ചൈനയുടെ പസഫിക് പ്രോഗ്രാമിനെ വിമർശിച്ച ഓസ്‌ട്രേലിയക്കു എതിരെ ആഞ്ഞടിച്ചു സമോവൻ പ്രധാനമന്ത്രി

ഓസ്‌ട്രേലിയൻ ഫെഡറൽ ഗവണ്മെന്റ് പസഫിക് ഐലൻഡിൽ ചൈന നടത്തുന്ന സഹായത്തെ വിമർശിച്ചത് പസഫിക്ക് ഐലൻഡ് നേതാക്കന്മാരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് സമോവൻ പ്രധാനമന്ത്രി റ്റുലിയില ആരോപിക്കുന്നു. ഇത്തരം നടപടികൾ ഓസ്‌ട്രേലിയയുമായുള്ള ബന്ധത്തിന് വിള്ളൽ വരാൻ വരെ കാരണമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയൻ ആഗോള വികസന മന്ത്രിയായ ഫിയവെൻറ്റി വെൽസ് കഴിഞ്ഞ ബുധനാഴ്ച ചൈന പസഫിക്കിൽ അനാവശ്യമായ നിർമ്മിതികളും എങ്ങുമെത്താത്ത റോഡുകളുമാണ് പണിയുന്നതെന്നു ആരോപിച്ചിരുന്നു. ചൈന ഇതിനോട് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

ഇത്തരം അഭിപ്രായങ്ങൾ ഓസ്‌ട്രേലിയക്കു സമോവയുമായുള്ള നയതന്ത്രബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രധാനമന്ത്രി റ്റുലിയില.
ഒരിക്കലും ചൈന തരുന്ന സഹായം തങ്ങൾക്കു ചെയ്തുതരാൻ ഓസ്‌ട്രേലിയക്കു സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments

comments