Association News

ദൈവീകസംഗീതത്തിന്റെ അനർഗളപ്രവാഹവുമായി ‘രാഗാമൃതം 2017′, മെയ്‌ 13നു.

ദൈവീകസംഗീതത്തിന്റെ അനർഗളപ്രവാഹവുമായി ‘രാഗാമൃതം 2017′, മെയ്‌ 13നു.

March 16, 2017 at 10:13 am Comments are Disabled

ദൈവീകസംഗീതത്തിന്റെ അനർഗളപ്രവാഹവുമായി ‘രാഗാമൃതം 2017′ മെയ്‌ 13നു മെൽബൺ സെന്റ്‌ മേരിസ്‌ യാക്കോബായ പള്ളി ആസ്ത്രേലിയയിലെ പ്രമുഖ സംഗീത ഗ്രൂപ്പായ ഹാർപ്പസ്‌ & ബീറ്റ്സുമായി ചേർന്ന് ലൈവ് ഓർക്കസ്‌ട്രയുടെ അകന്പടിയോടെ നടത്തപ്പെടുന്ന ക്രിസ്തീയ സംഗീത സന്ധ്യ “രാഗാമൃതം 2017″ മെൽബണിൽ മെയ്‌ 13 ശനിയാഴ്ച്ച വൈകിട്ട്‌ 6 മണിക്ക്‌ നടത്തപ്പെടുന്നു.ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഇമ്മാനുവേൽ ഹെന്രിയുടെ ആസ്ത്രേലിയയിലെ പ്രഥമ പ്രോഗ്രാമാണു മെൽബണിലേത്‌. അഡ്രസ്സ്‌ : 1330 Ferntree Gully [...]

Read more ›
മെൽബണിൽ ഓസ്ട്രേലിയന്‍ ഡ്രീംസ്’ മെഗാഷോ

മെൽബണിൽ ഓസ്ട്രേലിയന്‍ ഡ്രീംസ്’ മെഗാഷോ

March 13, 2017 at 9:29 am Comments are Disabled

മെൽബൺ: സിനിമ താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോ ‘ഓസ്ട്രേലിയന്‍ ഡ്രീംസ്’ മെൽബണിൽ മെയ് 6-നു നടക്കും. ശനിയാഴ്ച വൈകുന്നേരം 5.30-നു ലാട്രോബ് യൂണിയൻ ഹാളിലാണ് പരിപാടി. സിനിമ താരങ്ങള്‍ ആയ സുരാജ് വെഞ്ഞാറംമൂട്, വിനീത് എന്നിവരും, തെന്നിന്ത്യന്‍ നായികയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും ഒന്നുചേരുന്ന ഷോ കോമഡിക്കും, നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യം നല്‍കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഷംന കാസിം, സൗത്ത് ഇന്ത്യന്‍ നടി ശ്രുതി ലക്ഷ്മി, നടന്‍ രജത് മേനോന്‍,ഗായകരായ അഫ്‌സല്‍, വിവേകാനന്ദന്‍, [...]

Read more ›
കൊച്ചിൻ കലാഭവന്റെ വേൾഡ് ടൂർ ഓസ്ട്രേലിയായിൽ കലാസന്ധ്യാ അവതരിപ്പിക്കുന്നു.

കൊച്ചിൻ കലാഭവന്റെ വേൾഡ് ടൂർ ഓസ്ട്രേലിയായിൽ കലാസന്ധ്യാ അവതരിപ്പിക്കുന്നു.

December 6, 2016 at 10:19 am Comments are Disabled

മെൽബൺ: ഫാ. ആബേൽ അച്ചൻ സ്ഥാപിച്ച കൊച്ചിൻ കലാഭവൻ നീണ്ട 15 വർഷങ്ങൾക്കുശേഷം ഓസ്ട്രേലിയായിൽ കലാസന്ധ്യാ അവതരിപ്പിക്കാൻ എത്തുന്നു. നിരവധി കലാകാരൻമാരെ കേരളത്തിനു സംഭാവന നൽകിയ കൊച്ചിൻ കലാഭവന്റെ അമരക്കാരൻ ആയിരുന്ന ഫാ. ആബേലിന്റെ സന്തതസഹചാരിയായിരുന്ന സോബി ജോർജ് ആണ് കലാസന്ധ്യാ സംവിധാനം ചെയ്യുന്നത്. കൊച്ചിൻ കലാഭവന്റെ മാസ്റ്റർപീസ് ലൈവ് ഓർക്കസ്ട്രാ ആണ് ഈ കലാസന്ധ്യയുടെ ഹൈലൈറ്റ്സ്. കൂടാതെ പ്രശസ്തരായ ഗായികാ ഗായകൻമാർ, മിമിക്രി രംഗത്തെ പ്രഗത്ഭർ, വിവിധ ചാനലുകളിൽ [...]

Read more ›
കരോൾ നൈറ്റിന് തയ്യാറെടുത്ത് അഡലൈഡിലെ മലയാളി സമൂഹം..!

കരോൾ നൈറ്റിന് തയ്യാറെടുത്ത് അഡലൈഡിലെ മലയാളി സമൂഹം..!

November 16, 2016 at 9:11 am Comments are Disabled

അഡലൈഡ്: ക്രിസ്തുമസ്   ദിനങ്ങളുടെ ആഘോഷത്തിന്റ മുന്നൊരുക്കാം വിളംബരം ചെയ്ത്  അഡലൈഡിലെ മലയാളി സമൂഹത്തിന്റെ കരോൾ നൈറ്റ് ഈ വരുന്ന ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് സീറ്റൻ  ക്രിസ്ത്യൻ ഫാമിലി സെന്ററിൽ നടത്തപ്പെടുന്നു. 2010-ൽ ലളിതമായ രീതിയിൽ ആരംഭിച്ച കരോൾ നൈറ്റ് പിന്നീടുള്ള വർഷങ്ങളിലൂടെ പടിപടിയായി  വളർന്ന് വിവധ മത സമുദായങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. ഇത്തവണ ഒരു ഡസനിലധികം സംഘടനകളുടെ പ്രവർത്തകരാണ്  കരോൾ സന്ധ്യയുടെ ഭാഗമാകുന്നത്. കഴിഞ്ഞ വർഷങ്ങളിലേതുപോലെ തന്നെ ഇത്തവണയും കലാപരിപാടികളെത്തുടർന്ന് [...]

Read more ›
കാൻബറയിൽ പരി. കന്യകാ മറിയത്തിന്റെയും  വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ ആഘോഷം ഭക്തി സാന്ദ്രമായി

കാൻബറയിൽ പരി. കന്യകാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ ആഘോഷം ഭക്തി സാന്ദ്രമായി

October 14, 2016 at 12:42 pm Comments are Disabled

കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാഘോഷവും ഭക്തി സാന്ദ്രമായി. തനതു സുറിയാനി തനിമയിൽ പൂർണ്ണമായും നടന്ന തിരുന്നാൾ ആഘോഷം പുതിയ തലമുറക്കും തദ്ദേശീയർക്കും നവ്യാനുഭവമായി. പൊൻ, വെള്ളികുരിശുകളുടെയും മുത്തുക്കുടകളുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുസ്വരൂപങ്ങളും വഹിച്ചു നടന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസ പ്രഖ്യാപനത്തിന്റെ നേർക്കാഴ്ചയായി. . സെൻറ്. അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ ഇടവക രൂപീകൃത മായതിന്റെ ഒന്നാം വാർഷികവും കാൻബറയിൽ [...]

Read more ›
വിക്ടോറിയൻ കൗൺസിൽ തിരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യം.

വിക്ടോറിയൻ കൗൺസിൽ തിരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യം.

October 9, 2016 at 11:30 pm Comments are Disabled

മെൽബൺ: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തന രംഗങ്ങളിലും ഇന്ത്യൻ സമൂഹവും ശക്തമായ സാന്നിധ്യമാവുകയാണ്. ശുഭ സൂചനയെന്നോണം രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുനിൽക്കുന്ന മലയാളികളുടെ എണ്ണവും കൂടിവരുന്നുണ്ട്, ഈവരുന്ന ഒക്ടോബർ 21 വരെ നടക്കുന്ന വിക്ടോറിയൻ കൗൺസിൽ തെരെഞ്ഞെടുപ്പിൽ ഇത്തവണ നാല് മലയാളികളാണ് മത്സരിക്കുന്നത്, ഇവരെ പരിചയപ്പെടുത്തുന്നു. അശോക് മാത്യു വിക്ടോറിയൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും പി.ഫ്ജി. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറുമായ അശോക് മാത്യു മത്സരിക്കുന്നത് ബ്രിമ്ബാങ്ക് [...]

Read more ›
യുക്മ ഈസ്റ്റ്‌ ആംഗ്ളീയ റീജിയണൽ കലാമേളയ്ക്ക്‌ ഇനി ദിവസങ്ങൾ മാത്രം, മുന്നൊരുക്കങ്ങൾക്ക്‌ തുടക്കം കുറിച്ച്‌ റീജിയണൽ കമ്മറ്റിയും

യുക്മ ഈസ്റ്റ്‌ ആംഗ്ളീയ റീജിയണൽ കലാമേളയ്ക്ക്‌ ഇനി ദിവസങ്ങൾ മാത്രം, മുന്നൊരുക്കങ്ങൾക്ക്‌ തുടക്കം കുറിച്ച്‌ റീജിയണൽ കമ്മറ്റിയും

October 8, 2016 at 8:13 pm Comments are Disabled

ഈസ്റ്റ്‌ ആംഗ്ളീയ റീജിയൺ കലാമേളയ്ക്ക്‌ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്‌. പാദങ്ങളിൽ ചിലങ്കകൾ അണിഞ്ഞ മത്സരാർത്ഥികൾ സ്റ്റേജിൽ വിസ്മയം തീർക്കാനായി തയ്യാറെടുക്കുന്നതിലൂടെ യുക്മ സ്നേഹികളൂടെ ആവേശം വാനോളം ഉയർന്നൂ. ഒക്ടോബർ 15‍ാം തീയതി ശനിയാഴ്ച ബാസിൽടണിലെ ജെയിംസ്‌ ഹോൺസ്ബി സ്കുളിലാണ്‌ ഈസ്റ്റ്‌ ആംഗ്ളീയ മലയാളികളുടെ കലാ മാമാങ്കത്തിന്‌ തിരശ്ശീല ഉയരുന്നത്‌. ബാസിൽടൺ മലയാളി അസോസിയേഷൻ ആഥിതേയത്വം വഹിക്കുന്ന കലാമേളയുടെ പ്രാഥമിക ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി റീജിയണൽ കമ്മറ്റി യോഗം ചേർന്നൂ. ഒക്ടോബർ [...]

Read more ›
ശ്രീ. റോഷി ആഗസ്ത്യന് ബല്ലാരറ്റിൽ സ്വീകരണം നൽകി.

ശ്രീ. റോഷി ആഗസ്ത്യന് ബല്ലാരറ്റിൽ സ്വീകരണം നൽകി.

October 1, 2016 at 6:25 pm Comments are Disabled

മെൽബൺ: ഇടുക്കി എം.എൽ.എ യും  കേരളാ കോൺഗ്രസ് (എം) നേതാവുമായ ശ്രീ. റോഷി ആഗസ്ത്യന് ബല്ലാരറ്റിൽ രാഷ്ട്രീയ ഭേദമന്യേ മലയാളി സമൂഹം സ്വീകരണം നൽകി. 28-9-16 ന് വൈകുന്നേരം കനേഡിയൻ ലേക്ക്സിൽ നടന്ന സ്വീകരണ യോഗത്തിൽ ശ്രീ. സിജോ ജോർജ് ഈന്തനാംകുഴി അധ്യക്ഷത വഹിച്ചു. ഫാ. സാജൻ എഴുനൂറ്റിൽ,ശ്രീ. സിജോ കാരിക്കൽ മാണി, ശ്രീ.ജലേഷ്‌  കൊട്ടാരത്തിൽ, ശ്രീ നെൽസൺ സേവ്യർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ശ്രീ. ടോബിൻ അലക്സ് ആശംസയും, ബല്ലാരറ്റ് [...]

Read more ›
നാദം ഒരുക്കുന്ന ‘സൃഷ്ടി മെല്‍ബൺ’ സപ്തംബര്‍ 30 ന് വെള്ളിയാഴ്ച്ച.

നാദം ഒരുക്കുന്ന ‘സൃഷ്ടി മെല്‍ബൺ’ സപ്തംബര്‍ 30 ന് വെള്ളിയാഴ്ച്ച.

September 29, 2016 at 12:32 am Comments are Disabled

മെല്‍ബണ്‍: നാദം ഡാന്‍ഡിനോംഗ് മെല്‍ബണിലെ കൊച്ചു കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കുമായി കലയുടെ സര്‍ഗ്ഗ ഭാവനകളെ വികസിപ്പിച്ചെടുക്കുന്ന സൃഷ്ടി കിഡ്‌സ് ഫെസ്റ്റ് 2016 വിപുലമായി ആഘോഷിക്കുന്നു. 2016 സെപ്റ്റംബർ 30, വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 6.30 വരെയാണ് മത്സരങ്ങള്‍ നടക്കുക. നോബിള്‍ പാര്‍ക്ക് സെക്കണ്ടറി കോളേജിലാണ് ആ യു ആര്‍ വുമണ്‍, പ്രൊഫൈന്‍ ബില്‍ഡര്‍ ഗ്രൂപ്പ് മുഖ്യ പ്രായോജകരായി മല്‍സരങ്ങള്‍ നടക്കുക. ആറ് കാറ്റഗറിയായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. സോളോ [...]

Read more ›
പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നേടിയ മലയാളി കുട്ടികളെ ഒഐസിസി ഓസ്ട്രേലിയ അനുമോദിച്ചു.

പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നേടിയ മലയാളി കുട്ടികളെ ഒഐസിസി ഓസ്ട്രേലിയ അനുമോദിച്ചു.

August 29, 2016 at 8:42 pm Comments are Disabled

ഗോൾഡ് കോസ്റ്റ് ∙ കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗോൾഡ് കോസ്റ്റിലെ മലയാളി കുട്ടികളെ ഒഐസിസി ഓസ്ട്രേലിയ ട്രോഫികൾ നൽകി അനുമോദിച്ചു. ഒഐസിസി ഗോൾഡ് കോസ്റ്റ് പ്രസിഡന്റ് ജോഷി ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസഫ് മാത്യു ട്രോഫികൾ സമ്മാനിച്ചു. ഗോൾഡ് കോസ്റ്റിലെ നിറാങ്ക് സ്റ്റേറ്റ് ഹൈസ്കൂളിൽ നിന്നും പന്ത്രണ്ടാം  ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അന്ന [...]

Read more ›