കേരളം

സി.പി.ഐ. മന്ത്രിമാര്‍ പുതുമുഖങ്ങള്‍.

സി.പി.ഐ. മന്ത്രിമാര്‍ പുതുമുഖങ്ങള്‍.

May 24, 2016 at 11:24 am Comments are Disabled

തിരുവനന്തപുരം: സി.പി.ഐ.യുടെ മുതിര്‍ന്ന നേതാക്കളായ സി.ദിവാകരനും മുല്ലക്കര രത്‌നാകരനും മന്ത്രിമാരാകില്ല. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇവരെ ഒഴിവാക്കി നാലു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സി.പി.ഐ. മന്ത്രിപ്പട്ടിക പ്രഖ്യാപിച്ചു; ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്‍, കെ.രാജു എന്നിവരെ. വി.ശശിയെ െഡപ്യൂട്ടി സ്പീക്കറാക്കുന്നതിനും തീരുമാനമായി. സി.പി.ഐ. എക്‌സിക്യൂട്ടിവ്, സംസ്ഥാന കൗണ്‍സില്‍ യോഗങ്ങളിലാണ് അന്തിമതീരുമാനമായത്. ഇ.ചന്ദ്രശേഖരനെ നിയമസഭാകക്ഷി നേതാവായും നിശ്ചയിച്ചു. സി.പി.ഐ. ആസ്ഥാനമായ എം.എന്‍.സ്മാരകത്തില്‍ മന്ത്രിമാരെ നിശ്ചയിക്കാന്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മുന്‍മന്ത്രിമാരായ സി.ദിവാകരനും മുല്ലക്കര [...]

Read more ›
കേരളം പോളിങ് ബൂത്തിലേക്ക്.

കേരളം പോളിങ് ബൂത്തിലേക്ക്.

May 16, 2016 at 9:12 am Comments are Disabled

തിരുവനന്തപുരം: കേരളഭരണത്തിന് ഇന്ന് വിധിയെഴുത്ത്. 14ലാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ നടക്കും. 19 നാണ് വോട്ടെണ്ണല്‍. 140 നിയോജകമണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടര്‍മാര്‍ 2.60 കോടി. ഇതില്‍ 1.35 കോടി സ്ത്രീകളും 1.25 കോടി പുരുഷന്‍മാരുമാണ്. 2011 ലേതിനെക്കാള്‍ 28.71 ലക്ഷം വോട്ടര്‍മാര്‍ കൂടുതലുണ്ട്. 23,289 പ്രവാസി വോട്ടര്‍മാരും ഭിന്നലിംഗക്കാരായ രണ്ടുപേരും വോട്ടര്‍ പട്ടികയിലുണ്ട്. 21,498 പോളിങ് ബൂത്തുകളും 148 ഉപബൂത്തുകളുമാണ് ഇത്തവണയുള്ളത്. [...]

Read more ›
“പറവൂരിലെ പാഠങ്ങൾ”

“പറവൂരിലെ പാഠങ്ങൾ”

April 18, 2016 at 12:59 pm Comments are Disabled

ഏത് വലിയ യുദ്ധവും ഒരിക്കല്‍ അവസാനിക്കും എന്നത് ഞങ്ങള്‍ പോസ്റ്റ് കോണ്‍ഫ്ലിക്ടുകാരെ സംബന്ധിച്ചിടത്തോളം ജീവമന്ത്രം ആണ്. അതുപോലെയാണ് ദുരന്തങ്ങളുടെ കാര്യവും. രണ്ടു ലക്ഷം ആളുകള്‍ മരിച്ച സുനാമിയെ പറ്റി പോലും ഇപ്പോൾ അധികം ആരും ഒന്നും പറയാറില്ല. അതുകൊണ്ടുതന്നെ 100 പേര്‍ മരിച്ച വെടിക്കെട്ട് അധികകാലം ഒന്നും സമൂഹത്തിന്റെ ഓര്‍മ്മയില്‍ ഉണ്ടാവില്ല. പക്ഷെ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ ഓരോ ദുരന്തന്തിൽ നിന്നും നാം പാഠങ്ങൾ പഠിച്ചേ തീരു. മാധ്യമങ്ങളുടെ ധർമ്മം: ഒരു [...]

Read more ›
കൊല്ലത്ത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തം, 86 മരണം!

കൊല്ലത്ത് കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തം, 86 മരണം!

April 10, 2016 at 2:50 pm Comments are Disabled

അപകടം വെടിക്കെട്ടിനിടെ ക്ഷേത്രപരിസരത്തെ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു വെടിക്കെട്ടിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു ശനിയാഴ്ച വെടിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു വന്‍ വെടിമരുന്ന് ശേഖരം സംഭവസ്ഥലത്ത് ഉണ്ടായിരുന്നു പലരുടേയും ചെവി പൊട്ടി ചോര ഒഴുകി പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരം; മരണ സംഖ്യ ഉയര്‍ന്നേക്കും അപകടം പുലര്‍ച്ചെയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി സംഭവസ്ഥലത്ത് ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നു കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0474-2512344, 9497930863, 9497960778 കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ 86 [...]

Read more ›
കലാഭവന്‍ മണി അന്തരിച്ചു.

കലാഭവന്‍ മണി അന്തരിച്ചു.

March 7, 2016 at 3:37 am Comments are Disabled

കൊച്ചി: മലയാള സിനിമാ ലോകത്തിനു ഒരു തീരാ നഷ്ടം കൂടി. ചിരിയുടെ മണി ഒച്ച നിലച്ചു. പ്രശസ്ത ചലച്ചിത്ര താരം കലാഭവന്‍ മണി(45) അന്തരിച്ചു. കൊച്ചിയിലെ അമൃത ആസ്പത്രിയില്‍ രാത്രി 7.15 ഓടെയായിരുന്നു അന്ത്യം. കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മിമിക്രിയില്‍ നിന്ന് തന്റേതായ ഹാസ്യശൈലിയുമായി മലയാള സിനിമയില്‍ തുടങ്ങി തമിഴിലും തെലുങ്കിലും സഹനടനായും വില്ലനായും നായകനായും മികച്ച വേഷങ്ങള്‍ ചെയ്തു. നാടന്‍പാട്ടുകളിലൂടെ ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന കലാഭവന്‍ മണി രണ്ടര പതിറ്റാണ്ടോളം മലയാള [...]

Read more ›
പ്രശസ്ത കവി ഒ.എൻ.വി.കുറുപ്പ് അന്തരിച്ചു …

പ്രശസ്ത കവി ഒ.എൻ.വി.കുറുപ്പ് അന്തരിച്ചു …

February 13, 2016 at 11:30 pm Comments are Disabled

തിരുവനന്തപുരം∙ ജ്ഞാനപീഠ പുരസ്കാര ജേതാവും പ്രശസ്ത കവിയുമായ ഒഎൻവി കുറുപ്പ് കവി ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു ഒ.എന്‍.വി. സാഹിത്യത്തില്‍ സ്വന്തമായ വഴി വെട്ടിത്തെളിയിച്ച അദ്ദേഹം ചലച്ചിത്ര ഗാനശാഖയേയും പരിപുഷ്ടമാക്കി. സാധാരണക്കാര്‍ക്ക് പോലും മനസിലാകുന്ന തരത്തില്‍ ലളിതകരമായിരുന്നു അദ്ദേഹത്തിന്റെ വരികള്‍. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. [...]

Read more ›
പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു.

പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു.

January 25, 2016 at 4:08 pm Comments are Disabled

പ്രശസ്ത നടി കൽപന (51) അന്തരിച്ചു. ഹൈദരാബാദിൽ വച്ചാണ് മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്നു രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപ് മരണം നടന്നിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായിട്ടാണ് അവര്‍ ഹൈദരബാദിലെത്തിയത്. ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്‌. മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ അവര്‍ [...]

Read more ›
മെൽബണിൽ മലയാളി യുവാവ് നിര്യാതനായി.

മെൽബണിൽ മലയാളി യുവാവ് നിര്യാതനായി.

October 14, 2015 at 2:39 pm Comments are Disabled

മെൽബണ്‍: മെൽബണിൽ മലയാളി യുവാവ് നിര്യാതനായി, എപ്പിംഗ് നിവാസിയായ സാം അബ്രാഹം  (34) ആണ് ഇന്ന് രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായത്. കേരളത്തിൽ സാമിന്റെ സ്വദേശം പുനലൂർ ആണ്. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. കലാസന്ധ്യകളിലെ നിറ സാന്നിധ്യമായിരുന്ന സാം നല്ല ഒരു ഗായകൻ കൂടി ആയിരുന്നു. മെൽബണ്‍ CBD-യിലെ UAE എക്സ്ചേഞ്ച് ജീവനക്കാരനായിരുന്നു. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് കേരളത്തിൽ നടത്താനാണ് തീരുമാനം.

Read more ›
എസ്.പി. ജെയിന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റ് കൂടുതല്‍ രാജ്യങ്ങളിലേക്ക്.

എസ്.പി. ജെയിന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റ് കൂടുതല്‍ രാജ്യങ്ങളിലേക്ക്.

October 9, 2015 at 7:24 pm Comments are Disabled

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത ഇന്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളായ എസ്.പി. ജെയിന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റ് മറ്റു രാജ്യങ്ങളിലും കാമ്പസ് തുറക്കാനൊരുങ്ങുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ കാമ്പസ് ആരംഭിക്കാനാണ് ഉദ്ദേശമെന്നും ഇത് വിദ്യാര്‍ഥികള്‍ക്ക് ഏതു രീതിയില്‍ ഗുണം ചെയ്യുമെന്ന് വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും സ്‌കൂളിന്റെ പ്രസിഡന്റ് നിതീഷ് ജെയിന്‍ പറഞ്ഞു. മാനേജ്‌മെന്റ് പഠനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച 10 സ്ഥാപനങ്ങളെ ഫോര്‍ബ്‌സ് മാസിക തിരഞ്ഞെടുത്തപ്പോള്‍ അതിലൊന്ന് എസ്.പി.ജെയിന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് [...]

Read more ›
അസത്യപ്രചാരകര്‍ക്കു തിരിച്ചടി; വിസിറ്റ് കേരള ഹാഷ്ടാഗ് ക്ലിക്ക്ഡ്!

അസത്യപ്രചാരകര്‍ക്കു തിരിച്ചടി; വിസിറ്റ് കേരള ഹാഷ്ടാഗ് ക്ലിക്ക്ഡ്!

August 3, 2015 at 9:55 pm Comments are Disabled

മെല്‍ബണ്‍: തെരുവുനായകളുടെ പേരില്‍ കേരളത്തിലെ ടൂറിസം മേഖലയെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയവര്‍ക്കു തിരിച്ടി. തെരുവ് നായ്ക്കളെ കേരളം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കേരളത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തിനെതിരെ വിസിറ്റ് കേരള (#VisitKerala) എന്ന ഹാഷ് ടാഗ് ഫെയിസ്ബുക്കിലും ട്വിറ്ററിലും ട്രെന്‍ഡിംഗ് ആയി മാറിക്കഴിഞ്ഞു. കേരളത്തിനെതിരെ നടക്കുന്ന ആസൂത്രിതമായ ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ സ്വന്തം നാടിനെ സ്‌നേഹിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരും സംസ്ഥാന ടൂറിസം വകുപ്പുമാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരിക്കുന്നത്. കേരളത്തിനെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരേ [...]

Read more ›