മെല്‍ബണ്‍

ബലാത്സംഗം: ഇന്ത്യന്‍ വംശജന്‌ 13 വര്‍ഷം തടവ്‌

ബലാത്സംഗം: ഇന്ത്യന്‍ വംശജന്‌ 13 വര്‍ഷം തടവ്‌

August 29, 2010 at 4:29 am Comments are Disabled

മെല്‍ബണ്‍:സര്‍വ്വകലാശാല വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത കേസില്‍ ഇന്ത്യന്‍ വംശജനെ കോടതി 13 വര്‍ഷം തടവിന്‌ ശിക്ഷിച്ചു. കഴിഞ്ഞ ജൂണില്‍ സ്‌പ്രിംഗ്‌വാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക്‌ പോകുന്നതിനിടെയാണ്‌ 19 കാരിയായ വിദ്യാര്‍ഥിനിയെ ഹര്‍ജോത്‌ ഹുന്‍ഡല്‍ സിംഗ്‌ എന്ന 27 കാരന്‍ ബലാത്സംഗം ചെയ്‌തത്‌. മെല്‍ബണ്‍ തെരുവിലൂടെ പെണ്‍കുട്ടിയ വലിച്ചിഴച്ചുകൊണ്ടുപോയി ഒരു വാനിലുള്ളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന്‌ കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം ശബ്‌ദമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. വാന്‍ തൊട്ടടുത്ത സ്ഥലത്ത്‌ എത്തിച്ച [...]

Read more ›
അഗ്നിശമനസേന: വിക്‌ടോറിയയില്‍ പുതിയ നികുതി

അഗ്നിശമനസേന: വിക്‌ടോറിയയില്‍ പുതിയ നികുതി

August 28, 2010 at 4:04 pm Comments are Disabled

അഗ്നിശമനസേനയുടെ പ്രവര്‍ത്തനഫണ്ട്‌ കണ്ടെത്തുന്നതിന്‌ വിക്‌ടോറിയയില്‍ പുതിയ നികുതി നിര്‍ദേശം. 2010 ജൂലൈയില്‍ വന്ന പുതിയ നിര്‍ദേശത്തെ ജനങ്ങള്‍ ഇതിനകം സ്വാഗതം ചെയ്‌തുകഴിഞ്ഞു. അഗ്നിശമനസേനയുടെ പ്രവര്‍ത്തനത്തിനുള്ള തുക ഇപ്പോള്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയത്തിലൂടെ ഈടാക്കുന്ന നികുതിവഴിയാണ്‌ കണ്ടെത്തുന്നത്‌. പ്രതിവര്‍ഷം 600 മില്യണ്‍ ഡോളറാണ്‌ ഫയര്‍ അഥോരിറ്റിയുടേയും മെട്രോപോളിറ്റന്‍ ഫയര്‍ ബ്രിഗേഡിനുമായി ചെലവഴിക്കേണ്ടിവരുന്നത്‌. കൈവശവസ്‌തുവിന്റെ അടിസ്ഥാനത്തിലുള്ള പുതിയ നികുതി ഏര്‍പ്പെടുത്തി അഗ്നിശമനസേനയുടെ പ്രവര്‍ത്തന തുക കണ്ടെത്താനാണ്‌ ശ്രമമെന്ന്‌ പ്രീമിയര്‍ ജോണ്‍ ബ്രുംബി അറിയിച്ചു. ബുഷ്‌ [...]

Read more ›
മെല്‍ബണില്‍ ദശകത്തിലെ ഏറ്റവും തണുപ്പേറിയ ശിശിരകാലം

മെല്‍ബണില്‍ ദശകത്തിലെ ഏറ്റവും തണുപ്പേറിയ ശിശിരകാലം

August 28, 2010 at 4:02 pm Comments are Disabled

മെല്‍ബണ്‍ നഗരം കഴിഞ്ഞ ദശകത്തിലെ ഏറ്റവും തണുപ്പേറിയ ശിശിരകാലത്തിന്റെ പുതപ്പിലൊളിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏഴുവര്‍ഷമായി ശരാശരി 147 മില്ലിമീറ്റര്‍ മഴയാണ്‌ മെല്‍ബണില്‍ ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ ഇതിനകം 156 സെന്റിമീറ്റര്‍ മഴ മെല്‍ബണില്‍ പെയ്‌തുകഴിഞ്ഞു. സമീപപ്രദേശമായ വിക്‌ടോറിയയും മഴയില്‍ കുളിക്കുകയാണ്‌. 33 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ്‌ ബല്ലാറാത്തില്‍ ലഭ്യമായത്‌. 18 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും സമ്പന്നമായ മഴയുടെ കുളിരിലാണ്‌ തൊട്ടടുത്ത ബെന്‍ഡി. മഴ സംസ്ഥാനത്തെ ജലസംഭരണത്തിന്റെ നിലയും മെച്ചപ്പെടുത്തിയതായി കാലാവസ്ഥ നിരീക്ഷണ [...]

Read more ›