കാരംസ് ഡൌൺ തീപിടുത്തം 15 കാരി അറസ്റ്റിൽ .

മെൽബൺ കാരംസ് ഡൗണിൽ കഴിഞ്ഞദിവസം (ശനിയാഴ്ച) ഉണ്ടായ തീപിടുത്തത്തിന് 15 വയസുകാരി പെൺകുട്ടിയെ അറസ്റ്റ് ചെയ്തു. മനപ്പൂർവം തീ വ്യാപിപ്പിച്ചതിനു ആണ് പെൺകുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെ വൈകുന്നേരം 3 മണിയോട് കൂടു ആരംഭിച്ച്, ബ്ലൂ വ്രൻ റൈസ് റിസേർവിലേക്കു വ്യാപിച്ച തീയിൽ പല വീടുകളുടേയും മതിലുകളും ഷെഡുകളും കത്തിനശിച്ചിരുന്നു. ആളപായം ഒന്നും ഉണ്ടായില്ലെങ്കിലും ഈ പ്രേദേശത്തെ 30 ഓളം വീടുകൾ അഗ്നിബാധയെ തുടർന്ന് ഒഴിപ്പിച്ചിരുന്നു. അതിശക്തമായ ചൂടും കാറ്റും അനുഭവപ്പെടുന്നതിനാൽ ഇന്നലെ മെൽബൺ നഗരത്തിൽ പൂർണമായും തീക്ക് നിരോധനം ഉണ്ടായിരുന്നു.

അഗ്നിബാധയെ തുടർന്ന് 200 ഓളം അഗ്നിശമന പ്രെവർത്തകരും 2 ഹെലികോപ്റ്ററുകളും ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെങ്കിലും ഇപ്പോളും ഇവിടെ ചില അഗ്നിശമന സേനഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.


 

അറസ്റ്റ് ചെയ്ത പെൺകുട്ടിയുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് വെളിയിൽ വിട്ടിട്ടില്ല. ഇപ്പോൾ ജ്യാമത്തിൽ വിട്ടയച്ച പെൺകുട്ടിയെ പിന്നീട് കുട്ടികളുടെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

 

Comments

comments