ഇറോം ഷര്‍മിള, നമ്മൾ തോറ്റ ഒരു ജനതയാണ് – ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ.


“മൂന്നു യാത്രകളിലായി 60 ദിവസത്തോളം മണിപ്പൂരില്‍ ജീവിച്ചിട്ടുണ്ട് , അവിടെ ഇറോം ഷര്‍മിളയെ അറിയുന്ന സാധാരണക്കാര്‍ കുറവാണ് , ദുഖത്തോടെ പറയട്ടെ ഇംഫാലില്‍ അവരുടെ വീട്ടിലേക്കുള്ള വഴി അറിയുന്ന റിക്ഷാവാലകള്‍ കൂടിയില്ല .

നര്‍മദയ്ക്ക് കുറുകെ യാത്ര ചെയ്യുമ്പോള്‍ പലവട്ടം മേധാ പട്കറെ കുറിച്ചും അന്വേഷിച്ചു . ഇത് തന്നെ ഫലം . അത്ഭുതമില്ല . ഒട്ടും ദുഖവും ഇല്ല . ഇവരാരും തന്നെ മികച്ച രാഷ്ട്രീയ നേതൃത്വം അല്ല . പരാജയപ്പെടും എന്നുറപ്പുള്ള യുദ്ധം നയിക്കാനിറങ്ങിയവര്‍ .

പാലക്കാരി മേഴ്‌സി മാത്യുവിനെ എത്ര മലയാളികൾക്ക് അറിയാം ? (ദയവു ചെയ്തു ഗൂഗിളിൽ നോക്കരുത് , അതവരോടുള്ള അനീതിയാണ് ) ഇറോം ശർമിളയുടെ പരാജയത്തെ പറ്റി നമുക്ക് വൻ പോസ്റ്റുകൾ എഴുതാം .
തോറ്റത് നമ്മളല്ല എന്ന് അങ്ങനെയെങ്കിലും സ്ഥാപിക്കച്ചെടുക്കാൻ ശ്രമിക്കാമല്ലോ.”

നമ്മൾ തോറ്റ ഒരു ജനതയാണ്. :(

Comments

comments