അഡലൈഡ്

നഴ്‌സിംഗ്‌ ജോലി: ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ്‌ ഭാഷാമികവ്‌ ലളിതമാക്കി

നഴ്‌സിംഗ്‌ ജോലി: ഓസ്‌ട്രേലിയയില്‍ ഇംഗ്ലീഷ്‌ ഭാഷാമികവ്‌ ലളിതമാക്കി

September 4, 2010 at 4:18 am 1 comment

ഓസ്‌ട്രേലിയയില്‍ പുതുതായി നഴ്‌സിംഗ്‌ ജോലിതേടിയെത്തുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനം പരിശോധിക്കുന്നതിനുള്ള മാനദണ്‌ഡങ്ങള്‍ നിലവില്‍വന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ്‌ മാനദണ്‌ഡം നിര്‍ബന്ധമാക്കിയത്‌. ഈ വര്‍ഷം ജൂലൈ ഒന്നിന്‌ പ്രാബല്യത്തില്‍ വന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ ഉദ്യോഗാര്‍ഥികള്‍ നഴ്‌സിംഗ്‌ ആന്റ്‌ മിഡ്‌വൈഫറി ബോര്‍ഡ്‌ ഓഫ്‌ ഓസ്‌ട്രേലിയ (NMBA) നിഷ്‌കര്‍ഷിക്കുന്ന ഇംഗ്ലീഷ്‌ ലാംഗേജ്‌ സ്‌കില്‍സ്‌ രജിസ്‌ട്രേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌ നേടിയിരിക്കണം. ഹയര്‍ സെക്കന്‍ഡറി, നഴ്‌സിംഗ്‌ കോഴ്‌സുകള്‍ ഇംഗ്ലീഷ്‌ മാധ്യമത്തിലൂടെ പൂര്‍ത്തിയാക്കിവര്‍ ഇതുസംബന്ധിച്ച രേഖകള്‍ ഹാജരാക്കിയാല്‍ [...]

Read more ›
മലങ്കര മാര്‍ത്തോമ  സുറിയാനി സഭയുടെ അഡലൈഡ് പ്രാദേശിക  കൂട്ടായ്മക്ക് അംഗീകാരം

മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ അഡലൈഡ് പ്രാദേശിക കൂട്ടായ്മക്ക് അംഗീകാരം

September 1, 2010 at 8:51 am Comments are Disabled

അഡലൈഡ്:മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ അഡലൈഡ് പ്രാദേശിക കൂട്ടായ്മക്ക് ബഹു: എപ്പിസ്കോപ്പല്‍ സിനഡിന്റെ അംഗീകാരം ലഭിച്ചു. ഇടവകയുടെ ഔദ്യോഗികമായ ഉല്‍ഘാടനം ഔഗസ്റ്റ്‌ 23. നു pm നു ആംഗ്ലിക്കന്‍ സഭയുടെ ആര്‍ച് ബിഷപ്‌ മോസ്റ്റ്‌ റവ: ജഫ്രീ ഡ്രൈവര്‍ നിര്‍വഹിച്ചു.വികാരി റവ:ബോബി ഫിലിപ്പിന്റെ അധ്യഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സൗത്ത് ഓസ്ട്രേലിയയിലെ വിദ്യാഭാസ മന്ത്രി ജേ വെതരില്‍ എം പി , ചാള്‍സ് സ്റ്റര്‍ട്ട് സിറ്റി മേയര്‍ എച്. ആന്‍ഡേര്‍സണ്‍ , [...]

Read more ›
ഗ്രീന്‍സും പിന്തുണച്ചു: ലേബര്‍ പാര്‍ട്ടിയുടെ അംഗബലം 73 ലെത്തി

ഗ്രീന്‍സും പിന്തുണച്ചു: ലേബര്‍ പാര്‍ട്ടിയുടെ അംഗബലം 73 ലെത്തി

September 1, 2010 at 4:20 am Comments are Disabled

ന്യൂ ഓസ്‌ട്രേലിയന്‍ ഗ്രീന്‍സ്‌ പ്രതിനിധി ആഡംസ്‌ ബാന്റ്‌ ലേബര്‍ പാര്‍ട്ടിക്ക്‌ പിന്തുണ പ്രഖ്യാപിച്ചതോടെ ജൂലിയ ഗില്ലാര്‍ഡിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്‌ പ്രതീക്ഷയേറി. പാര്‍ലമെന്റ്‌ ഹൗസില്‍ ഇന്നു രാവിലെയാണ്‌ പ്രധാനമന്ത്രി ഗില്ലാര്‍ഡുമായി ഇതുസംബന്ധിച്ച കരാറില്‍ ആഡംസ്‌ ബാന്റ്‌ ഒപ്പുവച്ചത്‌. ഉപപ്രധാനമന്ത്രി വെയിന്‍ സ്വാന്‍, ഗ്രീന്‍ലീഡര്‍ നേതാവ്‌ ബോബ്‌ ബ്രൗണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്ന അംഗങ്ങളുടെ എണ്ണം 73 ആയി. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച്‌ പഠിക്കാന്‍ സമിതി, ദന്തപരിചരണമേഖലയില്‍ കൂടുതല്‍ [...]

Read more ›
സൗത്ത് ഓസ്‌ട്രേലിയയിലെ നഴ്‌സുമാരുടെ പ്രതിഷേധം ശക്തമാകുന്നു

സൗത്ത് ഓസ്‌ട്രേലിയയിലെ നഴ്‌സുമാരുടെ പ്രതിഷേധം ശക്തമാകുന്നു

August 31, 2010 at 7:28 am Comments are Disabled

സൗത്ത് ഓസ്‌ട്രേലിയ :സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താമെന്ന സംസ്ഥാനസര്‍ക്കാരിന്റെ വാഗ്‌ദാനം ജലരേഖയായി തുടരുന്ന പശ്ചാത്തലത്തില്‍ സൗത്ത്‌ ഓസ്‌ട്രേലിയയിലെ നഴ്‌സുമാര്‍ സമരം ശക്തമാക്കുന്നു. രോഗിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാതിരിക്കുക, ക്ലിനിക്കിലെ അത്യാവശ്യ ജോലി ഒഴികെയുള്ളവയില്‍ നിന്നും വിട്ടുനില്‍ക്കുക തുടങ്ങിയവയാണ്‌ സമരപരിപാടികളുടെ ഭാഗമായി നടത്തുക. മൂന്നുവര്‍ഷത്തിനുള്ളില്‍ 15 ശതമാനം ശമ്പളം വര്‍ധിപ്പിക്കാമെന്ന സര്‍ക്കാര്‍ വാഗ്‌ദാനം ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ്‌ ആന്റ്‌ മിഡ്‌വൈഫെറി ഫെഡറേഷന്‌ സമ്മതിച്ചുകഴിഞ്ഞു. എന്നാല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതും രോഗികളുടെ സുരക്ഷയ്‌ക്കുള്ള സൗകര്യങ്ങള്‍ [...]

Read more ›
ട്രാംസര്‍വീസിന്റെ സൗജന്യസേവനം തുടരും: പ്രീമിയര്‍ മൈക്ക് റാന്‍

ട്രാംസര്‍വീസിന്റെ സൗജന്യസേവനം തുടരും: പ്രീമിയര്‍ മൈക്ക് റാന്‍

August 30, 2010 at 8:45 am Comments are Disabled

അഡലൈഡ് . അഡലൈഡ് വിനോദകേന്ദ്രത്തില്‍ നിന്നും നഗരത്തിലേക്കുള്ള സൗജന്യ ട്രാം സര്‍വ്വീസ് തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ ആരംഭിച്ച സര്‍വ്വീസ് വന്‍ വിജയമായിരുന്നുവെന്നും പ്രീമിയര്‍ മൈക്ക് റാന്‍ പറഞ്ഞു. ആദ്യത്തെ ആറ് മാസം സൗജന്യയാത്ര നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യപ്രഖ്യാപനം. പൊതുയാത്രാ സംവിധാനം കൂടുതലായി ഉപയോഗിക്കാന്‍ ജനങ്ങളെ ഇതുവഴി പ്രേരിപ്പിക്കുമെന്നും ഞായറാഴ്ച നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി. അഡലൈഡ് ലൈറ്റ് റെയില്‍ പദ്ധതിയുടെ വികസനമാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. [...]

Read more ›
സൗത്ത് ഓസ്‌ട്രേലിയയിലെ ജല ഉപഭോഗത്തിനുള്ള നിയന്ത്രണം ഡിസംബര്‍ മുതല്‍ നിര്‍ത്തലാക്കും

സൗത്ത് ഓസ്‌ട്രേലിയയിലെ ജല ഉപഭോഗത്തിനുള്ള നിയന്ത്രണം ഡിസംബര്‍ മുതല്‍ നിര്‍ത്തലാക്കും

August 30, 2010 at 8:34 am Comments are Disabled

ജലഉപഭോഗത്തിനുള്ള നിയന്ത്രണം ഡിസംബര്‍ ഒന്നുമുതല്‍ ഇല്ലാതാകും. അതേ സമയം പകരം സംവിധാനം എന്താണെന്ന് സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ ലഭിച്ച കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ സംഭരണികളിലെല്ലാം ആവശ്യത്തിന് ജലം എത്തിയിട്ടുണ്ടെന്ന് ജലവിഭവമന്ത്രി പോള്‍ കൈക അറിയിച്ചു. ആവശ്യത്തിന് ജലം ലഭ്യമാകുന്ന ഘട്ടത്തില്‍ ഉപഭോഗത്തിനുള്ള നിയന്ത്രണം പിന്‍വലിക്കുമെന്നാണ് സര്‍ക്കാരിന്റെ എക്കാലത്തേയും നിലപാട്. അഡിലൈഡ് കുന്നിലെ സംഭരണിയുടെ 80 ശതമാനവും നിറഞ്ഞിരിക്കുകയാണ്. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തെ ഉപയോഗത്തിന് ഇത് മതിയാകുമെന്നും മന്ത്രി [...]

Read more ›
കനത്ത മഴ മുറെ നദിക്ക്‌ പുനര്‍ജന്മം നല്‍കുന്നു

കനത്ത മഴ മുറെ നദിക്ക്‌ പുനര്‍ജന്മം നല്‍കുന്നു

August 30, 2010 at 8:32 am Comments are Disabled

സൗത്ത് ഓസ്‌ട്രേലിയ:കനത്ത മഴയെത്തുടര്‍ന്ന്‌ മൃതപ്രായയായ മുറെ നദിയ്‌ക്ക്‌ പുതിയ കരുത്ത്‌ കൈവന്നതായി സൗത്ത് ഓസ്‌ട്രേലിയന്‍ ജലവകുപ്പ്‌ വ്യക്തമാക്കി. സംസ്ഥാനത്തെ ജലസംഭരണികളില്‍ 80 ശതമാനത്തോളം ജലം ലഭിച്ചുകഴിഞ്ഞതായി ജലവകുപ്പ്‌ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ജോണ്‍ റിംഗ്‌ഹാം വ്യക്തമാക്കി. ഈ മാസം മാത്രം 52 ജിഗാലിറ്റര്‍ ജലം സംഭരണികളിലേക്ക്‌ ഒഴുകിയെത്തിയതായും അദ്ദേഹം അറിയിച്ചു

Read more ›
രണ്ടുദശകത്തിനുള്ളില്‍ ആദ്യമായി അഡിലൈഡിന്‌ കുളിരുന്നു

രണ്ടുദശകത്തിനുള്ളില്‍ ആദ്യമായി അഡിലൈഡിന്‌ കുളിരുന്നു

August 30, 2010 at 8:24 am Comments are Disabled

അഡലൈഡ്: രണ്ടുദശകത്തിനുള്ളില്‍ ആദ്യമായി ഓഗസ്റ്റ്‌മാസത്തില്‍ അഡിലൈഡില്‍ തണുപ്പ്‌ അനുഭവപ്പെട്ടു. കഴിഞ്ഞ 18 വര്‍ഷത്തിനിടെയിലെ ഏറ്റവും ശക്തമായ മഴയാണ്‌ അഡിലൈഡില്‍ ലഭിച്ചത്‌. അഡിലൈഡ്‌ ഉള്‍പ്പെടെ തെക്കന്‍ ഓസ്‌ട്രേലിയയിലെമ്പാടും ഇത്തവണ കനത്ത മഴയാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

Read more ›
അഡലൈഡില്‍ നിന്നും ആദ്യമലയാളി ഓണ്‍ലൈന്‍ ദിനപത്രംപ്രസ്സിദ്ധീകരണമാരംഭിച്ചു

അഡലൈഡില്‍ നിന്നും ആദ്യമലയാളി ഓണ്‍ലൈന്‍ ദിനപത്രംപ്രസ്സിദ്ധീകരണമാരംഭിച്ചു

August 28, 2010 at 3:32 pm 11 comments

സൗത്ത് ഓസ്ട്രേലിയയിലെ അഡലൈഡില്‍ നിന്നും ആദ്യമലയാളി ഓണ്‍ലൈന്‍ ദിനപത്രം ബ്രോഡ്-വ്യൂല്‍ ഉള്ള ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ചാള്‍സ് സ്റ്റര്‍ട്ട് സിറ്റി മേയര്‍ എച്. ആന്‍ഡേര്‍സണ്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു .അഡലൈഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ പ്രേം സി പണിക്കര്‍ വെബ്‌സൈറ്റിന്‍റെ സിച്ചോണ്‍ കര്‍മ്മം നടത്തി .ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ വിക്രം മദന്‍ , ശ്രീകുമാര്‍ മഠത്തില്‍ (ഉപദേശക സമിതി അംഗം [...]

Read more ›
സ്വയം നവീകരണ ധ്യാനം അഡലൈഡില്‍

സ്വയം നവീകരണ ധ്യാനം അഡലൈഡില്‍

August 27, 2010 at 4:11 pm Comments are Disabled

ദശലക്ഷങ്ങളെ ആത്മീയ വെളിച്ചത്തിലേയ്ക്കു നയിച്ച ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ റവ:ഫാ.ജോഷി VC, റവ:ഫാ.ഷിബു VC, വും ചേര്‍ന്ന് സൌത്ത് ഓസ്ട്രേലിയയിലെ അഡലൈഡില്‍ സ്വയം നവീകരണ ധ്യാനം നയിക്കുന്നു. 2010 സെപ്റ്റംബര്‍ ,10,11,12 തിയതികളില്‍(വെള്ളി , ശനി , ഞായര്‍) പെന്നിംഗ്ടണില്‍ ഉള്ള മൌണ്ട് കാര്‍മല്‍ പള്ളിയില്‍ വച്ചാണ് ധ്യാനം നടക്കുന്നത്. രജിസ്ട്രേഷന്‍ സൌജന്യമായിരിക്കും .കൂടുതല്‍ വിവരങ്ങള്‍ക്ക് , ശ്രീ മാത്യു ,(0883498335), ശ്രീ ആന്റണി (0438800136), ശ്രീമതി മേരി സ്മിത്ത് [...]

Read more ›