മെൽബണിലെ ക്രിസ്മസ് വീടുകൾ!

വേനൽ ചൂടിന്റെ ക്രിസ്മസിനെ മെൽബൺ അലങ്കാരലൈറ്റുകൾ കൊണ്ട് ആഘോഷിക്കുന്നു. അതുകൊണ്ടു തന്നെ ക്രിസ്മസ് ലൈറ്റ് അലങ്കാരങ്ങൾക്കു പ്രസിദ്ധമാണ് മെൽബൺ.

നഗരത്തിലും, ഷോപ്പിംഗ് സെന്ററുകളിലുമുള്ള ക്രിസ്മസ് അലങ്കാരങ്ങൾകൂടാതെ നഗരത്തിന്റെ പല സമീപ സബർബുകളിലും സ്വകാര്യ വ്യക്തികൾ അവരുടെ വീടുകളും പലപ്പോഴും ആ സ്ട്രീറ്റുകൾ മുഴുവനായിത്തന്നെയും ക്രിസ്റ്മസിനായി അലങ്കരിച്ച് ഒരുക്കാറുണ്ട്.

കുറച്ചുകാലം മുൻപുവരെ കേരളത്തിലെ പള്ളിപ്പെരുന്നാളുകൾക്ക് കണ്ടിരുന്ന ഇല്ല്യൂമിനേഷൻ സംവിധാനത്തെ അനുസ്മരിപ്പിക്കുന്നവിധം മനോഹരമായ ഈ അലങ്കാരങ്ങൾ ക്രിസ്മസ് കാലഖട്ടത്തിലെ മാത്രം ഒരു പ്രത്യേകതയാണ്!

മെൽബണിന്റെ ഈ ദീപപ്രഭ നിങ്ങൾക്കും ആസ്വദിക്കാം, മെൽബൺ നഗരത്തിലെ ഈ വർഷത്തെ പ്രധാന അലങ്കാരങ്ങൾ ഫെഡറേഷൻ സ്‌ക്വയറിലും മെൽബൺ ടൌൺ ഹാളിലുമാണ്. നഗരത്തിന് പുറത്തുള്ള ചില ചെറിയ അലങ്കാരങ്ങളുടെ വിലാസം ചുവടെ,

NORTH

118 The Boulevard, Thomastown

42 Gordon Grove, Preston

24 Allumba Dve, St Helena

SOUTH

1 Lulworth Place, Frankston North

151 Dalgetty Rd, Beaumaris

6 Tennis Court, Mornington

EAST

7 Angel Close, Narre Warren

43 Jenola Pde, Wantirna South

88 Parkhill Rd, Kew

WEST

1 Crana Crt, Hoppers Crossing

Wilson Cres, Hoppers Crossing

Santander Cres, Point Cook

Comments

comments