ഓഖി ചുഴലിക്കാറ്റ് ; കനത്ത മഴയില്‍ നാല് മരണം.

കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്ക് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക് അടുക്കുന്നു. തെക്കന്‍ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കനത്ത മഴയില്‍ സംസ്ഥാനത്തു ഒട്ടാകെ ഇതുവരെ നാല് മരണങ്ങൾ റിപ്പോർട് ചെയ്തിട്ട് ഉണ്ട്. അടുത്ത 12 മണിക്കൂറില്‍ തെക്കന്‍ കേരളത്തില്‍ പരക്കെ മഴ പെയ്യും.തെന്മല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു.അമ്പൂരിയില്‍ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം. തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Comments

comments