മെല്‍ബണില്‍ മലയാളി വൈദികന് നേരേ ആക്രമണം.

മെല്‍ബണ്‍: മെല്‍ബണില്‍ മലയാളി വൈദികന് നേരേ ആക്രമണം, മെൽബൺ റോമൻ കത്തോലിക്കാ രൂപതക്കുവേണ്ടി സേവനമനുഷ്ഠിച്ചുവന്നിരുന്ന ഫാദര്‍ ടോമി മാത്യു കളത്തൂരി (48)നാണ്‌ കഴുത്തില്‍ കുത്തേറ്റത്. പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വടക്കന്‍ മെല്‍ബണിലെ ഫോക്‌നര്‍ വില്യം സട്രീറ്റിലെ കാത്തലിക് ചര്‍ച്ചില്‍ ഞായറാഴ്ചത്തെ ഇറ്റാലിയൻ കുര്‍ബാനക്ക് മുൻപായിരുന്നു ആക്രമണം. ഇന്ത്യക്കാരനാണെങ്കില്‍ നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ആയിരിക്കും എന്നും നിങ്ങൾക്ക് കുര്‍ബാനക്ക് അവകാശമില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം.

ഇറ്റലിക്കാരനായ വ്യക്തിയാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇയാള്‍ കുറച്ചു ദിവസങ്ങളായി പള്ളിക്ക് സമീപം ചുറ്റിതിരിഞ്ഞിരുന്നതായും പറയുന്നു. കുത്തിയ ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു.

ഇയാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വംശീയ ആക്രമണമാണ് നടന്നതെന്ന് ഇപ്പോള്‍ പറയനാവില്ലെന്നും അന്വേഷണം നടന്ന് കൊണ്ടിരിക്കുയാണെന്നുമാണ് പോലീസ് പറഞ്ഞു.

Comments

comments