വൈറ്റ് നൈറ്റ് 2017, ഫെബ്രുവരി 18ന്!


മെല്‍ബണ്‍: വൈറ്റ് നൈറ്റ് ഫെബ്രുവരി 18ന്! കഴിഞ്ഞ അഞ്ചു വര്‍ഷമായി മെല്‍ബണ്‍ കൊണ്ടാടുന്ന കള്‍ച്ചറല്‍ ആര്‍ട്‌സ് ഫെസ്റ്റുവലായ വൈറ്റ് നൈറ്റ് 2017 ഫെബ്രുവരി 18ന് ആഘോഷിക്കുകയാണ്. വര്‍ഷത്തിലെ ഒരു രാത്രി മെല്‍ബണ്‍ സിറ്റിയിലുള്ളവര്‍ ഫുഡിനും ആര്‍ട്‌സ് പെര്‍ഫോമന്‍സിനും ഇന്‍സ്റ്റലേഷനുമായി മാറ്റിവെയ്ക്കുന്ന ആഘോഷമാണ് വൈറ്റ് നൈറ്റ്.

വൈറ്റ് നൈറ്റില്‍ നേരം വെളുക്കുന്നതുവരെ മെല്‍ബണ്‍ സിറ്റിയില്‍ ആഘോഷമാണ്. മള്‍ട്ടീമിഡിയ ആര്‍ട്‌സ് ഫെസ്റ്റുവല്‍ മാരത്തോണ്‍, പലതരത്തിലുള്ള ആര്‍ട് ഫെര്‍ഫോമന്‍സ്, ലൈറ്റ് പ്രോജക്ഷന്‍ എന്നിങ്ങനെ പലതരത്തിലുള്ള കലാവിരുതുകള്‍ വൈറ്റ് നൈറ്റില്‍ കാണാനാകുമെന്ന് വൈറ്റ് നൈറ്റ് ആര്‍ട്ടിസ്റ്റിക് കോര്‍ഡിനേറ്റര്‍ ഡേവിഡ് ആക്‌നിന്‍സ് പറഞ്ഞു.

രാത്രി ഏഴു മണിമുതല്‍ രാവിലെ ഏഴുവരെയാണ് ഈ കലാവിരുതുകള്‍ കാണാനാകുക. രാജ്യത്തിലെ വിവിധ ഭാഗങ്ങളിലെ ആര്‍ട്ടിസ്റ്റുകളും അന്തരാഷ്ട്ര ആര്‍ട്ടിസ്റ്റുകളും മേളയില്‍ പങ്കെടുക്കുമെന്നും ഡേവിഡ് അറിയിച്ചു. അന്നു രാത്രി മെല്‍ബണ്‍ സിറ്റി മുഴുവനായും വൈറ്റ് നൈറ്റ് മേളയ്ക്കായി വിട്ടുകൊടുക്കും.

മെല്‍ബണിലെ മ്യൂസിയം പ്ലാസ, ലിറ്റില്‍ ലാന്‍ഡല്‍ സ്ട്രീറ്റ്, കോളീന്‍ സ്ട്രീറ്റ്, സെന്റ് പോള്‍ കത്തീഡ്രല്‍, ആലക്‌സാന്‍ട്ര ഗാര്‍ഡന്‍, നാഷണല്‍ ഗ്യാലറി ഓഫ് വിക്ടോറിയ എന്നീ സ്ഥലങ്ങള്‍ ഇന്‍സ്റ്റലേഷന്‍ വര്‍ക്കുകള്‍ക്കും മറ്റു ആര്‍ട്‌സ് ഫോര്‍ഫോര്‍മന്‍സിനുമായി ഗവണ്‍മെന്റ് വിട്ടുകൊടുക്കും. മെല്‍ബണില്‍ വൈറ്റ് നൈറ്റ് ഇന്‍സ്റ്റലേഷന്‍ വര്‍ക്കുകളും മറ്റു അലങ്കാരപണികളും ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു.

(ഇന്ത്യൻ മലയാളി)

Comments

comments