സമകാലികം

13,860 കോടിയുടെ കള്ളപ്പണം; മഹേഷ് ഷാ വെളിപ്പെടുത്തിയ രാഷ്ട്രീയ നേതാവ് അമിത് ഷായാണെന്ന് ഹര്‍ദിക് പട്ടേല്‍!

13,860 കോടിയുടെ കള്ളപ്പണം; മഹേഷ് ഷാ വെളിപ്പെടുത്തിയ രാഷ്ട്രീയ നേതാവ് അമിത് ഷായാണെന്ന് ഹര്‍ദിക് പട്ടേല്‍!

December 6, 2016 at 10:45 am Comments are Disabled

ന്യുദല്‍ഹി: കള്ളപ്പണം വെളിപ്പെടുത്തിയതിനു പിന്നാലെ അറസ്റ്റിലായ ഗുജറാത്ത് വ്യാപരി മഹേഷ് ഷാ പറഞ്ഞ രാഷ്ട്രീയ നേതാവ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന് പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍. 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ മഹേഷ് ഷാ ഗുജറാത്ത് സ്വദേശിയാണ്. തന്റെ കയ്യിലുള്ള കള്ളപ്പണം ഒരു രാഷ്ട്രീയ നേതാവിന്റേതാണെന്ന് മഹേഷ് ഷാ വെളിപ്പെടുത്തിയിരുന്നു. ആ നേതാവ് അമിത് ഷായാണെന്നാണ് ഹര്‍ദിക് പട്ടേലിന്റെ ആരോപണം. അമിത് ഷായെ ജനറല്‍ [...]

Read more ›
ജയലളിത അന്തരിച്ചു.

ജയലളിത അന്തരിച്ചു.

December 6, 2016 at 10:34 am Comments are Disabled

ചെന്നൈ: തമിഴകത്തിന്റെ പ്രാര്‍ഥനകള്‍ വിഫലം. തമിഴ് മക്കളുടെ പ്രിയപ്പെട്ട അമ്മ ഇനിയില്ല. തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് ജയലളിത വിടപറഞ്ഞതെന്ന് അവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അപ്പോളൊ ആസ്പത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഹൃദയാഘാതമുണ്ടായി ഒരു ദിവസം പിന്നിടുമ്പോഴാണ് എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയുമായ ജയലളിത മരണത്തിന് കീഴടങ്ങിയത്. 68 വയസ്സായിരുന്നു. സമകാലിക ഇന്ത്യയിലെ ഏറ്റവും ശക്തയായ ഭരണാധികാരിയും രാഷ്ട്രീയനേതാവുമായിരുന്നു ജയലളിത. ആറുവട്ടം തമിഴ്നാട് മുഖ്യമന്ത്രിയായി. 1989 മുതല്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. [...]

Read more ›
നോട്ട് അസാധുവാക്കൽ: മെൽബണിൽ പ്രതിഷേധ കൂട്ടായ്മ.

നോട്ട് അസാധുവാക്കൽ: മെൽബണിൽ പ്രതിഷേധ കൂട്ടായ്മ.

November 24, 2016 at 12:50 pm Comments are Disabled

മെൽബൺ: കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിക്കുന്ന കേരളത്തിലെ പൊതുമനസ്സിനൊപ്പം മെൽബൺ മലയാളികളും ഐക്യപ്പെടുന്നു . നവംബർ 27 ഞായറാഴ്ച വൈകുന്നേരം ആറര മണിക്ക് ലാലൂർ കായൽ റസ്റ്റോറന്റിൽ യോഗം ചേരും. നോട്ട് റദ്ദാക്കൽ, സഹകരണ ബാങ്ക് നിയന്ത്രണം, പ്രവാസികളുടെ കൈവശം ഇപ്പോൾ ഉള്ള 500 ,1000 നോട്ടുകളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഓസ്‌ട്രേലിയൻ ഹൈ കമ്മീഷ്ണർ വഴി പ്രധാനമന്ത്രിക്ക് നൽകാനായി നിവേദനം തയ്യാറാക്കുവാനും മെൽബൺ ഇടതു [...]

Read more ›
കയറ്റുമതി വരുമാനത്തില്‍ മൂന്നാം സ്ഥാനം വിദ്യാഭ്യാസത്തിന്; വിദേശ വിദ്യാർഥികൾ രാജ്യത്തിന്റെ കരുത്ത്,

കയറ്റുമതി വരുമാനത്തില്‍ മൂന്നാം സ്ഥാനം വിദ്യാഭ്യാസത്തിന്; വിദേശ വിദ്യാർഥികൾ രാജ്യത്തിന്റെ കരുത്ത്,

November 24, 2016 at 12:44 pm Comments are Disabled

സിഡ്‌നി: ഓസ്‌ട്രേലിയയുടെ കയറ്റുമതി വരുമാനത്തില്‍ മൂന്നാം സ്ഥാനം വിദ്യാഭ്യാസത്തിന്. വിദേശ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ പ്രതിവര്‍ഷം 20 ലക്ഷംകോടി ഡോളര്‍ ലഭിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015-16 സാമ്പത്തിക വര്‍ഷം ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലും മറ്റു പ്രാദേശിക സ്ഥാപനങ്ങളിലും പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍നിന്ന് 13.7 ലക്ഷംകോടി ഡോളര്‍ വരുമാനം ലഭിച്ചതായി ഓസ്‌ട്രേലിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 130 രാജ്യങ്ങളില്‍നിന്നുള്ള 3,20,000 ത്തിലധികം വിദ്യാര്‍ഥികളാണ് രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്നതെന്ന് [...]

Read more ›
ഓസ്‌ട്രേലിയയിലെ ജനസംഖ്യാവര്‍ധനവ് കുറയുന്നു; കുടിയേറ്റം മൂലമുള്ള ജനസംഖ്യാ വര്‍ധനവിലും ഇടിവ്

ഓസ്‌ട്രേലിയയിലെ ജനസംഖ്യാവര്‍ധനവ് കുറയുന്നു; കുടിയേറ്റം മൂലമുള്ള ജനസംഖ്യാ വര്‍ധനവിലും ഇടിവ്

November 24, 2016 at 12:42 pm Comments are Disabled

മെൽബൺ: ഓസ്‌ട്രേലിയയിലെ ജനസംഖ്യാവര്‍ധനവ് മന്ദീഭവിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതായത് കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പകുതിയില്‍ ജനസംഖ്യാ വര്‍ധനവ് മാറ്റമില്ലാതെ നിലകൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്റ്റേറ്റുകളും ടെറിട്ടറികളും തമ്മില്‍ ഏറെ ഏറ്റക്കുറച്ചിലുകളും നിലവിലുണ്ട്. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതനുസരിച്ച് 2015 ഡിസംബര്‍ അവസാനം ഇവിടുത്തെ ജനസംഖ്യ 23.94 മില്യണിലെത്തിയിരിക്കുകയാണ്. അതായത് ആ വര്‍ഷം മൊത്തമുണ്ടായ ജനസംഖ്യാ വര്‍ധന [...]

Read more ›
നരേന്ദ്രമോഡിയാണ് നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള മരണങ്ങൾക്ക് ഉത്തരവാദി: സഞ്ജയ് നിരുപം

നരേന്ദ്രമോഡിയാണ് നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള മരണങ്ങൾക്ക് ഉത്തരവാദി: സഞ്ജയ് നിരുപം

November 23, 2016 at 2:43 pm Comments are Disabled

നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം രാജ്യത്ത് നടന്ന മരണങ്ങള്‍ക്കുത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. നവംബര്‍ 8 ലെ പ്രഖ്യാപനത്തിനു ശേഷം 70 പേരാണ് രാജ്യത്ത് മരിച്ചതെന്നും സഞ്ജയ് നിരുപം പറഞ്ഞു. മുംബൈയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു സഞ്ജയ് നിരുപം. മോഡിക്കെതിരെ സംഘടിപ്പിക്കുന്ന മണി കി ബാത്ത് പരിപാടിയുടെ ഭാഗമായിരുന്നു യോഗം. ഈ ദുരിതത്തിനും മരണങ്ങള്‍ക്കും മോഡിയാണ് ഉത്തരവാദി. ദനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് കാരണക്കാരനായ മോഡി മാപ്പ് [...]

Read more ›
നോട്ട് നിരോധനത്തില്‍ പാര്‍ലമെന്റില്‍ മറുപടി പറയാനില്ല: നരേന്ദ്രമോദി ആപ്പിലൂടെ പൊതുജനാഭിപ്രായം തേടി മോദി!

നോട്ട് നിരോധനത്തില്‍ പാര്‍ലമെന്റില്‍ മറുപടി പറയാനില്ല: നരേന്ദ്രമോദി ആപ്പിലൂടെ പൊതുജനാഭിപ്രായം തേടി മോദി!

November 23, 2016 at 2:29 pm Comments are Disabled

ന്യൂദല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെ ആപ്പിലൂടെ പൊതുജനങ്ങളുടെ അഭിപ്രായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദി ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ‘കറന്‍സി നോട്ടുകളുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ എനിക്കറിയണം. എന്‍.എം ആപ്പിലെ സര്‍വ്വേയില്‍ പങ്കുചേരുക’ എന്നാണ് മോദിയുടെ ട്വീറ്റ്. 1 രാജ്യത്ത് കള്ളപ്പണമുണ്ടെന്ന് കരുതുന്നുണ്ടോ? 2 അഴിമതിയും കള്ളപ്പണവും രാജ്യത്ത് നിന്ന് തുടച്ചുമാറ്റേണ്ടതുണ്ടെന്ന് [...]

Read more ›
കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു

കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു

November 23, 2016 at 2:09 pm Comments are Disabled

ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. കവി, സംഗീത സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. തെലുങ്ക്, സംസ്‌കൃതം, കന്നട, തമിഴ് എന്നീ ഭാഷകളിലായി 400 ഓളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. രാജ്യം പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് നേടിയ ഏക കര്‍ണാടക [...]

Read more ›
ദാദ്രി കൊലപാതക പ്രതി രവി സിസോദിയയുടെ മൃതദേഹം സംസ്‌ക്കരിച്ചു; പ്രതികള്‍ക്ക് പിന്തുണ നല്‍കി കേന്ദ്രമന്ത്രി.

ദാദ്രി കൊലപാതക പ്രതി രവി സിസോദിയയുടെ മൃതദേഹം സംസ്‌ക്കരിച്ചു; പ്രതികള്‍ക്ക് പിന്തുണ നല്‍കി കേന്ദ്രമന്ത്രി.

October 8, 2016 at 8:00 pm Comments are Disabled

ന്യൂദല്‍ഹി: ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ഇന്ത്യൻ സൈനികന്റെ പിതാവ് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രിയും. സ്ഥലം എം.പി കൂടിയായ കേന്ദ്ര ടൂറിസംസാംസ്‌കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മയാണ് ദാദ്രി ബിസാഡയിലെത്തി കൊലപാതകക്കേസിൽ പ്രതികളായവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. അഖ്‌ലഖിനെ അടിച്ചുകൊന്ന കേസിലെ പ്രതിയായ രവി സിസോദിയ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. എന്നാല്‍ ഇയാളുടെ മരണം കൊലപാതകമാണെന്നും ജയില്‍ അധികൃതരുടെ മര്‍ദ്ദനമേറ്റാണ് രവി മരിച്ചതെന്നും ആരോപിച്ച് മൃതദേഹം സംസ്‌ക്കരിക്കാതെ [...]

Read more ›
യാക്കോബായ സുറിയാനി ഓർത്തഡൊക്സ് സഭയ്ക്ക് മെൽബണിൽ പുതിയ ദൈവാലയം.

യാക്കോബായ സുറിയാനി ഓർത്തഡൊക്സ് സഭയ്ക്ക് മെൽബണിൽ പുതിയ ദൈവാലയം.

October 8, 2016 at 9:51 am Comments are Disabled

ഹെതർട്ടൺ(മെൽബൺ): മെൽബണിലും സമീപപ്രദേശത്തുമുള്ള മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ കഴിഞ്ഞ 10 വർഷമായുള്ള കാത്തിരുപ്പിനു വിരാമമിട്ട്നിർമ്മാണം പൂർത്തിയായി വരുന്ന സെന്റ്.ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ വി.മൂറോൻ അഭിഷേകകൂദാശയ്ക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ഈ‍ മാസം 14,15 തിയതികളിലാണ്‌ മെൽബണിന്റെ തെക്കൻ സബർബിലുള്ള ഹെതർട്ടണിൽപണി കഴിപ്പിച്ചിരിക്കുന്ന ദൈവാലയത്തിന്റെ കൂദാശ നടത്തപ്പെടുന്നത്. മൂന്ന് വിശുദ്ധ ത്രോണോസുകളോടുകൂടി 2015 ജൂൺ മാസത്തിൽ നിർമ്മാണം ആരംഭിച്ച ദേവാലയത്തിന്റെ ആദ്യഘട്ടം 450 പേർക്ക് ആരാധിക്കുവാൻഉതകുംവിധം കാർപാർക്കോടുകൂടി പണി [...]

Read more ›