മെല്‍ബണ്‍

നിയമം ലംഘിച്ചുവെന്ന് ആരോപണം: ഓസ്‌ട്രേലിയയില്‍ വലിയവീടുകള്‍ സ്വന്തമാക്കിയ വിദേശികള്‍ ആശങ്കയില്‍!

നിയമം ലംഘിച്ചുവെന്ന് ആരോപണം: ഓസ്‌ട്രേലിയയില്‍ വലിയവീടുകള്‍ സ്വന്തമാക്കിയ വിദേശികള്‍ ആശങ്കയില്‍!

January 20, 2016 at 6:23 pm Comments are Disabled

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ കൊട്ടാരസദൃശ്യമായ കെട്ടിടങ്ങള്‍ വന്‍തുകയ്ക്ക് വാങ്ങിയ നിരവധി വിദേശികള്‍ ആശങ്കയില്‍. നിയമം ലംഘിച്ച് ഓസ്‌ട്രേലിയയില്‍ വസ്തുവകകള്‍ വാങ്ങുന്നതിനെതിരേ ഫെഡറല്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചു. വന്‍കിട നിക്ഷേപകരെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യപടിയായി എട്ട് വിദേശ നിക്ഷേപകര്‍ക്ക് വസ്തു വിറ്റഴിക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മലേഷ്യന്‍ പൗരനായ ഒരാള്‍വാങ്ങിയ മൌണ്ട് വെവർലി മാന്‍ഷന്‍ ആറ് ബില്യന്‍ ഡോളറിന് നിര്‍ബന്ധിച്ച് വില്‍പ്പന നടത്തി. വിദേശികള്‍ക്ക് വസ്തുകൈവശം വയ്ക്കാവുന്ന നിയമങ്ങള്‍ക്ക് വിരുദ്ധമായാണു [...]

Read more ›
വി-ലൈന്‍ റദ്ദാക്കി: ജോലിക്കു പോകാന്‍ കഴിയാത്തവര്‍ക്കു നഷ്ടപരിഹാരം.

വി-ലൈന്‍ റദ്ദാക്കി: ജോലിക്കു പോകാന്‍ കഴിയാത്തവര്‍ക്കു നഷ്ടപരിഹാരം.

January 20, 2016 at 5:57 pm Comments are Disabled

മെല്‍ബണ്‍: അപ്രതീക്ഷിതമായി ട്രെയിന്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് മെല്‍ബണിലെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് വിക്ടോറിയയിലെ നിരവധി പേര്‍ക്ക് ഒരു ദിവസം ജോലി ചെയ്യാന്‍ കഴിഞ്ഞില്ല. വാര്‍ഷിക ലീവ് എടുക്കാനും ഈ ജീവനക്കാരില്‍ പലര്‍ക്കും കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചിരിക്കുകയാണ് വി ലൈന്‍ കമ്പനി. ജീലോംഗ്, ബെല്ലാറത്, ബെന്‍ഡിഗോ, ട്രാലാഗോള്‍ ലൈനില്‍ ചൊവ്വാഴ്ച 67 ട്രെയിനുകളാണ് റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ വലിയ തോതില്‍ പ്രതിഷേധിച്ചിരുന്നു. വി ലൈന്‍ ട്രെയിനിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലും പരാതികള്‍ നിറഞ്ഞു. [...]

Read more ›
മെല്‍ബണിലെ പൊതുയാത്രാസംവിധാനത്തെ പഴിച്ച് ഭരണകക്ഷി എംപി.

മെല്‍ബണിലെ പൊതുയാത്രാസംവിധാനത്തെ പഴിച്ച് ഭരണകക്ഷി എംപി.

January 18, 2016 at 8:13 pm Comments are Disabled

മെല്‍ബണ്‍: മെല്‍ബണിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തെക്കുറിച്ച് വിക്ടോറിയയിലെ ഭരണകക്ഷി എംപിക്കു പോലും മതിപ്പില്ല. കഴിഞ്ഞദിവസം എംസിജിയില്‍ നടന്ന ഇന്ത്യാ-ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരത്തിനായി ആളുകള്‍ കൂട്ടത്തോടെ എത്തിയത് യാത്രസംവിധാനത്തെ മൊത്തത്തില്‍ തകിടംമറിച്ചുവെന്നാണ് എംപി ആന്റണി കാര്‍ബിന്‍സ് പറയുന്നത്. ക്രിക്കറ്റ് മത്സരം കാണുന്നതിനായി എംപി രാത്രി പത്തരയോടെയാണ് ജോളിമോണ്ട് സ്‌റ്റേഷനിലെത്തിയത്. ഹര്‍സ്റ്റ്ബ്രിഡ്ജിലേക്കുള്ള ട്രെയിന്‍ കാത്ത് ഏറെ നേരം അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവന്നു. ഇതോടെ രോഷാകുലനായ എംപി സോഷ്യല്‍മീഡിയയിലൂടെ യാത്രാക്ലേശത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയായിരുന്നു. പരിസ്ഥിതികാര്യത്തിന്റെ പാര്‍ലമെന്ററി കാര്യ [...]

Read more ›
വിക്ടോറിയയില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു: സ്‌കൂളുകളുടെ എണ്ണത്തില്‍ ആശങ്ക!

വിക്ടോറിയയില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു: സ്‌കൂളുകളുടെ എണ്ണത്തില്‍ ആശങ്ക!

January 18, 2016 at 8:02 pm Comments are Disabled

മെല്‍ബണ്‍: വിക്ടോറിയയില്‍ കൊച്ചുകുട്ടികളുടെ എണ്ണത്തില്‍ ഓരോമാസവും അഭൂതപൂര്‍വമായ വര്‍ധനയാണ്. ഈ സാഹചര്യത്തില്‍ അടുത്ത ദശകത്തില്‍ പുതുതായി നൂറുകണക്കിന് സ്‌കൂളുകള്‍ കൂടി വിക്ടോറിയയില്‍ ആവശ്യമായി വരുമെന്നാണ് വിദഗ്ധരുടെ നിഗമനം. 2016 ആകുമ്പോഴേക്കും ഇപ്പോഴുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 190,000 പേരുടെ വര്‍ധന ഉണ്ടാകും. 2016 നും 6 നും ഇടയിലുള്ള പത്തുവര്‍ഷത്തിനിടെ വിദ്യാര്‍ഥികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്നും ഇവര്‍ക്ക് ആവശ്യമായ പഠനസൗകര്യം ഏര്‍പ്പെടുത്തുകയെന്നതു വലിയ വെല്ലുവിളിയാണെന്നും വിദ്യാഭ്യാസവകുപ്പ് സമ്മതിക്കുന്നു. ഓരോ മാസവും [...]

Read more ›
അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണം സര്‍വകാല റെക്കാര്‍ഡിലേക്ക്!

അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണം സര്‍വകാല റെക്കാര്‍ഡിലേക്ക്!

January 15, 2016 at 8:15 pm Comments are Disabled

മെല്‍ബണ്‍: മെല്‍ബണില്‍ അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണം സര്‍വകാല റെക്കാര്‍ഡിലേക്ക്. ഈവര്‍ഷം പുതുതായി 80,000 അപ്പാര്‍ട്ട്‌മെന്റുകളാണ് ഓസ്‌ട്രേലിയയില്‍ ഉയരുക. നിര്‍മാണാനുമതിക്കായി കാത്തിരിക്കുന്ന പദ്ധതികളുടെ എണ്ണം അതിലേറെയാണ്. മെല്‍ബണിലാണ് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍. 1846 കെട്ടിടങ്ങള്‍. ഈവര്‍ഷത്തെ മൊത്തം കണക്കാണിത്. 2017 ഓടെ സംസ്ഥാനത്ത് മൊത്തം 4432 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിച്ചേക്കും. എന്തായാലും 734 പദ്ധതികളിലായി 123,622 അപ്പാര്‍ട്ട്‌മെന്റുകളാണ് ഈവര്‍ഷം മെല്‍ബണില്‍ ഉയരും. സിഡ്‌നിയില്‍ പുതുതായി 88,013ഉം ബ്രിസ്‌ബെയ്‌നില്‍ 34,353 അപ്പാര്‍ട്ട്‌മെന്റുകളും ഈവര്‍ഷം ഉപഭോക്താക്കൾക്കായി തയാറാക്കും. പെര്‍ത്തില്‍ [...]

Read more ›
മന്ത്രി പീറ്റര്‍ ഡുട്ടണ്‍ ഇടപെട്ടു: ജസ്പാല്‍ സിംഗിന് മെല്‍ബണില്‍ തിരിച്ചെത്താം.

മന്ത്രി പീറ്റര്‍ ഡുട്ടണ്‍ ഇടപെട്ടു: ജസ്പാല്‍ സിംഗിന് മെല്‍ബണില്‍ തിരിച്ചെത്താം.

January 15, 2016 at 7:54 pm Comments are Disabled

മെല്‍ബണ്‍: എമിഗ്രേഷന്‍ മന്ത്രി പീറ്റര്‍ ഡൗട്ടണ് നന്ദി. പിതാവിന്റെ മൃതദേഹവുമായി നാട്ടിലേക്ക് പോയശേഷം തിരിച്ചെത്താന്‍ ബ്രിഡ്ജിംഗ് വിസ ഉടമയായ ജസ്പാല്‍ സിംഗിന് മന്ത്രി പ്രത്യേക താത്പര്യപ്രകാരം അനുമതി നല്‍കി. കുടുംബാംഗങ്ങളുടെ അപേക്ഷയെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് ജസ്പാല്‍ സിംഗിന് പുതിയ വിസ അനുവദിച്ചതെന്ന് സിംഗിന്റെ അഭിഭാഷകന്‍ അറിയിച്ചു. പിതാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചശേഷം തിരിച്ച് ഓസ്‌ട്രേലിയയില്‍ എത്താനുള്ള അനുമതിയാണ് ജസ്പാല്‍ സിംഗിന് ലഭിച്ചിരിക്കുന്നത്. മകനെ സന്ദര്‍ശിക്കാനെത്തിയ ജസ്പാലിന്റെ പിതാവ് ഗുര്‍ദയാല്‍ സിംഗ് തിങ്കളാഴ്ച [...]

Read more ›
ഇനി നിസാരചെലവില്‍ സിഡ്‌നി-മെല്‍ബണ്‍ വിമാനയാത്ര! (സ്ഥിരയാത്രക്കാർക്ക്)

ഇനി നിസാരചെലവില്‍ സിഡ്‌നി-മെല്‍ബണ്‍ വിമാനയാത്ര! (സ്ഥിരയാത്രക്കാർക്ക്)

January 12, 2016 at 7:54 pm Comments are Disabled

മെല്‍ബണ്‍:സിഡ്‌നിയില്‍ നിന്നും മെല്‍ബണിലേക്കും തിരിച്ചും തീരെ കുറഞ്ഞ ചെലവില്‍ വിമാനയാത്രയ്ക്കു പദ്ധതിയുമായി സ്റ്റാര്‍ട്ട്അപ് സംരംഭം. ഒരുതവണ 1000 ഡോളര്‍ നല്കി അംഗത്വമെടുക്കുകയും പ്രതിമാസം 2500 ഡോളര്‍ ഫീസും നല്‍കുകയും ചെയ്താല്‍ സിഡ്‌നിയിലെ ബാങ്ക്‌സ്ടൗണ്‍ വിമാനത്താവളത്തില്‍ നിന്ന് മെല്‍ബണിലെ എസസ്ഡണ്‍ വിമാനത്താവളത്തിലേക്കു എത്രതവണ വേണമെങ്കിലും യാത്രചെയ്യാനുള്ള ഓഫറാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. ഏയര്‍ലെ എന്ന സ്റ്റാര്‍ട്ട്അപ് സംരംഭമാണ് ഈ പുതിയ പരീക്ഷണത്തിനു പിന്നില്‍. എട്ട് സീറ്റ് വിമാനമാണ് പദ്ധതിയുടെ തുടക്കത്തില്‍ സര്‍വീസിനായി കമ്പനി [...]

Read more ›
വിനോദസഞ്ചാരികളെ പിഴിഞ്ഞ് ഓസ്ട്രേ ലിയൻ എടിഎമ്മുകൾ

വിനോദസഞ്ചാരികളെ പിഴിഞ്ഞ് ഓസ്ട്രേ ലിയൻ എടിഎമ്മുകൾ

January 12, 2016 at 7:40 pm Comments are Disabled

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെത്തുന്ന വിനോദസഞ്ചാരികള്‍ എടിഎം സേവനങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ ഈടാക്കുന്നത് കനത്ത തുക. വിമാനത്താവളങ്ങള്‍, ക്രൂയിസ് ഷിപ്പുകള്‍, വിദേശികൾ കൂടുതൽ വരുന്ന ലൊക്കേഷനുകള്‍, തുടങ്ങിയ ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം മെഷീനുകളില്‍ നിന്നും പണം പിന്‍ വലിച്ചാല്‍ വന്‍ ഫീസാണ് ഈടാക്കപ്പെടുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2013 ല്‍ ശരാശരി എടിഎം ഫീസായ 2.10 ഡോളര്‍ ഇപ്പോള്‍ 2.20 ആയി വര്‍ധിപ്പിച്ചുവെങ്കിലും എടിഎം ഉപയോഗിക്കുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിലെ എടിഎം മെഷീനുകളും പിഴിയുകയാണ്. രണ്ടു മുതല്‍ [...]

Read more ›
മെല്‍ബണിലെ ഏഷ്യക്കാരന്റെ മൃതദേഹം: ദുരൂഹത അവസാനിക്കുന്നില്ല

മെല്‍ബണിലെ ഏഷ്യക്കാരന്റെ മൃതദേഹം: ദുരൂഹത അവസാനിക്കുന്നില്ല

January 12, 2016 at 7:32 pm Comments are Disabled

മമെല്‍ബണ്‍: ഏഴുവര്‍ഷം മുമ്പ് ഈസ്റ്റേണ്‍ മെല്‍ബണിലെ പാര്‍ക്ക് ഓര്‍ക്ക് യാര്‍ഡില്‍ കയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കിയ നിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഏഷ്യക്കാരന്റേതാണ് മൃതദേഹമെന്ന് തുടക്കത്തിലുള്ള അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 35 നും 50 നും ഇടയില്‍ പ്രായമുള്ള പുരുഷന്റെയാണ് മൃതദേഹം. 2009 ജനുവരിയാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെത്തുടര്‍ന്ന് ആളുകള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെളുത്ത ഹാന്‍ഡ് സെറ്റ്, സിഗരറ്റ്, [...]

Read more ›
ബ്രോഡ്‌മെഡോസ് അഗ്നിബാധ, കത്തിച്ചാമ്പലായത് ഒന്നേകാല്‍ ലക്ഷത്തിലധികം ടയറുകള്‍!

ബ്രോഡ്‌മെഡോസ് അഗ്നിബാധ, കത്തിച്ചാമ്പലായത് ഒന്നേകാല്‍ ലക്ഷത്തിലധികം ടയറുകള്‍!

January 11, 2016 at 10:26 pm Comments are Disabled

മെല്‍ബണ്‍: മെല്‍ബണ്‍ നോര്‍ത്തിലെ ബ്രോഡ്‌മെഡോസിൽ ടയര്‍ സംഭരണകേന്ദ്രത്തിലുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നതായി കണ്‍ട്രി ഫയര്‍ഫോഴ്‌സ്. ടയര്‍ ഉരുകിയതിനെത്തുടര്‍ന്നുള്ള കറുത്തപുക ഇപ്പോള്‍ മെൽബണ്‍ നഗരത്തിലാകെ പടര്‍ന്നിരിക്കുകയാണ്. ഇതുവരെ 130000 ലക്ഷംടയറുകള്‍ കത്തിനശിച്ചുവെന്നാണ് കണക്കാക്കുന്നത്. 75 കിലോമീറ്റര്‍ അകലെവരെ ഇതിന്റെ പുക പടര്‍ന്നുകഴിഞ്ഞു. മിനിറ്റില്‍ 10,000 ലിറ്റര്‍ ജലവും ഫയര്‍ റിട്രാഡന്റും ഉപയോഗിച്ചാണ് തീയെ പ്രതിരോധിക്കുന്നതെന്ന് മെട്രോപോളിറ്റന്‍ ഫയര്‍ ബ്രിഗേഡ് ഡെപ്യൂട്ട് ചിഫ് ആന്‍ഡ്രു സാമിത് പറഞ്ഞു. മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്നുള്ള രണ്ട് [...]

Read more ›