സമകാലികം

ഭീകര പദ്ധതി: ഇന്ത്യക്കാരന്‍ കാനഡയില്‍ പിടിയില്‍

ഭീകര പദ്ധതി: ഇന്ത്യക്കാരന്‍ കാനഡയില്‍ പിടിയില്‍

August 27, 2010 at 5:49 pm Comments are Disabled

ടൊറന്‍േറാ: അല്‍ഖാഇദ ഭീകരരുടെ വന്‍ ആക്രമണപദ്ധതി തകര്‍ത്തതായി വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡ അവകാശപ്പെട്ടു. ഇന്ത്യന്‍ പൗരനടക്കം പദ്ധതിക്കുപിന്നിലെ രണ്ട് സൂത്രധാരരെ പിടികൂടിയതായും കനേഡിയന്‍ സുരക്ഷാവിഭാഗം അറിയിച്ചു. മിസ്ബാഹുദ്ദീന്‍ അഹ്മദാണ് അറസ്റ്റിലായ ഇന്ത്യക്കാരന്‍. ഓട്ടവയിലെ ആശുപത്രിയില്‍ എക്‌സ്‌റേ ടെക്‌നോളജിസ്റ്റാണ് മിസ്ബാഹുദ്ദീന്‍. ഇയാളുടെ മറ്റു വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഹ്മദ് ഇഹ്‌സാന്‍ ആണ് അറസ്റ്റിലായ രണ്ടാമന്‍. ഇയാള്‍ പാകിസ്താനിലും അഫ്ഗാനിലും ഭീകരപരിശീലനം നേടിയ ആളാണെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2006ലും [...]

Read more ›
ആണവ ബില്‍ പാസാക്കിയത് മന്‍മോഹന്റെ വിജയം -യു.എസ് മാധ്യമങ്ങ

ആണവ ബില്‍ പാസാക്കിയത് മന്‍മോഹന്റെ വിജയം -യു.എസ് മാധ്യമങ്ങ

August 27, 2010 at 5:45 pm Comments are Disabled

വാഷിങ്ടണ്‍: ആണവബാധ്യതാ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത് പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ വ്യക്തിപരമായ വിജയമാണെന്ന് യു.എസ് മാധ്യമങ്ങള്‍. 2008 ല്‍ അമേരിക്കയുമായി ആണവകരാറിന് മുന്‍കൈയെടുത്ത മന്‍മോഹന്‍സിങ് ഇന്ത്യയെ ആണവശക്തിയാക്കുന്നതില്‍ നിര്‍ണായക തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്നും ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനുമുമ്പ് ബില്‍ പാസാക്കിയത് ആണവോര്‍ജ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് അവസരമൊരുക്കുമെന്നും മാധ്യമങ്ങള്‍ പ്രത്യാശിച്ചു. ബില്‍ നിയമമാവുന്നതോടെ ആണവമേഖലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യൂറോപ്യന്‍ കമ്പനികളുമായി മത്സരിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് കഴിയുമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് [...]

Read more ›
ആദായ നികുതി പരിധി രണ്ടു ലക്ഷമാക്കും

ആദായ നികുതി പരിധി രണ്ടു ലക്ഷമാക്കും

August 27, 2010 at 5:42 pm Comments are Disabled

ന്യൂദല്‍ഹി: നിലവിലെ ആദായ നികുതി നിയമത്തിന് പകരം വരാന്‍ പോകുന്ന പ്രത്യക്ഷ നികുതി ചട്ടം സംബന്ധിച്ച ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള വരുമാനത്തെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കാനാണ് പുതിയ ബില്ലിലെ വ്യവസ്ഥയെന്നാണ് സൂചന. മുതിര്‍ന്ന പൗരന്മാര്‍ക്ക് രണ്ടര ലക്ഷം വരെ നികുതിയൊഴിവ് നല്‍കും. അഞ്ചു ലക്ഷം വരെ 10 ശതമാനം നികുതി; 10 ലക്ഷം വരെ [...]

Read more ›
കോപ്പിയടി: അഞ്ച് ജഡ്ജിമാര്‍ക്ക് സസ്‌പെന്‍ഷന്‍

കോപ്പിയടി: അഞ്ച് ജഡ്ജിമാര്‍ക്ക് സസ്‌പെന്‍ഷന്‍

August 27, 2010 at 5:36 pm Comments are Disabled

ഹൈദരാബാദ്: നീതിന്യായ വ്യവസ്ഥക്ക് കടുത്ത നാണക്കേടുണ്ടാക്കി, പരീക്ഷയില്‍ കോപ്പിയടിച്ച അഞ്ച് ന്യായാധിപന്മാരെ ആന്ധ്ര ഹൈകോടതി സസ്‌പെന്‍ഡ് ചെയ്തു. ബിരുദാനന്തരബിരുദ നിയമ പരീക്ഷയെഴുതിയ അജിത് സിംഹ റാവു, വീരേന്ദര്‍ റെഡ്ഢി, എം. കിസ്ത്തപ്പ, ശ്രീനിവാസാചാരി, ഹനുമന്ത റാവു എന്നിവരാണ് കുടുങ്ങിയത്. ഇതില്‍ ഒരാള്‍ ഉത്തരക്കടലാസിനടിയില്‍ പുസ്തകം ഒളിപ്പിച്ചുവെച്ചും മറ്റുള്ളവര്‍ ഉത്തരമെഴുതിയ കടലാസുതുണ്ടുകളും പുസ്തകത്തിന്റെ പേജുകളും ഉപയോഗിച്ചും കോപ്പിയടിക്കുന്നതിനിടയിലാണ് പിടിയിലായത്. കാകതീയ സര്‍വകലാശാലയിലെ പരീക്ഷാ അഡീഷനല്‍ കണ്‍ട്രോളര്‍ എന്‍. മനോഹറിന്റെ നേതൃത്വത്തില്‍ നടന്ന [...]

Read more ›
ചൈനയുമായുള്ള പ്രതിരോധ കൈമാറ്റം റദ്ദാക്കി

ചൈനയുമായുള്ള പ്രതിരോധ കൈമാറ്റം റദ്ദാക്കി

August 27, 2010 at 5:35 pm Comments are Disabled

ദില്ലി: ഇന്ത്യ ന്‍ സൈനിക ഓഫീസര്‍ക്ക് വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ചൈനയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളാകുന്നു. വിസ നിഷേധച്ചതില്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ചൈനയുമായുള്ള എല്ലാ പ്രതിരോധ കൈമാറ്റങ്ങളും ഇന്ത്യ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിനുപുറമെ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ ചൈനാ സന്ദര്‍ശം നിര്‍ത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ലെഫ്റ്റനന്റ് ജനറലും ഇന്ത്യയുടെ വടക്കന്‍ പ്രദേശത്തിന്റെ കമാന്‍ഡറുമായ ജെ എസ് ബിസ്വാളിനാണ് ചൈന വിസ നിഷേധിച്ചത്. തര്‍ക്കം നിലനില്‍ക്കുന്ന ജമ്മു കശ്മീരിലെ സൈനിക [...]

Read more ›
പൊന്നിന്‍ ചിങ്ങം

പൊന്നിന്‍ ചിങ്ങം

August 21, 2010 at 2:24 pm Comments are Disabled

പൊന്നിന്‍ ചിങ്ങം ഏതെന്ന്‌ ഇന്ന്‌ നമുക്ക്‌ തിരിച്ചറിഞ്ഞുകൂട. കര്‍ക്കിടകവും ചിങ്ങവും തമ്മില്‍ വലിയ വ്യത്യാസവുമില്ല. സൂര്യന്റെ പൊന്‍ചിരി ചിങ്ങത്തിന്റേതല്ലാതായി. അത്‌ എന്താണെന്ന്ഒരു നിശ്ചയവുമില്ല. മലയാളിയുടെ അവസ്ഥയും ഏതാണ്ടിതേ വിധം. കര്‍ക്കിടകത്തിലെ തിരുവോണം പിള്ളേരോണമായിട്ടാഘോഷിച്ചിരുന്നു. വലിയ ഓണം വരവായെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ പിള്ളേരുടെ ഈ ചെറിയ ഓണവും കെങ്കേമമാക്കിയിരുന്നു. ചെറിയോണം മുതല്‍ 28 നാളുകളിലായി ഓണാഘോഷത്തിന്റെ പാല്‍ക്കടല്‍ തരംഗമാലകള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ പൊന്നിന്‍ ചിങ്ങത്തിലെ അത്തംനാള്‍ തൊട്ട്‌ പത്തുദിനങ്ങളാണ്‌ ഓണാഘോഷമായി നാം കൊണ്ടാടി [...]

Read more ›