മുഖപ്രസംഗം

മോഹന്‍ലാലിന്റെ മാന്ത്രിക പ്രകടനത്തോടെ മാജിക് പ്ലാനറ്റ് മിഴിതുറന്നു !

മോഹന്‍ലാലിന്റെ മാന്ത്രിക പ്രകടനത്തോടെ മാജിക് പ്ലാനറ്റ് മിഴിതുറന്നു !

November 2, 2014 at 2:29 pm Comments are Disabled

ലോകത്തെ ആദ്യത്തെ മാന്ത്രികക്കൊട്ടാരം – മാജിക് പ്ലാനറ്റ് – തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഹാരി ഹൂഡിനിയുടെ സ്മരണയ്ക്കായി ലോകമെമ്പാടും മാന്ത്രിക ദിനമായി ആചരിക്കുന്ന ഒക്ടോബര്‍ 31ന് ലോകപ്രശസ്ത മജിഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ മാജിക് പ്ലാനറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മാജിക് പ്ലാനറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔപചാരികമായി ഉത്ഘാടനം ചെയ്തു. സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, [...]

Read more ›
കാളപെറ്റു!.. കയറെടുക്കണോ, ഫേസ്ബുക്കിലിടണൊ??

കാളപെറ്റു!.. കയറെടുക്കണോ, ഫേസ്ബുക്കിലിടണൊ??

October 16, 2014 at 1:38 am Comments are Disabled

ചായക്കടകളിലും ആല്‍ത്തറകളിലും കലുങ്കുകളിലുമൊക്കെ ഗഹനമായ വാദപ്രതിവാദങ്ങള്‍ നടത്തി പരിചയമുള്ള മലയാളി, സോഷ്യൽ മീഡിയയിൽ മുങ്ങി ക്കുളിക്കുമ്പോൾ ക്രിയാത്മകമായി ഭവിക്കേണ്ട  പല  സംവാദങ്ങളും  എല്ലാ നിര്‍വചനത്തില്‍ നിന്നും തെന്നിമാറി വ്യക്തിപരമായ അവഹേളനങ്ങളിലേയ്ക് പോകുന്ന കാഴ്ചകളാണ് ചുറ്റിനും കാണുന്നത്. കാമ്പസ് മതിലുകളിലും ട്രെയിന്‍ ടോയ്ലെറ്റുകളിലും അശ്ലീലമെഴുതി മടുത്തവര്‍ കാലാകാലങ്ങളില്‍ ബ്ലോഗുകളിലും ഓര്‍ക്കുട്ടിലും ഫെയ്സ്ബുക്കിലും ഗൂഗിള്‍പ്ലസ്സിലുമൊക്കെ ആത്മാവിഷ്ക്കാരം നടത്തി സായൂജ്യമടഞ്ഞു. രോഗീസഹായങ്ങളെയും സാമൂഹികതിന്മകളെയുമൊക്കെക്കുറിച്ചുള്ള മെയിലുകളും പോസ്റ്റുകളുമൊക്കെ കഴിയുന്നത്ര പേര്‍ക്ക് ഷെയര്‍ചെയ്ത് അനവധി പേര്‍ സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാനുള്ള ത്വരയെ [...]

Read more ›
എല്ലാ പ്രവാസികള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

എല്ലാ പ്രവാസികള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

August 15, 2014 at 10:15 pm Comments are Disabled

  പതിനായിരങ്ങളുടെ ആത്മത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിന്റെയും സ്മരണ….! ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും ഓര്‍മപെടുത്തല്‍….! അതെ ഇന്ന് നമ്മുടെ സ്വാതന്ത്ര്യദിനം. ഏതോ അഭൗമശക്തിയാല്‍ മാത്രം ബന്ധിക്കപ്പെട്ട് ഒറ്റ രാജ്യമായി തുടരുന്ന ഒരു അതിശയം, അതാണ്‌ ഇന്ത്യ. ഒരു പൊതുവായ ഭാഷയോ സംസ്കാരമോ രീതിയോ മതമോ ഒന്നും നമ്മേ ഒന്നിപ്പിക്കുന്നില്ല . കേരളത്തിലെ ഹിന്ദുവും ഉത്തര ഭാരതത്തിലേ ഹിന്ദുവും വിത്യസ്തമായ ആചാരങ്ങളും ആരാധനാരീതികളും പിന്തുടരുന്നു.! വ്യത്യസ്ത സംസ്ഥാനങ്ങളിലെ ആളുകള്‍ തമ്മില്‍ [...]

Read more ›
ചരിത്രത്തെ ചാമ്പലാക്കി കേന്ദ്ര സർക്കാർ!, 1.5 ലക്ഷം ഫയലുകൾ നശിപ്പിച്ചു!

ചരിത്രത്തെ ചാമ്പലാക്കി കേന്ദ്ര സർക്കാർ!, 1.5 ലക്ഷം ഫയലുകൾ നശിപ്പിച്ചു!

July 25, 2014 at 10:27 pm Comments are Disabled

ന്യൂഡല്‍ഹി: ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നശിപ്പിച്ചുവെന്ന് ആരോപണം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ വരെ നശിപ്പിക്കപ്പെട്ടതായി കരുതുന്നു. ചരിത്രത്തെ സംഘപരിവാര്‍ താത്പര്യത്തിനനുസരിച്ച് വളച്ചൊടിക്കാൻ നിരന്തരം ശ്രമം നടക്കുമ്പോള്‍ ഈ ആരോപണങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ ഒന്നര ലക്ഷത്തിലധികം ഫയലുകള്‍ നശിപ്പിച്ചെന്നും അക്കൂട്ടത്തില്‍ ഗാന്ധി വധവുമായി ബന്ധമുള്ള ഫയലുകളൊന്നും ഇല്ലെന്നുമാണ് ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് [...]

Read more ›
മനുഷ്യമാംസം ഭക്ഷിച്ച്‌, മരണത്തിന്റെ താഴ് വരയിൽ….!

മനുഷ്യമാംസം ഭക്ഷിച്ച്‌, മരണത്തിന്റെ താഴ് വരയിൽ….!

July 23, 2014 at 7:15 am Comments are Disabled

വിമാന ദുരന്തങ്ങൾ ഒന്നിനു പിറകേ ഒന്നായി വാർത്തയിൽ  നിറയുകയാണ്. എന്നാൽ  ഒരു വിമാനത്തിന്റെ തിരോധാനവും അവിശ്വസനീയമാം വിധം അതിനെ അതിജീവിച്ചവരുടെ ചെറുത്തു നിൽപ്പിന്റെയും മോക്ഷത്തിന്റെയും ഒരു വലിയ ഉദാഹരണം ചരിത്രത്തിന്റെ ഏടുകളിൽ ഉണ്ട്. 1972 ഒക്ടോബർ 13-ന്   45 യാത്രികരെയും കൊണ്ട് ഉറുഗ്വയിൽ നിന്നും ചിലിയിലേക്ക് യാത്ര തിരിച്ച ഉറുഗ്വൻ എയർ -ഫോഴ്സ് വിമാനത്തിന്റെ ചരിത്രമാണ് അത്. ഏതാനും റഗ്ബി കളിക്കാരും അവരുടെ ചില കുടുംബാംഗങ്ങളും ആയിരുന്നു വിമാനത്തിലെ പ്രധാന യാത്രികർ. കാലാവസ്ഥ മോശമായതിനാൽ [...]

Read more ›
ഇന്ത്യയിലെ നിയമവും രാഷ്ട്രീയവും താഴ്ചയുടെ പുതിയ തലങ്ങളില്‍!

ഇന്ത്യയിലെ നിയമവും രാഷ്ട്രീയവും താഴ്ചയുടെ പുതിയ തലങ്ങളില്‍!

July 16, 2014 at 10:26 pm Comments are Disabled

DNA-യിൽ “A new low in Indian politics” എന്നപേരിൽ പ്രസിദ്ധീകരിക്കുകയും ‘വ്യക്തമല്ലാത്ത കാരണങ്ങളാൽ‘ നീക്കം ചെയ്യപ്പെടുകയും ചെയ്ത ലേഖനത്തിന്റെ മലയാള പരിഭാഷ. രാഷ്ട്രീയക്കാരുടെ ഇച്ഛനുസരണം കോടതി നടപടികള്‍ മുന്നോട്ടുപോകുന്നത് ഇന്ത്യയില്‍ പുതിയ പുതിയൊരു പ്രവണതയായി മാറുകയാണോ? ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷാ എന്ന വിവാദനേതാവുമായി ബന്ധപ്പെട്ട കോടതി നടപടികളാണ് ഇത്തരമൊരു സംശയത്തിന് അടിസ്ഥാനം. ഗുജറാത്ത് കലാപത്തിനുശേഷം നരേന്ദ്രമോദിയുടെ ഭരണകാലത്ത് സംസ്ഥാനത്ത് നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഉള്‍പ്പെടെ [...]

Read more ›
‘അൽ കഴുതകൾ’ അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ .

‘അൽ കഴുതകൾ’ അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ .

July 8, 2014 at 8:07 am Comments are Disabled

മുസ്ലിം ഭീകരവാദം വീണ്ടും ചർച്ചകളിൽ സജീവമാവുകയാണ്. ഈ ചർച്ചകളുടെ ട്രിഗ്ഗർ വലിച്ചത് പ്രധാനമായും ചില വാർത്തകളാണ്. ഇറാഖിൽ സുന്നി മുസ്ലിംകളുടെ ഒരു സായുധ സേന ഷിയാ മുസ്ലിംകളുടെ ഒരു വലിയ ഗ്രൂപ്പിനെ നിരത്തിക്കിടത്തി വെടിവെച്ചു കൊന്നതിന്റെ ഇമേജുകൾ. കാശ്മീരിനെ മോചിപ്പിക്കാൻ വേണ്ടി മുസ്ലിംകളോട് വിശുദ്ധ ജിഹാദിന് ആഹ്വാനം ചെയ്യുന്ന അൽഖായിദയുടേന്ന് വിശ്വസിക്കപ്പെടുന്ന വീഡിയോ. സോമാലിയയിലെ മുസ്ലിം തീവ്ര ഗ്രൂപ്പ് കെനിയൻ തീരത്ത്‌ നടത്തിയ ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊല. അങ്ങനെ ഒന്നിന് പിറകെ [...]

Read more ›
അബോട്ടിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജലരേഖ ആകുമ്പോൾ!!

അബോട്ടിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജലരേഖ ആകുമ്പോൾ!!

May 11, 2014 at 9:59 am Comments are Disabled

മെല്‍ബണ്‍:കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ച ബജറ്റായിരിക്കും ടോണി അബോട്ട് സര്‍ക്കാര്‍ ചൊവ്വാഴ്ച അവതരിപ്പിക്കുന്നതെന്ന് ഉറപ്പായിരിക്കേ, ഇതുസംബന്ധിച്ച ചര്‍ച്ചകളും ചൂടുപിടിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനങ്ങളും ഇതിനകം പുറത്തുവന്ന ബജറ്റ് വിവരങ്ങളും താരതമ്യം ചെയ്യുകയാണ് ജനം. പുതിയ നികുതികള്‍ കൊണ്ടുവരികയോ, പെന്‍ഷന്‍ പദ്ധതികളില്‍ മാറ്റമുണ്ടാവുകയോ ഇല്ലെന്ന് തെരഞ്ഞെടുപ്പുവേളയില്‍ ടോണി അബോട്ട് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുരണ്ടും ലംഘിക്കപ്പെടുമെന്ന സൂചന അദ്ദേഹംതന്നെ നല്‍കിക്കഴിഞ്ഞു. ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് ലെവി ഈടാക്കാനുള്ള തീരുമാനവും [...]

Read more ›
ആം ആദ്മി കെട്ടുറപ്പില്ലാത്ത കുറ്റിച്ചൂലോ ?

ആം ആദ്മി കെട്ടുറപ്പില്ലാത്ത കുറ്റിച്ചൂലോ ?

January 24, 2014 at 6:57 pm 2 comments

ആം ആദ്മിയുടെ കടന്നു വരവും കുറ്റിച്ചൂല്‍ തരംഗവുമെല്ലാം സന്തോഷത്തോടെ നോക്കിക്കണ്ട ആയിരങ്ങളിലൊരാളാണ് ഞാന്‍. ഒരു പുത്തന്‍ പ്രതീക്ഷയുടെ ആരവമായി കടന്നു വന്ന ആം ആദ്മി, രാജ്യത്തു കൊടികുത്തിവാഴുന്ന അഴിമതിയെയും ആരാജകത്വവും തുടച്ചുമാറ്റാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു. ജനാധിപത്യത്തിലെ നന്മയുടെ പക്ഷത്തു നിലയുറപ്പിക്കുന്ന എല്ലാവരും ആം ആദ്മിയെക്കുറിച്ച് ഓര്‍ത്ത് ത്രില്ലടിച്ചു. ഇതുവരെ കാണാത്ത ഒരു ഉന്മേഷവും ഉണര്‍വും ഇന്ത്യന്‍ ജനതയിലേക്കു പകരാന്‍ കുറ്റിച്ചൂലിനു കഴിഞ്ഞുവെന്ന കാര്യത്തില്‍ സംശയമേയില്ല. എന്നാല്‍,അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങളും രീതികളും ജനാധിപത്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരില്‍ മാത്രമല്ല [...]

Read more ›
ശശി തരൂർ  മുഖ്യമന്ത്രി, ഋഷിരാജ് സിംഗിന് ആഭ്യന്തരം, വിദ്യാഭ്യാസവും ധനകാര്യവും  രാജു നാരായണസ്വാമിക്ക്…

ശശി തരൂർ മുഖ്യമന്ത്രി, ഋഷിരാജ് സിംഗിന് ആഭ്യന്തരം, വിദ്യാഭ്യാസവും ധനകാര്യവും രാജു നാരായണസ്വാമിക്ക്…

December 14, 2013 at 7:46 pm 7 comments

പുതിയ കേരള മന്ത്രിസഭയുടെ കൂടുതൽ വിവരങ്ങളിലേക്ക് ….. ശശി തരൂര്‍ – മുഖ്യ മന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ . ലോകവും ലോകരെയും കണ്ടിട്ടുള്ളതിനാല്‍ കിണറ്റിലെ തവളുയ്‌ടേതല്ലാത്ത തീരുമാനങ്ങള്‍ ഉറപ്പ്. തരൂരിന്റെ ഭരണമികവും നേതൃപാടവവും ഇതിനകം തന്നെ മലയാളികള്‍ക്കൊപ്പം ലോകവും മനസിലാക്കിക്കഴിഞ്ഞിരിക്കുന്നു അടുത്ത നൂറ്റാണ്ടില്‍ മലയാളിക്ക് ആവശ്യമായി വരുന്നത് എന്തൊക്കെയെന്ന് ഇപ്പോഴെ മനസിലാക്കാനുള്ള ജ്ഞാനം തന്നെയാണ് തരുരിനെ വ്യത്യസ്ഥനാക്കുന്നത്. രാജു നാരായണസ്വാമി (ധനകാര്യം, ആസൂത്രണം, വിദ്യാഭാസം) പലതും ചെയ്യാന്‍ [...]

Read more ›