Association News

പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നേടിയ മലയാളി കുട്ടികളെ ഒഐസിസി ഓസ്ട്രേലിയ അനുമോദിച്ചു.

പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നേടിയ മലയാളി കുട്ടികളെ ഒഐസിസി ഓസ്ട്രേലിയ അനുമോദിച്ചു.

August 29, 2016 at 8:42 pm Comments are Disabled

ഗോൾഡ് കോസ്റ്റ് ∙ കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗോൾഡ് കോസ്റ്റിലെ മലയാളി കുട്ടികളെ ഒഐസിസി ഓസ്ട്രേലിയ ട്രോഫികൾ നൽകി അനുമോദിച്ചു. ഒഐസിസി ഗോൾഡ് കോസ്റ്റ് പ്രസിഡന്റ് ജോഷി ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസഫ് മാത്യു ട്രോഫികൾ സമ്മാനിച്ചു. ഗോൾഡ് കോസ്റ്റിലെ നിറാങ്ക് സ്റ്റേറ്റ് ഹൈസ്കൂളിൽ നിന്നും പന്ത്രണ്ടാം  ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അന്ന [...]

Read more ›
‘സ്രഷ്ടി കിഡ്സ് ഫെസ്റ്റ് 2016′ സെപ്റ്റംബർ 30 വെള്ളിയാഴ്ച്ച.

‘സ്രഷ്ടി കിഡ്സ് ഫെസ്റ്റ് 2016′ സെപ്റ്റംബർ 30 വെള്ളിയാഴ്ച്ച.

August 15, 2016 at 8:27 pm Comments are Disabled

പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ കുട്ടികളിലെ സർഗ്ഗവാസനകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി നാദം ഡാന്റനോംഗ് സംഘടിപ്പിക്കുന്ന ‘സ്രഷ്ടി കിഡ്സ് ഫെസ്റ്റ് 2016′ സെപ്റ്റംബർ 30 വെള്ളിയാഴ്ച്ച രാവിലെ ഒൻപതുമണി മുതൽ വൈകിട്ട് 6.30 വരെ നടത്തപ്പെടുന്നു. മെൽബണിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഒരു മുഴുവൻ ദിനവും മാറ്റിവച്ചിരിക്കുന്ന ഈ പരിപാടി നടക്കുന്നത് നോബിൾ പാർക്ക് സെക്കണ്ടറി കോളേജിലാണ്. രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് nadhamdandenong@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ സംഘടകരുടെ ഫോൺ നമ്പറുകളിലോ [...]

Read more ›
മെൽബൺ ഇടതുപക്ഷ-മതേതര കൂട്ടായ്മ ആരംഭിച്ചു.

മെൽബൺ ഇടതുപക്ഷ-മതേതര കൂട്ടായ്മ ആരംഭിച്ചു.

June 29, 2016 at 10:55 pm Comments are Disabled

മെൽബൺ: മലയാളികൾക്കിടയിലെ ഇടതുപക്ഷ-മതേതര-ജനാധിപത്യ അനുഭാവികളുടെ യോഗം ചേർന്നു മെൽബൺ ഇടതുപക്ഷ-മതേതര കൂട്ടായ്മ രൂപികരിച്ചു. ഓസ്‌ട്രേലിയിൽ പലഭാഗങ്ങളിൽ ജീവിക്കുന്ന ഇടതുപക്ഷ അനുഭാവികളായ മലയാളികളെ “ഇടതുപക്ഷം ഓസ്‌ട്രേലിയ” എന്ന വിശാല സാംസ്കാരിക വേദിയിൽ കൊണ്ടുവരുന്നതിന്റെ തുടക്കം കുറിച്ചു കൊണ്ടാണ് “മെൽബൺ ഇടതുപക്ഷ-മതേതര കൂട്ടായ്മ” ആരംഭിച്ചത്. ജൂൺ 26 നു മെൽബണിലെ ക്ലാരിണ്ട കമ്മ്യൂണിറ്റി ഹാളിൽ കൂടിയ രൂപീകരണ യോഗത്തിൽ നാൽപ്പതോളം അനുഭാവികളും അഭ്യുദയാകാംഷികളും ഒത്തുകൂടുകയും വരാൻ കഴിയാത്ത നൂറിലേറെ പേർ ഐക്യദാർട്യം അറിയിക്കയ്കയും [...]

Read more ›
ഡോക്ടർ രാമൻ മാരാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2016 ​ഓഗസ്റ്റ്‌  ​21, 2​7, 28 തീയതികളിൽ.

ഡോക്ടർ രാമൻ മാരാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2016 ​ഓഗസ്റ്റ്‌ ​21, 2​7, 28 തീയതികളിൽ.

June 21, 2016 at 9:48 pm Comments are Disabled

മെൽബണ്‍: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിക്കുന്ന രണ്ടാമത് ഡോക്ടർ രാമൻ മാരാർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്  2016 ഓഗസ്റ്റ്‌  21, 27, 28 തീയതികളിൽ കീസ്ബറോ ടാറ്റെർസൺ പാർക്ക്‌ ഗ്രൗണ്ടിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 8 ടീമുകൾക്കാണ് പ്രവേശനം. ഓഗസ്റ്റ്‌ 21 ,27 ദിവസങ്ങളിൽ   പ്രാഥമിക റൌണ്ട് മത്സരങ്ങളും, ഓഗസ്റ്റ്‌ 28 നു സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും നടക്കും. 200 ഡോളർ ആണ് [...]

Read more ›
മലയാളി ചിത്രകാരന് വിക്ടോറിയൻ പാർലമെന്റിൽ അഭിമാന നിമിഷങ്ങൾ.

മലയാളി ചിത്രകാരന് വിക്ടോറിയൻ പാർലമെന്റിൽ അഭിമാന നിമിഷങ്ങൾ.

June 19, 2016 at 4:33 pm Comments are Disabled

മെൽബണിലെ മലയാളി ചിത്രകാരൻ സേതുനാഥ് പ്രഭാകറിന് വിക്ടോറിയൻ പാർലമെന്റിൽ അഭിമാന നിമിഷങ്ങൾ. വിക്ടോറിയൻ പാർലമെന്റ് സ്പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു സേതുനാഥിന്റെ പാർലമെന്റ് സന്ദർശനം. സ്പീക്കർ ടെൽമോ ലാങ്ഗ്വിലറിന്റെ (Telmo Languiller) സാന്നിധ്യത്തിൽ നടന്ന ചടങ്ങില്‍ സന്ദർശനം ഓർഗനൈസ് ചെയ്ത സുരേഷ് വല്ലത്ത്, ‘ഇന്ത്യൻ മലയാളി’ ചീഫ് എഡിറ്റർ തിരുവല്ലം ഭാസി,  അജിത ഭാസി, ലോകൻ രവി, പാർലമെന്ററി മൾട്ടി കൾച്ചറൽ ഉപദേഷ്ടാവായിരുന്ന ജസ്‌വിന്ദർ സിധു, എന്നിവരും അടുത്ത സുഹൃത്തുക്കളും കുടുംബാഗങ്ങളും [...]

Read more ›
കേരളാ ഹിന്ദു സൊസൈറ്റി വിഷു ആഘോഷം ഏപ്രിൽ 15, 16 തീയതികളിൽ

കേരളാ ഹിന്ദു സൊസൈറ്റി വിഷു ആഘോഷം ഏപ്രിൽ 15, 16 തീയതികളിൽ

April 5, 2016 at 3:35 pm Comments are Disabled

മെൽബൺ: കേരള ഹിന്ദു സൊസൈറ്റി മെൽബൺ 2016 വിഷു ഏപ്രിൽ 15 നും 16നും വിവിധ ഭാഗങ്ങളിലായി ആഘോഷിക്കുന്നു. ഒട്ടേറെ പരിപാടികളോടെയുള്ള കൊണ്ടാടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 15 ന് വെള്ളിയാഴ്ച ന്യൂബെറി ചൈൽഡ് ആൻഡ് കമ്മ്യൂണിറ്റി സെൻറ്ററിലും (440 Grand Blvd, Craigieburn VIC 3064) ഏപ്രിൽ 16 ന് ഡാന്റിനോങിൽ വച്ചും, (15 Holly Ave, Dandenong North VIC 3175) ആണ് വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. [...]

Read more ›
എന്റെ കേരളം കലാസന്ധ്യ ഏപ്രിൽ 16ന്.

എന്റെ കേരളം കലാസന്ധ്യ ഏപ്രിൽ 16ന്.

April 4, 2016 at 9:14 pm Comments are Disabled

മെല്‍ബണ്‍: എന്റെ കേരളം സാംസ്ക്കാരിക കൂട്ടായ്മയുടെ – ‘വാർഷിക കൂട്ടായ്മയും കലാസന്ധ്യയും’ ഏപ്രിൽ 16, ശനിയാഴ്ച്ച വൈകിട്ട് 5.30മുതൽ നടത്തപ്പെടുന്നു. സാംസ്ക്കാരിക സമ്മേളനത്തിനും കലാപരുപാടികൾക്കും പുറമേ കേരള സദ്യയും ഉണ്ടായിരിക്കും, വിലാസം St Matthews Hall, 95 William St, Fawkner, VIC കൂടുതൽ വിവരങ്ങൾക്ക്, ജോസ്: 0423860204 അഷ്‌റഫ്‌: 0469824716 ആൽഫ്രെഡ്: 0432176871

Read more ›
പുലരിയുടെ സ്റ്റേജ് ഷോ മാര്‍ച്ച് 19, ശനിയാഴ്ച്ച.

പുലരിയുടെ സ്റ്റേജ് ഷോ മാര്‍ച്ച് 19, ശനിയാഴ്ച്ച.

March 16, 2016 at 8:25 pm Comments are Disabled

മെൽബൺ: ജീവകാരുണ്യ രംഗത്ത് ഓസ്‌ട്രേലിയായിൽ സജീവമായി പ്രവർത്തിച്ചു വരുന്ന പുലരി വിക്ടോറിയായുടെ ഈ വർഷത്തെ വാർഷികാഘോഷവും സ്റ്റേജ് ഷോയും മാര്‍ച്ച് 19, ശനിയാഴ്ച്ച നടക്കും. സ്പ്രിംഗ് വേൽ ടൌൺ ഹാളിൽ വൈകീട്ട് 6 മണി മുതൽ10 വരെയാണ് പ്രോഗ്രാം നടക്കുക. ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധങ്ങളായ കലാപരിപാടികൾ അടങ്ങുന്നതാണ് ഈ വര്‍ഷത്തെ സ്റ്റേജ് ഷോ. കൂടുതല്‍ വിവരങ്ങൾക്ക് : 0402362410, 0438063966.

Read more ›
“സംസ്കൃതി മെൽബൺ” രൂപീകൃതമാവുന്നു.

“സംസ്കൃതി മെൽബൺ” രൂപീകൃതമാവുന്നു.

January 25, 2016 at 8:26 pm Comments are Disabled

മെൽബണ്‍: ഓസ്ട്രേലിയൻ മലയാളികളുടെ ഇടയിൽ സ്വതന്ത്രമായും നിഷ്പക്ഷമായും വിഷയങ്ങളെ അപഗ്രഥിക്കുന്നതിനുമുള്ള എളിയ ശ്രമമെന്ന നിലയിൽ സമകാലീന പ്രാധാന്യമുള്ള വിഷയങ്ങളിൽ പൊതു അഭിപ്രായം ആരായുന്നതിനും സുമനസ്സുകളുടെ സുമനസ്സുകളുടെ ഒരു ഒത്തുചേരലിനും വേദി ഒരുക്കിക്കൊണ്ട് “സംസ്കൃതി മെൽബൺ” രൂപീകൃതമാവുന്നു. സ്വതന്ത്രമായും നിഷ്പക്ഷമായും വിഷയങ്ങളെ അപഗ്രഥിക്കാൻ ശ്രമിക്കാനുള്ള ശ്രമമെന്ന നിലയിൽ സമകാലീന പ്രാധാന്യമുള്ള വിഷയങ്ങളിൽ പൊതു അഭിപ്രായം ആരായുന്നതിനും സുമനസ്സുകളുടെ സുമനസ്സുകളുടെ ഒരു ഒത്തുചേരലിനും വേദി ഒരുക്കാനാണ് “സംസ്കൃതി മെൽബൺ” എന്നാ സാമൂഹിക സാംസ്കാരിക [...]

Read more ›
ഒഐസിസി കാന്‍ബറ പ്രസിഡന്റ് ബെന്നി കണ്ണമ്പുഴയുടെ അമ്മ അന്നം നിര്യാതയായി.

ഒഐസിസി കാന്‍ബറ പ്രസിഡന്റ് ബെന്നി കണ്ണമ്പുഴയുടെ അമ്മ അന്നം നിര്യാതയായി.

December 29, 2015 at 7:42 pm Comments are Disabled

കാന്‍ബറ: കാന്‍ബറ ഒഐസിസി പ്രസിഡന്റ് ബെന്നി കണ്ണമ്പുഴയുടെ അമ്മ അന്നം (76) നിര്യാതയായി. സംസ്‌കാരം 28 നു തിങ്കളാഴ്ച കൊടുശേരി സെന്റ്‌ജോസഫ് പള്ളിയില്‍ നടത്തി. സിസ്റ്റര്‍ മരിയ ഗെബ്രിയേല (ഇറ്റലി) സിസ്റ്റര്‍ ലീന ദേവസ്സി (റയ്പുര്‍) ഷിജു കണ്ണമ്പുഴ, പ്രിന്‍സി റ്റോമി (ഇറ്റലി) മേഴ്‌സി എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: റ്റോമി (ഇറ്റലി) പ്രഭ ഷിജു (സിംഗപൂര്‍) റാണി ബെന്നി (ഓസ്‌ട്രേലിയ) ജോണി മഴുവഞ്ചേരി. അന്നം കണ്ണമ്പുഴയുടെ നിര്യാണത്തില്‍ ഒഐസിസി ഓസ്‌ട്രേലിയ [...]

Read more ›