എന്റെ കേരളം ‘കലാസന്ധ്യ’ ഏപ്രില്‍ 22ന്

മെല്‍ബണ്‍: എന്റെ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ ‘കലാസന്ധ്യ’ നടത്തപ്പെടുന്നു, ഏപ്രില്‍ 22 ശനിയാഴ്ച്ച ബ്രോഡ്‍മഡോസ് പനോള കാത്തലിക് കോളജ് ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടികൾ. മെൽബൺ നോർത്തിലെ ഏറ്റവും വലിയ ഈ മലയാളി കൂട്ടായ്മ ഹ്യൂമ് സിറ്റി കൗൺസിൽ മേയർ ഉത്‌ഘാടനം ചെയ്യും. ആറുമണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ 30 ഓളം കലാകാരന്മാർ പങ്കെടുക്കുന്ന കർട്ടൻ റെയ്സർ പ്രോഗ്രാം, ചെണ്ടമേളം, ഗാനമേള, ബോളിവുഡ് ഡാൻസുകൾ തുടങ്ങിയവയും ആനുകാലിക വിഷയങ്ങളെ ആസ്‌പദമാക്കി തിരുവാതിര തീയറ്റേഴ്സ് അവതരിപ്പിക്കുന്ന പാളങ്ങൾ എന്ന നാടകവും അവതരിപ്പിക്കപ്പെടുന്നു.

നാടൻ തട്ടുകട ശൈലിയിൽ വിഭവ സമൃദ്ധമായ ഭക്ഷണവും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. 10 വയസ്സിൽ താഴയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും അതിന് മുകളിലുള്ളവർക്ക് 15 ഡോളർ അഡ്മിഷൻ ഫീസും മാത്രമാണ് ഈടാക്കുന്നത്. പരിപാടിയുടെ പ്രധാന സ്‌പോൺസർമാർ IHNA, MKS, Integrated Accountants, My Mechanic എന്നിവരാണ്.

പരിപാടിയുടെ കൃത്യമായ ഒരുക്കങ്ങൾ പൂർത്തിയായതായും ഇതിന്റെ വൻവിജയത്തിനായി ഓരോ മലയാളികളുടെയും പൂർണ സഹകരണം പ്രതീക്ഷിക്കുന്നതായും സംഘാടക സമിതി അറിയിച്ചു.

Comments

comments