വിമാനം..!!

കലാലയ ജീവിതം എല്ലാവർക്കും ഓർമ്മകളുടെ കാലമാണ്, എനിക്കും അങ്ങനെ തന്നെ!! (മധുരത്തോടൊപ്പം ‘കയ്‌ക്കുന്ന ഓർമ്മകളും’ നിൽക്കുന്നുണ്ടെങ്കിൽ പോലും… :) )

ആദ്യമായി കോളേജിൽ കാൽവെയ്ക്മ്പോൾ ആ വെളുത്ത കൊടി ഒരു ആവേശം ആയിരുന്നു… സ്വാതന്ത്രം, ജനാധിപത്യം, സോഷ്യലിസം എന്ന വിളി ഒരു ഉണർവ് ആയിരുന്നു…. പതിനേഴുകാരിയുടെ വിസ്മയക്കാഴ്ച്ചകൾ ആയിരുന്നു….

ഓർമയിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്- ആദ്യ ഇലക്ഷൻ അനുഭവങ്ങൾ…. അതിൽ ഒരിക്കലും മറക്കാനാവാത്തത് എന്റെ പ്രസ്ഥാനത്തിനു വേണ്ടി വോട്ട് ചോദിയ്‌ക്കാൻ വന്ന പാനൽ… അതിൽ തലയെടുപ്പോടെ രണ്ടു വരി മാത്രം സംസാരിച്ചു ഗാഭീര്യം ഏറിയ സ്വരത്തിൽ കവിത ആലപിച്ചു തിരിച്ചു നടന്നു പോയ പിജിക്കാരൻ ചേട്ടൻ…. കവിത കേൾക്കുമ്പോൾ കൈയിൽ മുറുക്കി പിടിച്ചുകൊണ്ട് അടുത്തിരുന്ന ലക്ഷ്മി പറഞ്ഞു തന്നു ഇതാണ് പ്രദീപ് ചേട്ടൻ എന്ന് ….

പിന്നീട് പ്രസംഗങ്ങൾ…. അവിടിവിടെയായി കേട്ട കവിതകൾ…. ഷെറി സാറിന്റെയും, അരുൺ ജനാർദ്ദനന്റെയും, ശ്രീജചേച്ചിയുടെയും ഒക്കെ കൂടെയുള്ള ചില വൈകിയ വൈകുന്നേരങ്ങളിലെ സംസാരങ്ങൾ …. പ്രദീപുചേട്ടനോട് ഒരു നല്ല മനുഷ്യനോട് തോന്നുന്ന അതിയായ ബഹുമാനം ആയിരുന്നു….

ഇന്ന് ഒത്തിരി സന്തോഷം ഉണ്ട് പ്രദീപുചേട്ടന്റെ വിമാനം പറന്നു പറന്നു ഉയരുന്നത് കാണുമ്പോൾ…
ഒത്തിരി സ്നേഹത്തോടെ… ഒത്തിരി സന്തോഷത്തോടെ…. ഞങ്ങളുടെ മാതൃക ആയിരുന്ന, ആവേശമായിരുന്ന പ്രദീപുച്ചേട്ടന് എല്ലാവിധ ആശംസകളും…

ഉറപ്പു ഉണ്ട് പ്രദീപുച്ചേട്ടന്റെ വിമാനം കുതിച്ചുയരും ….

 

 

എഴുതിയത് – ജീതു എലിസബത്ത് മാത്യു

Comments

comments