‘ചെമ്പക സന്ധ്യ’ ഏപ്രില്‍ 22ന് മെല്‍ബണില്‍.

മെല്‍ബണ്‍: അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘ചെമ്പക സന്ധ്യ’ ഏപ്രില്‍ 22 ന് വൈകീട്ട് 6 മണിക്ക് ഗ്രീന്‍സ്ബറോയിലുള്ള സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ വച്ച് നടക്കും. മലയാള സിനിമാ ചരിത്രത്തിലെ വമ്പന്‍ ഹിറ്റായി മാറികൊണ്ടിരിക്കുന്ന അങ്കമാലി ഡയറീസിന്റെ തിരക്കഥാകൃത്തും നിരവധി മലയാള സിനിമകളിലെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷകമനസ്സുകളുടെ ഇഷ്ടതാരവുമായി മാറികൊണ്ടിരിക്കുന്ന അങ്കമാലിക്കാരന്‍ ചെമ്പന്‍ വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും.  ബോളിവുഡ് ഡാന്‍സ്, ചെണ്ടമേളം, ലൈവ് ഗാനമേള, നാടോടിനൃത്തം തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. വിഭവ സമൃദ്ധമായ ഡിന്നറോടെ ചെമ്പക സന്ധ്യ സമാപിക്കും. വിക്‌ടോറിയായിലെ എല്ലാ മലയാളികളെയും ഈ ആഘോഷരാവിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍  അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

മാര്‍ട്ടിന്‍ ഉറുമീസ് – 0470 463 081
ഷിജു വര്‍ഗ്ഗീസ് – 0402 753 913
സോജി ആന്റണി – 0422 435 378
ജോബി പഞ്ഞിക്കാരന്‍ – 0430 489 071

വാര്‍ത്ത : പോള്‍ സെബാസ്റ്റ്യന്‍

Comments

comments