സ്പ്രിംഗ്ല്‍ഫീൽഡ് മലയാളി അസോസിയേഷന്റെ (SMA) ഉദ്ഘാടനം ഏപ്രിൽ 22ന്.

ബ്രിസ്ബേൻ∙ ബ്രിസ്‌ബേനില്‍ പുതുതായി രൂപീകരിച്ച സ്പ്രിംഗ്ല്‍ഫീൽഡ് മലയാളി അസോസിയേഷന്റെ (SMA) ഉദ്ഘാടനം ക്വീന്‍സ്ലാന്റ് മള്‍ട്ടികള്‍ച്ചറല്‍ മന്ത്രി ഗ്രേസ് ഗ്രേസ് നിര്‍വഹിക്കും. ഏപ്രില്‍ 22 ശനിയാഴ്ച ഓഗസ്റ്റിന്‍ ഹൈറ്റ്‌സിലുള്ള എല്‍ഡിഎസ് (LDS) ചര്‍ച്ച് ഹോളിലാണ് ഉദ്ഘാടന ചടങ്ങ്. സിനിമാതാരം മനോജ് കെ ജയനാണു ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി.

ഓസ്‌ട്രേലിയന്‍-ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ട് പുതു തലമുറയെ വാര്‍ത്തിയെടുക്കുക, ഓസ്‌ട്രേലിയന്‍ സമൂഹത്തിനാവശ്യമായ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്പ്രിംഗ്ല്‍ഫീൽഡ് മലയാളി അസോസിയേഷന്‍ (SMA) രൂപീകരിച്ചിരിക്കുന്നത്.

ഏപ്രില്‍ 22ന് വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. കുട്ടികളുടെ കലാപരിപാടികള്‍ക്കു ശേഷം മനോജ് കെ ജയനുമായുള്ള സൗഹൃദസംഭാഷണമുണ്ടാകും. ഒ ചന്തു മേനോന്റെ പ്രപൗത്രിയും സിനിമാതാരവും മോഹിനിയാട്ടം നര്‍ത്തകിയുമായ ഡോ. ചൈതന്യ ഉണ്ണി, പത്മാലക്ഷ്മി ശ്രീറാം തുടങ്ങിയവരുടെ നൃത്താവരണം ചടങ്ങിനെ ആകര്‍ഷകമാക്കും.

ഇപ്‌സ്വിച്ച് മേയര്‍ പോള്‍ പിസാസ്ലെ ആയിരിക്കും അസോസിയേഷന്റെ ലോഗോ പുറത്തിറക്കുക. ഡെപ്യൂട്ടി മേയര്‍ പോള്‍ ടള്ളി, കൗണ്‍സിലര്‍മാരായ ഷീല അയര്‍ലന്റ്, ഡേവിഡ് മോറിസന്‍, LDS ചര്‍ച്ച് പ്രസിഡന്റ് ആദം ഹന്നന്റ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ആവേശം നിറയ്ക്കുന്ന ബോളിവുഡ് നൃത്തസന്ധ്യക്കു ശേഷം അത്താഴ വിരുന്നോടെ പരിപാടി പൂര്‍ത്തിയാകും.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രഭു:0430 509 431, ജാക്ക്: 0406 548 550, ബിജോഷ്:0423 688 626.

Comments

comments