ഓസ്‌ട്രേലിയയിലെ ആദ്യ LGBTI മോസ്‌ക്‌ തുറക്കാനുള്ള ശ്രമങ്ങളുമായി ഗേ ഇമാം.

താനൊരു സ്വവർഗാനുരാഗി ആണെന്ന് തുറന്നു പ്രഖ്യപിച്ച ആദ്യ ഇമാമായ – ഇമാം നൂർ വാർസമേ ആണ് ഓസ്‌ട്രേലിയയിലെ ആദ്യ LGBTI സൗഹാർദ്ദ മോസ്ക്കിനുള്ള ശ്രമങ്ങൾ ആരഭിച്ചിരിക്കുന്നത്. ഒരു മോസ്‌ക്കിനൊപ്പം ലിംഗഭിന്നതമൂലം പ്രശ്നങ്ങൾ നേരിടുന്നവർക്കുള്ള ഒരു അഭയസ്ഥാനമായും ഒപ്പം കൗൺസിലിംഗ് സെന്ററായും ഈ സ്ഥാപനം പ്രവർത്തിക്കും.

മെൽബണിലെ ഒരു പ്രസിദ്ധമായ മോസ്‌ക്കിൽ ഇമാമായിരുന്ന നൂർ,ഖുറാൻ മനഃപ്പാഠമാക്കിയ വിരലിലെണ്ണാവുന്നവരിൽ ഒരാളായ ഹാഫിസ് ആണ്. എന്നാൽ 2010ൽ താൻ ഒരു ഗേ ആണ് എന്ന് പ്രഖ്യാപിച്ചതോടെ ഇദ്ദേഹത്തെ പള്ളിക്കമ്മിറ്റി പുറത്താക്കുകയായിരുന്നു.അന്നുമുതൽ ധാരാളം വധഭീക്ഷണികൾ നേരിടുന്ന ഇദ്ദേഹം ഓസ്‌ട്രേലിയൻ LGBTI മുസ്ലിമുകളുടെ വാക്താവായി മാറുകയായിരുന്നു.

ഇമാം നൂറിന്റെ അഭിപ്രായത്തിൽ ശരിയായ സഹായമോ സുരക്ഷയോ ഇല്ലാത്ത LGBTI മുസ്ലിംമുകളുടെ ഒരു സങ്കട പെരുമഴയെത്തന്നെയാണ് ദിവസവും അദ്ദേഹം നേരിടുന്നത്.

ഇമാം നൂറിന്റെ വാക്കുകളിലൂടെ

‘ദിവസവും അനേകം മുസ്ലിം യുവാക്കളുടെ കോളുകളാണ് എനിക്ക് കിട്ടുന്നത്. മിക്കവരും തന്നെ പേടിച്ചിട്ടു ഒന്നും തുറന്നു പറയാൻ പറ്റാത്ത അവസ്ഥയിൽ ഉള്ളവരും, ചിലർ വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നും ക്രൂര പീഡനം അനുഭവിക്കുന്നവരുമാണ്. ഒരു സ്വവർഗാനുരാഗി ആയിരിക്കുന്നതിലും യഥാർത്ഥ അനുതാപം കൊല്ലപെടുന്നതിലാണെന്നു വിശ്വസിക്കുന്ന ഒരു വിശ്വാസ സമൂഹത്തിൽ ആണ് അവർ ജീവിക്കുന്നത്. വീടും കുടുംബവും ഉപേക്ഷിച്ചു ജീവന് തന്നെ സുരക്ഷയില്ലാത്ത 7 പേരാണ് ഇപ്പോൾ എന്റെ ഒറ്റമുറി വീട്ടിൽ താമസിക്കുന്നത്. ഈ ചെറുപ്പക്കാർക്ക് സമൂഹത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടത് സുരക്ഷിതവും ചെലവ് ചുരുങ്ങിയതുമായ താമസസൗകര്യങ്ങൾ ആണ്.’

LGBTI സൗഹാർദ്ദ മോസ്ക്കിനായുള്ള കെട്ടിടത്തിന് മുൻപിൽ ഗേ ഇമാം – നൂർ വാർസമേ..

 
മെൽബണിൽ പ്രെഹ്‌റാൻ (Prahran )ൽ അതിനുപറ്റിയ ഒരു കെട്ടിടം കണ്ടെത്തിയ നൂർ എപ്പോൾ മറ്റു സന്നദ്ധ പ്രവർത്തകരുടെയും പോലീസിന്റെയും സഹായത്തോടെ ഈ കെട്ടിടം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്.

 

Comments

comments