ഫ്ലിൻഡേഴ്‌സ് സ്‌ട്രീറ്റ്‌ ആക്രമണം : ഒരാൾ മരിച്ചു.

മെൽബൺ ഫ്ലിൻഡേഴ്‌സ് സ്‌ട്രീറ്റിൽ കാല്നടക്കാർക്കിടയിലേക്കു കാർ ഇടിച്ചുകേറ്റിയ ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന ഒരാൾ മരിച്ചു. ഡിസംബർ 21 നു നടന്ന ആക്രമണത്തെ തുടർന്നു ഗുരുതരാവസ്ഥയിൽ ചികത്സയിൽ ആയിരുന്ന 83 കാരനായ ആന്റോണിയോസ്‌ ക്രോകാരിസ് ആണ് ഇന്നലെ രാത്രിയോടുകൂടി ആൽഫ്രഡ്‌ ഹോസ്പിറ്റിലിൽ വെച്ച് മരിച്ചത്.

ആന്റോണിയോസിന്റെ മരണം നികത്താനാവാത്ത നഷ്ടമാണെന്നു ദുഃഖർത്ഥരായ ബന്ധുക്കൾ അറിയിച്ചു. എല്ലാവരോടും സൗഹാർദ്ദ മനോഭാവം നിലനിർത്തിയിരുന്ന അദ്ദേഹം ഒരു നല്ല ഓസ്‌ട്രേലിയനും തങ്ങളുടെ ഹീറോയും ആയിരുന്നെന്നു കുടുംബാഗങ്ങൾ അറിയിച്ചു. എല്ലാ മെൽബൺ നിവാസികൾക്കും, ആൽഫ്രഡ്‌ ഹോസ്പിറ്റിലിലെ ജീവനക്കാർക്കും, പ്രാഥമീക ചികിത്സ സഹായം എത്തിച്ചവർക്കും പ്രേത്യേക നന്ദി അറിയിച്ച ബന്ധുക്കൾ ഈ ക്രൂരമായ അപകടം തികച്ചും മൃഗീയമാണെന്നു അപലപിച്ചു.

സംഭവത്തിൽ അറസ്റ്റിലായ സയീദ് നൂറിക്ക്‌ നേരെ 18 കുലപാതക ശ്രെമത്തിനാണ് ഇപ്പോൾ കേസ് ചാർജ് ചെയ്തിരിക്കുന്നത് എന്നാൽ ആന്റോണിയോസിന്റെ മരണത്തോടെ ഇതിൽ ഒരു ചാർജ്‌ കുലപാതകത്തിനുള്ളതായി മാറും. സയീദ് നൂറി മാനസിക പ്രശ്നങ്ങൾ നേരിടുന്നതായി കോടതി നിരീക്ഷിച്ചു.

Comments

comments