സമകാലികം

ഐസിസ് മോഡൽ കൊലപാതകം; വീഡിയോ പകര്‍ത്തിയത് 14 കാരന്‍!

ഐസിസ് മോഡൽ കൊലപാതകം; വീഡിയോ പകര്‍ത്തിയത് 14 കാരന്‍!

December 9, 2017 at 1:33 am Comments are Disabled

ജയ്പൂര്‍: രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം ഐസിസ് മാതൃകയിൽ നടന്ന ക്രൂരമായമായ കൊലപാതക വീഡിയോ പകര്‍ത്തിയത് 14 കാരനെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ അറസ്റ്റിലായ ശംബുനാഥ് റായ്ഗറിന്റെ അനന്തരവനായ കുട്ടിയാണ് വിഡിയോ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതിന് പിന്നാലെയാണ് പൈശാചികമായ കൊലപാതക വിവരം പുറം ലോകം അറിയുന്നത്. അൻപതുകാരനായ അഫ്രാസുല്‍ ഖാനാണ് രാജസ്ഥാനില്‍ വെച്ച് ലൗവ് ജിഹാദ് ആരോപിച്ച് പൈശാചികമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ പശ്ചിമബംഗാള്‍ സ്വദേശിയായിരുന്ന അഫ്രാസുല്‍ ഖാൻ കഴിഞ്ഞ 40 [...]

Read more ›
വിമാനം..!!

വിമാനം..!!

December 8, 2017 at 12:27 am Comments are Disabled

കലാലയ ജീവിതം എല്ലാവർക്കും ഓർമ്മകളുടെ കാലമാണ്, എനിക്കും അങ്ങനെ തന്നെ!! (മധുരത്തോടൊപ്പം ‘കയ്‌ക്കുന്ന ഓർമ്മകളും’ നിൽക്കുന്നുണ്ടെങ്കിൽ പോലും… ) ആദ്യമായി കോളേജിൽ കാൽവെയ്ക്മ്പോൾ ആ വെളുത്ത കൊടി ഒരു ആവേശം ആയിരുന്നു… സ്വാതന്ത്രം, ജനാധിപത്യം, സോഷ്യലിസം എന്ന വിളി ഒരു ഉണർവ് ആയിരുന്നു…. പതിനേഴുകാരിയുടെ വിസ്മയക്കാഴ്ച്ചകൾ ആയിരുന്നു…. ഓർമയിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്- ആദ്യ ഇലക്ഷൻ അനുഭവങ്ങൾ…. അതിൽ ഒരിക്കലും മറക്കാനാവാത്തത് എന്റെ പ്രസ്ഥാനത്തിനു വേണ്ടി വോട്ട് ചോദിയ്‌ക്കാൻ വന്ന പാനൽ… [...]

Read more ›
കാറപകടത്തിൽ ടീനേജുകാരി മരിച്ചു; മദ്യപിച്ച് വാഹനമോടിച്ച ഇന്ത്യൻ വംശജക്ക് നാല് വർഷം തടവ്.

കാറപകടത്തിൽ ടീനേജുകാരി മരിച്ചു; മദ്യപിച്ച് വാഹനമോടിച്ച ഇന്ത്യൻ വംശജക്ക് നാല് വർഷം തടവ്.

December 5, 2017 at 12:21 am Comments are Disabled

മെൽബണിൽ മദ്യപിച്ചു കാറോടിച്ച് 19 കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ ശുഭ ആനന്ദിന് (30) ഏഴു വർഷം തടവ്. ഇതിൽ നാല് വർഷം പരോൾ ലഭിക്കാത്ത തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ പെർന്മെന്റ് റസിഡന്റ് ആയ ശുഭയെ ശിക്ഷക്ക് ശേഷം നാടുകടത്തിയേക്കും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ കുറ്റത്തിനാണ് പ്രതിക്ക് മെല്‍ബണ്‍ കൗണ്ടി കോടതി ഏഴു വർഷത്തെ തടവ് ശിക്ഷ നൽകിയത്. ഇതിൽ നാല് വർഷം [...]

Read more ›
ശിരോവസ്ത്രം ധരിച്ച് തായ്‌ലാന്റ് കോച്ച് സ്‌റ്റേഡിയത്തില്‍; പ്രതിഷേധവുമായി ഇറാന്‍!

ശിരോവസ്ത്രം ധരിച്ച് തായ്‌ലാന്റ് കോച്ച് സ്‌റ്റേഡിയത്തില്‍; പ്രതിഷേധവുമായി ഇറാന്‍!

December 3, 2017 at 2:57 pm Comments are Disabled

തെഹ്‌റാന്‍: വനിതകളുടെ കബഡി മത്സരം കാണാന്‍ സ്ത്രീ വേഷം കെട്ടി സ്‌റ്റേഡിയത്തിലെത്തിലെത്തിയ തായ് പരിശീലകനെതിരെ ഇറാനിയന്‍ ഫെഡറേഷന്‍ ഓഫ് കബഡി. ഉത്തര ഇറാനിലെ ഗോര്‍ഘാനിലാണ് സംഭവം. സ്റ്റേഡിയത്തില്‍ ശിരോവസ്ത്രമണിഞ്ഞ സ്ത്രീകളുടെ ഇടയിലിരുന്ന് കളികാണുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കറുപ്പ് നിറത്തിലുള്ള ശിരോവസ്ത്രമണിഞ്ഞതായിരുന്നു ഒരു ചിത്രമെങ്കില്‍ മറ്റൊന്നില്‍ വെളുത്ത ടൗവ്വലായിരുന്നു തലയില്‍ ശിരോവസ്ത്രം പോലെ കെട്ടിയിരുന്നത്. ആദ്യം ചിത്രത്തിലുള്ള വ്യക്തി ആരാണെന്ന് വ്യക്തമായിരുന്നില്ല. പിന്നീടാണ് ആളെ തിരിച്ചറിഞ്ഞത്. സ്റ്റേഡിയത്തില്‍ [...]

Read more ›
‘തനിക്ക് മേല്‍ കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു’ എന്ന് വെളിപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പങ്കജ് നിഹ്‌ലാനി!

‘തനിക്ക് മേല്‍ കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു’ എന്ന് വെളിപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പങ്കജ് നിഹ്‌ലാനി!

December 3, 2017 at 2:51 pm Comments are Disabled

മുംബൈ: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ സമ്മര്‍ദ്ദം തനിക്ക് മേല്‍ ഉണ്ടായിരുന്നുവെന്ന് പങ്കജ് നിഹ്‌ലാനിയുടെ വെളിപ്പെടുത്തല്‍. സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ എത്തുന്നതിന് മുമ്പേ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതി കാണാനുള്ള പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനത്തിനെതിരെയായിരുന്നു നിഹ്‌ലാനിയുടെ പ്രതികരണം. ‘ബന്‍സാലിയുടേതെന്നല്ല രാജ്യത്തെ ഏത് സംവിധായകന്റെയും ചിത്രത്തെ ചോദ്യം ചെയ്യാന്‍ പാര്‍ലമെന്ററി സമിതിയ്ക്ക് അധികാരമുണ്ട്. എന്നാല്‍ അത് രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് കണ്ട് ചിത്രത്തിനെ സര്‍ട്ടിഫൈ ചെയ്തതിന് [...]

Read more ›
സി.പി.ഐ യെ പരസ്യമായി യു.ഡി.എഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂര്‍.

സി.പി.ഐ യെ പരസ്യമായി യു.ഡി.എഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂര്‍.

December 3, 2017 at 2:44 pm Comments are Disabled

കോട്ടയം: സി.പി.ഐ യെ പരസ്യമായി യു.ഡി.എഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സി.പി.ഐയും കോണ്‍ഗ്രസ്സും ഒന്നിച്ച് നിന്നപ്പോള്‍ കേരളത്തില്‍ സുവര്‍ണ കാലഘട്ടമായിരുന്നു എന്നും സി.പി.ഐ ക്ക് യു.ഡി.എഫി ലേക്കള്ള വാതില്‍ തുറന്ന കിടക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. റവന്യൂ ഡിപ്പാര്‍ട്ടമെന്റ് സ്റ്റാഫ് അസോസിയേഷന്റെ 16ാം സംസ്ഥാന സമ്മേളനത്തില്‍ കോട്ടയത്ത് സംസാരിക്കവെയാണ് തിരുവഞ്ചൂരിന്റെ പ്രസ്താവന. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനേയും മുന്‍ മുഖ്യമന്ത്രി സി.അച്ചുതമേനോനേയും അദ്ദേഹം പുകഴ്ത്തി. സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെ സാനിധ്യത്തിലായിരുന്നു [...]

Read more ›
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചാണ് ബി.ജെ.പി ജയിച്ചതെന്ന് അഖിലേഷ് യാദവ്.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചാണ് ബി.ജെ.പി ജയിച്ചതെന്ന് അഖിലേഷ് യാദവ്.

December 3, 2017 at 2:30 pm Comments are Disabled

ലക്‌നൗ: മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കാനായത് ഇ.വി.എമ്മില്‍ കൃത്രിമം കാണിച്ചത് കൊണ്ടാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന സ്ഥലങ്ങില്‍ 15 ശതമാനം സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചതെന്നും എന്നാല്‍ ഇ.വി.എം ഉപയോഗിച്ച സ്ഥലങ്ങളില്‍ 46ശതമാനം സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇ.വി.എമ്മുകളില്‍ കുഴപ്പമുണ്ടായിരുന്നുവെന്ന് പറയാതിരിക്കാന്‍ കഴിയില്ലെന്നും ഇ.വി.എം ഉപയോഗിച്ച സ്ഥലത്ത് ബി.ജെ.പിയും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ എസ്.പിയും [...]

Read more ›
ദുരന്ത നിവാരണത്തെപ്പറ്റി – (മുരളി തുമ്മാരുകുടി.)

ദുരന്ത നിവാരണത്തെപ്പറ്റി – (മുരളി തുമ്മാരുകുടി.)

December 3, 2017 at 1:34 pm Comments are Disabled

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ… കേരളത്തിൽ വലിയ കാറ്റൊക്കെ കഴിഞ്ഞു കാണുമെന്ന് കരുതുന്നു. പ്രതീക്ഷിച്ചതുപോലെ കുറ്റപ്പെടുത്തലുകൾ വന്നു തുടങ്ങി. ശാസ്ത്ര സ്ഥാപനങ്ങൾ എന്തുകൊണ്ടാണ് മുൻകൂട്ടി മുന്നറിയിപ്പുകൾ നൽകാതിരുന്നത്?, മുന്നറിയിപ്പുകൾ ജനങ്ങളെ അറിയിക്കുന്നതിൽ ഔദ്യോഗിക സംവിധാനങ്ങൾ പിഴവ് വരുത്തിയോ?, മാധ്യമങ്ങൾ വേണ്ടത്ര സംയമനത്തോടെയാണോ കാര്യങ്ങൾ കൈകാര്യം ചെയ്തത്? അതോ ആളുകളുടെ ആശങ്ക കൂട്ടിയോ? പ്രധാനപ്പെട്ട ചോദ്യങ്ങളാണ്, ചോദിക്കേണ്ടതുമാണ്. പക്ഷെ ഇന്നത്തെ പ്രധാന ശ്രദ്ധ മറ്റു മൂന്നു കാര്യങ്ങളിലായിരിക്കണം. 1. ലക്ഷദ്വീപിൽ കാര്യങ്ങൾ [...]

Read more ›
സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍; കോടതി വാദം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ഉത്തരവ് മൗലികാവകാശ ലംഘനമെന്ന് പ്രശാന്ത് ഭൂഷണ്‍.

സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍; കോടതി വാദം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ഉത്തരവ് മൗലികാവകാശ ലംഘനമെന്ന് പ്രശാന്ത് ഭൂഷണ്‍.

December 2, 2017 at 9:32 pm Comments are Disabled

ന്യൂദല്‍ഹി: അമിത് ഷാ പ്രതിയായ സൊഹാറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വാദം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന ജഡ്ജി എസ്.ജെ ശര്‍മയുടെ ഉത്തവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അച്ചടി ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും സൊഹറാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നത് തടയണമെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കരുതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത് വഴി സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കോടതിയിലെ [...]

Read more ›
നികുതി വെട്ടിക്കാന്‍ വ്യാജരേഖ; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.

നികുതി വെട്ടിക്കാന്‍ വ്യാജരേഖ; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.

December 2, 2017 at 9:18 pm Comments are Disabled

തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. തിരുവനന്തപുരം ആര്‍.ടി.ഒയുടെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് ഐ.പി.സി 471, 420, 468 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രണ്ട് ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നേരത്തെ ഫഹദ് ഫാസിലിനും അമലാപോളിനെതിരെയും ഇതേ കുറ്റങ്ങള്‍ക്ക് കേസെടുത്തിരുന്നു. എം.പിയായതിനു ശേഷവും മുമ്പുമായി [...]

Read more ›