സമരവും സദാചാരവും – ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ.

കഴിഞ്ഞ ദിവസം മറൈൻ ഡ്രൈവിൽ നടന്ന പ്രതിഷേധങ്ങളുടെ ചില ഫോട്ടോകൾ മാത്രം തിരഞ്ഞു പിടിച്ചു, നശിച്ചു പോകുന്ന തലമുറയേയും സദാചാരത്തെയും പറ്റി വേദനിക്കുന്ന ചിലരെ കണ്ടു അവരോട്, അവരോട് മാത്രം…..

ഇതൊരു സമരമാണ്… എന്റെ മൂക്കിന് താഴെ വരെ ഒരുത്തന്റെ ചൂണ്ടു വിരൽ നീളുമ്പോളോ, അല്ലെങ്കിൽ എന്റെ മൂക്കിൽ തന്നെ ഒരുത്തൻ കൈയിടുമ്പോളോ ഉണ്ടാകുന്ന പ്രതിഷേധം…..

ആ പ്രതിഷേധങ്ങൾക്കു പലപ്പോഴും ശക്തവും മറ്റുള്ളവരെ പ്രകോപ്പിക്കുന്നതും ആയ സ്വഭാവങ്ങൾ ഉണ്ടാവും, അത് ഉണ്ടായേ മതിയാവൂ….. നമ്മുക്കു ചുറ്റുമുള്ള ഏതു സമരവും അതിനു ഉദാഹരണമായി എടുക്കാം.

ഒരിക്കൽ സമത്വത്തിനു ആയി വാദിച്ചവർ ജന്മികളുടെ തലകൊയ്തു പ്രദര്ശിച്ചപ്പോൾ ആ സമരവും ഇതേ extremism അല്ലെ കാണിച്ചത്????

മറക്കരുത് – ദശാബ്ദങ്ങൾക്കു മുൻപ് സ്ത്രീ സ്വാതന്ത്ര്യത്തിനായി ശബ്ദം ഉയർത്തി നടത്തിയ നഗ്ന ഓട്ടത്തെ….

മറക്കരുത് – ജീവിതത്തിലേക്കും മാനത്തിലേക്കും സൈനികർ നടത്തിയ കടന്നു കയറ്റത്തിന് നേരെ നഗ്നരായി പ്രതിഷേധിച്ച മണിപ്പൂരി വനിതകളെ! (തങ്ങളുടെ മാനം രക്ഷിക്കാൻ വേണ്ടിയാരുന്നു എങ്കിൽ എന്തിനു തുണിയുരിഞ്ഞു!? പകരം സൈനികർക്കു രാഖി കെട്ടി കൊടുത്തൂടാരുന്നോ? അതല്ലാരുന്നോ യോജിച്ച സമരമുറ എന്നു പറയുന്ന അതേ യുക്തിയല്ലേ സ്നേഹസമരത്തിനും ചുംബന സമരത്തിനും പകരം മറ്റു സമരമുറകൾ കണ്ടെത്തണം എന്ന് പറയുന്നതിലും ഉള്ളു?)

മറക്കരുത് – കോളേജിൽ രാഷ്ട്രീയം നിരോധിക്കരുത് എന്ന് ആവശ്യപ്പെട്ടു ആൺ – പെൺ വിത്യാസമില്ലാതെ പൊതു നിരത്തിൽ കിടന്നു സമരം ചെയ്ത ആ യുവത്വത്തെ….

അന്നും തർക്കിക്കാമായിരുന്നു, ആ സമരങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ, വരും തലമുറയെ പഠിപ്പിക്കുന്നത് പ്രതീക്ഷകൾ അറ്റവന്റെ അവസാനത്തെ പ്രതിഷേധമല്ല, പകരം നഗ്നതയും വയലൻസും ആണെന്ന്…! അങ്ങനെ ശഠിച്ചിരുന്നു എങ്കിൽ ഇന്ന് നമ്മൾ ഊറ്റം കൊള്ളുന്ന ഈ കേരളം ഉണ്ടാകില്ലാരുന്നു…!!!

നങ്ങേലിയുടെ മുറിച്ച മുലയിൽ നമ്മൾ കാണേണ്ടത് ആ പ്രതിഷേധ അഗ്നിയാണ്… അതിൽ നഗ്നതയും വയലൻസും നാം തേടിപിടിച്ചാൽ പിന്നെ ചൂരൽ എടുത്ത ശിവസേനയ്ക്കും നമുക്കും എന്ത് വിത്യാസം????

അവിടെ ആ കുട്ടികൾ കൈയടിച്ചു പാടിയ പാട്ടുകൾ കേൾക്കാൻ നമ്മുടെ കാതുകൾ തുറക്കട്ടെ…. തൊണ്ട കീറി തെരുവിൽ അവർ നടത്തിയ നാടകങ്ങളുടെ ഭാഷ, ഉൾക്കാബ്, അഗ്നി, ഇതൊന്നും കാണാനാവാതെ ആ ചുംബങ്ങളും അതിന്റെ സദാചാരവും മാത്രം അന്ന്വേഷിക്കാൻ നാം പോകുന്നുണ്ടെങ്കിൽ, ഞാൻ പറയട്ടെ…

“സമയം അതിക്രമിച്ചിരിക്കുന്നു സദാചാര ബോധത്തെ പുനർവിചിന്തനം ചെയ്യാൻ….”

 

 

എഴുതിയത് – ജീതു എലിസബത്ത് മാത്യു

Comments

comments