ചില ബ്രാൻഡ് കാർ സീറ്റുകളും സ്‌ട്രോളറുകളും വിപണിയിൽ നിന്നും പിൻ‌വലിക്കുന്നു !

വിപണിയിൽ നിന്ന്‌ പിൻവലിച്ചിട്ടും ചില ബ്രാൻഡ് കാർ സീറ്റുകളും സ്‌ട്രോളറുകളും ഇപ്പോളും ഓൺലൈൻ വഴി ഓസ്‌ട്രേലിയയിൽ വില്പനനടത്തുന്നതായി ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മിഷൻ മുന്നറിയിപ്പു നൽകുന്നു.

ഓസ്‌ട്രേലിയൻ സുരക്ഷ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാത്തതിനാൽ Saint Constance Kidstar Safety Car Seat, Norluc Baby Car Seat and Portable Pram Baby Toddler Stroller Convertible Jogger Baby Seat എന്നീ പ്രോഡക്റ്റ്റുകൾ ആണ് വിപണിയിൽ നിന്നും പിൻവലിച്ചിരിക്കുന്നത് .

 

 

ഓസ്‌ട്രേലിയൻ മാൻഡേറ്ററി സ്റ്റാൻഡേഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ നോട്ടീസിന്റെ നിർബന്ധിത മാനദണ്ഡങ്ങൾ ആയ – വ്യക്തമായ ഉപഭോക്തതാവിനുള്ള നിർദേശങ്ങൾ ഇല്ലാത്തതും ലേബലിംഗ് നിബന്ധനകൾ പാലിക്കാത്തതുമാണ് ഈ ഉത്‌പന്നങ്ങൾ പിൻവലിക്കാൻ കാരണം. ഇതുമൂലം ഉത്പന്നങ്ങളുടെ തെറ്റായ ഉപയോഗത്തിന്‌ ഇടവരികയും അത് കുട്ടികൾക്ക് അപകടങ്ങൾ ഉണ്ടാവാൻ കാരണമാവുകയും ചെയുമെന്നതിനാലാണ് ഇവ പിൻവലിക്കുന്നത് എന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മിഷൻ വെബ്‌സൈറ്റ് അറിയിക്കുന്നു. കൂടുതൽ വിശദാശംങ്ങൾക്ക് – https://www.productsafety.gov.au/

 

ഇതേസമയം സൈന്റ്റ് കോൺസ്റ്റൻസ്ന്റെ പിൻവലിക്കപ്പെട്ട ഉത്പന്നങ്ങൾ ഉപഭോക്താക്കൾ നൽകുമ്പോൾ അവർക്കു മുഴുവൻ വിലയും തിരികെനൽകുമെന്നു ബന്ധപ്പെട്ടവർ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 03 9763 9986 എന്ന നമ്പറിലേക്ക് വിളിക്കുകയോ saintconstance@hotmail.com എന്ന ഈമെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം.

 

Comments

comments