Association News

MAV-ന്റെ ആഘോഷങ്ങൾക്ക് മോടി കൂട്ടാൻ സുരേഷ് ഗോപി എത്തി.ആഘോഷം നാളെ!

MAV-ന്റെ ആഘോഷങ്ങൾക്ക് മോടി കൂട്ടാൻ സുരേഷ് ഗോപി എത്തി.ആഘോഷം നാളെ!

October 30, 2013 at 11:41 pm Comments are Disabled

മെല്‍ബണ്‍ :മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ( MAV) കേരള പിറവി ദിനാഘോഷവും ക്രിക്കറ്റ് ടൂര്‍ണമെന്റ് സമ്മാനവിതരണവും നവംബര്‍ ഒന്നിന്   കാരംഡൗണിലെ  ശിവവിഷ്ണു ടെമ്പിൾ    കള്‍ച്ചറല്‍ ഹെറിറ്റേജ് സെന്ററില്‍ നടത്തും. സൂപ്പര്‍സ്റ്റാര്‍ ഭരത് സുരേഷ് ഗോപി  മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ജൂഡ് പെരേര എംപി,  ഏഷ്യാനെറ്റിലെ  സിനിമാലയുടെ ചാലകശക്തിയായ ഡയാന സില്‍വെസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വൈകുന്നേരം ഏഴുമുതല്‍ രാത്രി പത്തുവരെയാണ് പരിപാടികള്‍ .  വൈകുന്നേരം ഏഴിന്   അതിഥികളെ സ്വീകരിക്കുന്നതിനൊപ്പം ഉദ്ഘാടനചടങ്ങും നടത്തും. [...]

Read more ›
മെല്‍ബണില്‍ ദീപാവലിയാഘോഷം: തിളക്കംകൂട്ടി കോസ്മിക്‌സിന്റെ നൃത്തച്ചുവടുകൾ.

മെല്‍ബണില്‍ ദീപാവലിയാഘോഷം: തിളക്കംകൂട്ടി കോസ്മിക്‌സിന്റെ നൃത്തച്ചുവടുകൾ.

October 26, 2013 at 1:00 pm Comments are Disabled

മെല്‍ബണ്‍ : ദീപങ്ങളുടെ ഉത്സവമായ ദീപാവലി മെല്‍ബണിലെ ഫെഡറേഷന്‍ സ്‌ക്വയറിനെ  നിറച്ചാർത്താർത്തിയപ്പോൾ മലയാളികളുടെ നേതൃത്വത്തിലുള്ള കോസ്മിക്‌സ് എച്ച്ആര്‍ഡി (Cosmix HRD) അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന നൃത്തരൂപം മലയാളിസമൂഹത്തിന് അഭിമാനമായി മാറി. തുടര്‍ച്ചയായി നാലാംവര്‍ഷമാണ് ദീപാവലിയോട് ബന്ധപ്പെട്ട് മെൽബണിലെ പ്രശസ്തമായ ഫെഡരറ ഷൻ സ്‌ക്വയറിൽ നടക്കുന്ന ആഘോഷ പരിപാടികളില്‍ (Diwali @ Fed Square) കോസ്മിക്‌സ് എച്ച്ആര്‍ഡി നൃത്തസന്ധ്യ അവതരിപ്പിക്കുന്നത്. മെല്‍ബണിലെ വിവിധ വേദികളില്‍ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന നൃത്ത പരിപാടികളിലൂടെ കോസ്മിക്‌സ് ഇന്ത്യ ഇതിനകം [...]

Read more ›
കേരളാ ഹിന്ദു സൊസൈറ്റിക്ക്  മെൽബണിൽ പ്രൗഡോജ്ജ്വല  തുടക്കം

കേരളാ ഹിന്ദു സൊസൈറ്റിക്ക് മെൽബണിൽ പ്രൗഡോജ്ജ്വല തുടക്കം

October 23, 2013 at 1:15 pm Comments are Disabled

മെൽബണ്‍ : കേരള ഹിന്ദു സൊസൈറ്റിയ്ക്ക് മെൽബണിൽ തുടക്കമായി. ഇക്കഴിഞ്ഞ ഒക്ടോബർ 13 ന് ഡാരബിന്‍ സിറ്റി ഡെപ്യൂട്ടി മേയര്‍ ബഹു: ഗെറ്റാനൊ ഗ്രെകോ ആണ് കേരളാ ഹിന്ദു സൊസൈറ്റിയുടെ (KHSM) പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്ഘാടനംചെയ്തത്. ഹ്യൂം സിറ്റി കൌണ്‍സിലര്‍ ചന്ദ്ര ബാമുനുസിങ്ങ്ഹെ ആശംസകള്‍ നേര്‍ന്നു, ചടങ്ങില്‍ ശ്രീകുമാര്‍ TK, അദ്ധ്യഷത വഹിച്ചു, രൂപലാല്‍ A.P. സ്വഗതവും, ജയകൃഷ്ണന്‍ K നന്ദിയും രേഖപെടുത്തി. പ്രവാസി മലയാളികൾക്ക് അന്യമാകുന്ന സാംസ്കാരിക ബിംബങ്ങളും [...]

Read more ›
സിഡ്‌നി ഓപ്പറ ഹൗസിന് നാല്‍പതാം പിറന്നാള്‍

സിഡ്‌നി ഓപ്പറ ഹൗസിന് നാല്‍പതാം പിറന്നാള്‍

October 21, 2013 at 1:58 pm Comments are Disabled

സിഡ്‌നി: ഓസ്‌ട്രേലിയയുടെ സാംസ്‌കാരിക പാരമ്പര്യം ലോകത്തിന്  പരിചയപ്പെടുത്തിക്കൊടുക്കുന്ന സിഡ്‌നി ഓപ്പറ ഹൗസിന് നാല്‍പതാം പിറന്നാള്‍ . വിഖ്യാത ഡാനിഷ് ആര്‍ക്കിടെക്റ്റായ ജോണ്‍ ഉത്സോണ്‍ രൂപകല്പന ചെയ്ത ഓപ്പറ ഹൗസിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും എത്തി. ചടങ്ങില്‍ ജോണ്‍ ഉത്സോണിന്റെ കുടുംബാംഗങ്ങളോടൊപ്പം റോക്ക് താരം ജിമ്മി ബേണ്‍സും പങ്കെടുത്തു . ശില്പഭംഗി കൊണ്ട് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ക്കുന്ന അതിമനോഹരമായ കെട്ടിടമാണ് ഓപ്പറാ ഹൗസ്. സിഡ്‌നിയിലെ നദിക്കരയില്‍ അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മിച്ച ഓപ്പറ ഹൗസ് 1973 ല്‍ [...]

Read more ›
മെല്‍ബണ്‍  മലയാളി ഫെഡറേഷന്‍ കള്‍ച്ചറല്‍ ക്ളബ്ബ്  രൂപീകരിക്കുന്നു.

മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ കള്‍ച്ചറല്‍ ക്ളബ്ബ് രൂപീകരിക്കുന്നു.

October 19, 2013 at 12:54 pm Comments are Disabled

മെല്‍ബണ്‍ മലയാളികളുടെ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം കൊടുക്കുന്ന മെല്‍ബണ്‍ മലയാളി ഫെഡറേഷന് (എംഎംഎഫ്) ഇനി കള്‍ച്ചറല്‍ ക്ളബ്ബിന്റെ സാരഥ്യവും. ഈവര്‍ഷം വിജയകരമായി സംഘടിപ്പിച്ച  ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റിനും തൊട്ടപിന്നാലെ ആയിരത്തിലധികം പേരുടെ സാന്നിധ്യംകൊണ്ട് സമ്പന്നമായ ഓണാഘോഷത്തിനും ശേഷമാണ് കള്‍ച്ചറല്‍  ക്ളബ് രൂപീകരണത്തിലേക്ക് എംഎംഎഫ് കാലെടുത്തുവയ്ക്കുന്നത്. മലയാളി  സമൂഹത്തില്‍ നിന്നുള്ള നവപ്രതിഭകള്‍ക്ക് നൃത്തം, സംഗീതം, വ്യക്തിത്വവികസനം ,  ഭാഷാവികസനം, നാടകപരിശീലനം തുടങ്ങിയവയില്‍ പരിശീലനം നല്‍കുകയാണ് കള്‍ച്ചറല്‍ ക്ളബിന്റെ ലക്ഷ്യം. ലഭ്യമായ ഏറ്റവും മികച്ച പരിശീലകരെ ഉപയോഗപ്പെടുത്തിയാണ് കള്‍ച്ചറല്‍  ക്ളബ്ബ് [...]

Read more ›
മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ  കേരളപ്പിറവി ആഘോഷം: സുരേഷ് ഗോപി മുഖ്യാതിഥി

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ കേരളപ്പിറവി ആഘോഷം: സുരേഷ് ഗോപി മുഖ്യാതിഥി

October 14, 2013 at 8:47 am Comments are Disabled

വിക്ടോറിയ: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളപ്പിറവി ആഘോഷത്തിന് മുഖ്യാതിഥിയായി  മലയാള സിനിമയിലെ സൂപ്പര്‍താരം സുരേഷ് ഗോപി പങ്കെടുക്കുന്നു.  കേരളപിറവി ദിനമായ നവംബര്‍  ഒന്നിന് വൈകുന്നേരം ഏഴുമുതല്‍ രാത്രി പത്തുവരെ കാസില്‍ റോക്ക് മ്യൂസിക്  തീയറ്ററിലാണ് (The Castle Music Theater (61, Princess Hwy, Dandenong) ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. MAV സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾള്ള സമ്മാനദാനവും മലയാളത്തിന്റെ ഈ സൂപ്പർതാരം നിർവഹിക്കുന്നതാണ്.  കൂടുതൽ വിവരങ്ങൾ നോട്ടീസിൽ നിന്നു [...]

Read more ›
ഒ.ഐ.സി.സി ഓസ്‌ട്രേലിയ ഗാന്ധിജയന്തി ആഘോഷിച്ചു

ഒ.ഐ.സി.സി ഓസ്‌ട്രേലിയ ഗാന്ധിജയന്തി ആഘോഷിച്ചു

October 6, 2013 at 12:08 pm Comments are Disabled

മെല്‍ബണ്‍: ഒ.ഐ.സി.സി ഓസ്‌ട്രേലിയ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. മെല്‍ബണിലെ ക്ലേറ്റണില്‍ നടന്ന ചടങ്ങില്‍ അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി സാജു അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കമ്മിറ്റി അംഗം ബിജു സ്‌കറിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജിജേഷ് പി.വി, ബിജു മാത്യു, ഡോ. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബേബി മാത്യു, തമ്പി തിരുവല്ല, മിന്‍സു സാമുവല്‍, ടിജോ ജോസ്, ഫിന്നി, ഷൈജു, അനില്‍ ജെയിംസ്, മോഹന്‍ ദാസ്, അഭിലാഷ് [...]

Read more ›
മെല്‍ബണ്‍ നോര്‍ത്ത്‌സൈഡ് മലയാളി കമ്യുണിറ്റി ഓണാഘോഷം ശനിയാഴ്ച

മെല്‍ബണ്‍ നോര്‍ത്ത്‌സൈഡ് മലയാളി കമ്യുണിറ്റി ഓണാഘോഷം ശനിയാഴ്ച

October 3, 2013 at 1:50 pm Comments are Disabled

മെല്‍ബണ്‍ :  മെല്‍ബണ്‍ നോര്‍ത്ത്‌സൈഡ് മലയാളി കമ്യുണിറ്റി ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബർ അഞ്ച്  ശനിയാഴ്ച ഓണം ആഘോഷിക്കും. ടുള്ളാമറൈനിലെ സ്പ്രിംഗ് സ്ട്രീറ്റിലുള്ള പബ്ളിക്  ഹാളിലാണ്   പരിപാടി. രാവിലെ എട്ടരയ്ക്ക് ആഘോഷങ്ങള്‍ക്കു തുടക്കമാകും. അത്തപ്പൂക്കളം  ഒരുക്കുന്നതിനൊപ്പം  പ്രഭാത ഭക്ഷണവും ഉണ്ടാകും. തുടര്‍ന്ന് ഉദ്ഘാടനസമ്മേളനം. ക്ളബ്ബ് സെക്രട്ടറി പ്രിനുജോണ്‍ ഫിലിപ്പിന്റെ സ്വാഗതപ്രസംഗത്തോടെ പരിപാടികള്‍ തുടങ്ങും. പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും പ്രസിഡന്റ് ഷാജി മാത്യു  നിര്‍വഹിക്കും. ഓണസന്ദേശത്തോടൊപ്പം സ്ഥാനമൊഴിഞ്ഞ കമ്മറ്റിയംഗങ്ങളെ  അനുമോദിക്കുന്ന ചടങ്ങും ഇതോടൊപ്പം ഉണ്ടാകും. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ബിജു ആന്റണി ചടങ്ങിന് നന്ദിരേഖപ്പെടുത്തും. [...]

Read more ›