കൂടിലാക്കി പച്ചയ്ക്ക് കത്തിക്കുന്ന വീഡിയോ കാണാനിടയായി. പൊതുവേ ഇത്തരം ചിത്രങ്ങളും വീഡിയോകളും കണ്ടാൽ വഴിമാറി പോവുകയാണ് ഞാൻ ചെയ്യാറുള്ളത്. ഒരു ദൗർഭാഗ്യ നിമിഷത്തിൽ അതിലൊന്ന് ക്ലിക്ക് ചെയ്യാൻ തോന്നിയെന്ന് [...]

Read more ›
മംഗള്‍യാന്‍… ;-)

മംഗള്‍യാന്‍… ;-)

September 25, 2014 at 11:52 pm Comments are Disabled

പ്രീയപ്പെട്ട മംഗള്‍യാന്‍ അറിയുന്നതിനു.., ‘ഉപരി’ പഠനത്തിനായി ചൊവ്വയിൽ എത്തിയ വിവരം അറിഞ്ഞു. കേട്ടപ്പോൾ സത്യത്തിൽ കോരിത്തരിച്ച്‌ രോമ കൂപങ്ങൾ വരെ എഴുന്ന് അറ്റെൻഷനായി നിന്നു പോയി. നിനക്ക്‌ എല്ലാം അറിയാം എന്നാലും പറയുകയാണു.. നമ്മുടെ ഇല്ലായ്മയിൽ പോലും അത്‌ നിന്നെ അറിയിക്കാതെ ആണു വികസിപ്പിച്ചെടുത്ത്‌ അങ്ങോട്ട്‌ അയച്ചിരിക്കുന്നത്‌. അതു കൊണ്ട്‌ ഇനിയുള്ള സമയം മുഴുവൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നമ്മുടെ അയലോക്കകാരെല്ലാം നിന്റെ ‘ഉയർച്ചയിലും’, ‘നേട്ടത്തിലും’ കണ്ണു കടിച്ചിരിക്കുകയാണു. നിന്റെ വീഴ്ചയിൽ [...]

Read more ›
അരുന്ധതിക്ക്.. സ്നേഹത്തോടെ…!!!

അരുന്ധതിക്ക്.. സ്നേഹത്തോടെ…!!!

August 5, 2014 at 11:24 pm Comments are Disabled

അരുന്ധതീ…. ഇത്തിരിപ്പോന്ന ഈ കൊച്ചു കേരളത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ വലുതാക്കി പറഞ്ഞു നീ വലിയ സാഹിത്യകാരിയായപ്പോള്‍‍…. ആദ്യപുസ്തകത്തിന്തന്നെ സായിപ്പിന്റെ നാട്ടിലെ എണ്ണപ്പെട്ട പുരസ്കാരം നേടിയപ്പോള്‍….. ഞങ്ങള്‍ അഭിമാനിച്ചു… പലര്‍‍ക്കും പലവിധ വിയോജിപ്പുകള്‍‍ ഉണ്ടെങ്കിലും, ഇ. എം. എസ്. എന്ന മൂന്നക്ഷരം, കേരളത്തിന്റെ ബൌദ്ധിക ഉന്നതിയുടെ പ്രതീകമാണ്… ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏലമ്മനയിലെ നംബൂരിശ്ശന്റെ നാട്ടില്‍ ജനിച്ചതില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍‍ മലയാളികളിലേറെയും… ആ ഈഎംഎസ്സിനെ വക്രീകരിച്ചവതരിപ്പിച്ചു നീ വലിയവളായപ്പോള്‍, [...]

Read more ›
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?

നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?

July 29, 2014 at 10:17 pm Comments are Disabled

കേരളം പഴയ കേരളമല്ല. സാമുദായിക സൗഹാർദത്തിന്റെയും സഹിഷ്ണുതയുടേയും കൊടിയടയാളങ്ങൾ പതിയെ താഴ്ന്നു തുടങ്ങുന്നുവോ എന്ന് സംശയിക്കപ്പെടേണ്ട വിധം വർഗീയ ധ്രുവീകരണത്തിന്റെ കാറ്റ് അങ്ങിങ്ങായി വീശിത്തുടങ്ങുന്നുണ്ട്. ഈ ധ്രുവീകരണം വളരെ പ്രകടമായ തലത്തിലേക്ക് വളർന്നു കൊണ്ടിരിക്കുന്നത് ഇന്ന് നവ മാധ്യമങ്ങളിലാണ്. പുറം ലോകത്തിന്റെ  കണ്ണാടിയാണ് നവമാധ്യമങ്ങൾ. സമൂഹത്തിൽ കാണുന്ന പല മാറ്റങ്ങളുടെയും ആദ്യ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടുന്നത് സോഷ്യൽ മീഡിയയിലാണ്. അതുകൊണ്ട് തന്നെ ഈ കണ്ണാടിക്കാഴ്ച്ചകളെ വളരെ കരുതലോടെ വേണം കാണുവാൻ.. ആശങ്കകളോടെ [...]

Read more ›
മാധ്യമപ്രവർത്തകരെ കുതിര കയറുന്നത് എന്ത് കൊണ്ട്?

മാധ്യമപ്രവർത്തകരെ കുതിര കയറുന്നത് എന്ത് കൊണ്ട്?

July 23, 2014 at 11:11 pm Comments are Disabled

കഴിഞ്ഞ ദിവസം ഒരു മാധ്യമ സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ച ചില വരികളാണ് ഈ പോസ്റ്റിന് പ്രേരകമായത്. മാധ്യമപ്രവർത്തകരുടെ തലയിൽ കയറി പൊങ്കാലയിടുന്ന സോഷ്യൽ മീഡിയയിലെ പ്രതികരണക്കാരെ കുറിച്ചുള്ള വളരെ ശ്രദ്ധേയമായ ഒരു കുറിപ്പായിരുന്നു അത്. റേറ്റിംഗ് മാത്രം പരിഗണിച്ച് കിട്ടുന്ന പരസ്യമാണ് ടെലിവിഷൻ ചാനലുകളുടെ ഏക വരുമാനമെന്നും അതുകൊണ്ട് തന്നെ പല വിട്ടുവീഴ്ചകളും ചെയ്യാൻ മാധ്യമ പ്രവർത്തകർ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം എഴുതി. ഒരു സ്റ്റോറി കിട്ടിയാൽ അതിനെക്കുറിച്ച് ശരിയാം വണ്ണം [...]

Read more ›
‘അൽ കഴുതകൾ’ അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ .

‘അൽ കഴുതകൾ’ അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ .

July 8, 2014 at 8:07 am Comments are Disabled

മുസ്ലിം ഭീകരവാദം വീണ്ടും ചർച്ചകളിൽ സജീവമാവുകയാണ്. ഈ ചർച്ചകളുടെ ട്രിഗ്ഗർ വലിച്ചത് പ്രധാനമായും ചില വാർത്തകളാണ്. ഇറാഖിൽ സുന്നി മുസ്ലിംകളുടെ ഒരു സായുധ സേന ഷിയാ മുസ്ലിംകളുടെ ഒരു വലിയ ഗ്രൂപ്പിനെ നിരത്തിക്കിടത്തി വെടിവെച്ചു കൊന്നതിന്റെ ഇമേജുകൾ. കാശ്മീരിനെ മോചിപ്പിക്കാൻ വേണ്ടി മുസ്ലിംകളോട് വിശുദ്ധ ജിഹാദിന് ആഹ്വാനം ചെയ്യുന്ന അൽഖായിദയുടേന്ന് വിശ്വസിക്കപ്പെടുന്ന വീഡിയോ. സോമാലിയയിലെ മുസ്ലിം തീവ്ര ഗ്രൂപ്പ് കെനിയൻ തീരത്ത്‌ നടത്തിയ ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊല. അങ്ങനെ ഒന്നിന് പിറകെ [...]

Read more ›
അല്‍ മൊയ്തുവിന്റെ കള്ള് ജിഹാദ് !

അല്‍ മൊയ്തുവിന്റെ കള്ള് ജിഹാദ് !

January 26, 2014 at 2:37 pm Comments are Disabled

ഫേസ്ബുക്കിലെ മെസ്സേജ് ബോക്സിലേക്ക് ഒരു യൂടൂബ്  ലിങ്ക് തിരുകിക്കയറ്റിയിട്ട് ഒരാൾ ഇന്നലെ പറഞ്ഞു.. ‘ബഷീർക്കാ ഇതൊന്ന് കണ്ട് അഭിപ്രായം പറയൂ’. ഇത്തരം ലിങ്ക് അയച്ചു തരുന്നവരോട് സാധാരണ പറയാറുള്ളത് പോലെ ‘അല്പം തിരക്കിലാണ്.. സമയം പോലെ നോക്കാം’ എന്ന് പറഞ്ഞ് ഒഴിവാക്കി. പക്ഷേ അതേ ലിങ്ക് തന്നെ മറ്റു ചിലരും കൈമാറിയപ്പോൾ ഇതെന്തെടാ സാധനം എന്ന് നോക്കാൻ വേണ്ടിയാണ് ലിങ്ക് വഴി യൂ ടൂബിൽ കയറിയത്. കണ്ടു കഴിഞ്ഞപ്പോൾ തോന്നി [...]

Read more ›