സാം – സോഫിയ കേസ്‌ പുതിയ വഴിത്തിരിവിലേക്ക്.

സാം വധക്കേസിൽ സോഫിയ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെ കേസിന്റെ കൂടുതൽ വിശദാശംങ്ങൾ ഇന്ന് പോലീസ് സുപ്രീം കോടതിയിൽ വെളിപ്പെടുത്തി.

സോഫിയയുടെ സുഹൃത്ത് അരുൺ കമലാസനൻ സാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ സമയം താൻ ഉറക്കത്തിലായിരുന്നുവെന്ന് സോഫിയ പോലീസിനോട് സമ്മതിച്ചു എന്നാണ് കോടതിയിൽ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ വച്ചു തന്നെ സോഫിയയ്ക്കും അരുണിനും പരസ്പരം അറിയാമായിരുന്നു എന്നും, സംഭവത്തിനു മുമ്പ് ഇരുവരും ഇന്ത്യയില്‍ സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നു എന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.സാമിന്റെയും സോഫിയയുടെയും മകന്റെ മൊഴിയും പൊലീസ് കോടതിയില്‍ അറിയിച്ചു. സംഭവം നടന്ന ദിവസം, അരുൺ കമലാസനൻ വീട്ടില്‍ വന്നിരുന്നതായും, ചോക്കളേറ്റുകള്‍ നല്‍കിയതായും സോഫി പറഞ്ഞുവെന്ന് മകന്‍ മൊഴി നല്‍കിയിട്ടുണ്ട്.

പോലീസിന്റെ വിശദീകരണത്തിന്റെ പൂർണ രൂപം ഇങ്ങനെ: കേസിലെ പ്രതിയായ അരുൺ കമലാസനൻ സംഭവ ദിവസം രാത്രിയിൽ ദന്പതികളുടെ വീട്ടിൽ കടന്നു കൂടുകയും, സോഫിയയ്ക്കും സാമിനും കുഞ്ഞിനും അവകാഡോ ജ്യൂസിൽ ഉറക്കഗുളികകൾ കലക്കി നല്കുകയും ചെയ്തു. പിന്നീട് ഉറങ്ങി കിടന്ന സാമിന്റെ വായിലേക്ക് സയനൈഡ് കലർന്ന ഓറഞ്ച് ജ്യൂസ് ഒഴിച്ച് കൊടുത്ത് സാമിനെ കൊലപ്പെടുത്തുകയും ആരുന്നു. എന്നാൽ ഇക്കാര്യം സോഫിയയുടെ മുന്നറിവോടെയല്ല താൻ നടത്തിയെതെന്നും പക്ഷെ എല്ലാം അറിഞ്ഞുകഴിയുമ്പോൾ സോഫിയ തന്നോടൊപ്പം നിൽക്കുമെന്ന് വിശ്വസിച്ചതായും അരുൺ പോലീസിനോട് കുറ്റസമ്മതം നടത്തി.

വിചാരണാ വേളയിൽ ഉടനീളം കരച്ചിലിൽ ആയിരുന്നു സോഫിയ, താൻ ഉറക്കത്തിൽ ആരുന്നു എന്നും ഒന്നും അറിയില്ല എന്നും കോടതിയിൽ സോഫിയ അറിയിച്ചു. എന്നാൽ സോഫിയയുടെ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു. സോഫിയയെ ഈ കേസിൽ സംശയിക്കാതിരിക്കാൻ പ്രത്യേക കാരണങ്ങൾ ഇല്ലെന്നും, ജാമ്യം നൽകുന്നതിനുള്ള പ്രത്യേക സാഹചര്യങ്ങളൊന്നും നിലനിൽക്കുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.

 

 

Comments

comments