പാകിസ്ഥാന്‍ ട്രാവല്‍ ഏജന്‍സി ചീഫ് മോഹന്‍ ഭഗവതിന്റെ പുതിയ നിലപാടിനു പിന്നിലെന്ത്?


പ്രവീൺ എസ് ആർ പി യുടെ ഫേസ്ബുക് നോട്ടിഫിക്കേഷൻ.

നമ്മുടെ ‘ദേശീയ സുരക്ഷ’യുടെ കാര്യത്തില്‍ ആശങ്കയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ നമ്മുടെ ദേശസ്‌നേഹി വാര്‍ത്താ ചാനലുകളെ ഒരു വാര്‍ത്ത അറിയിക്കണം. ഐ.എസ്.ഐയ്ക്കുവേണ്ടി ചാരപ്പണിയെടുക്കുകയെന്ന ‘ദേശഭക്തികുറ്റം’ ചെയ്തതിന് ബി.ജെ.പി ഐ.ടി സെല്ലിലെ പയ്യനായ ധ്രുവ് സക്‌സേനയെയും അദ്ദേഹത്തിന്റെ 11 അംഗ ടീമിനെയും അറസ്റ്റു ചെയ്ത കാര്യം.

മൂന്നുദിവസം പഴക്കമുള്ള ഈ വാര്‍ത്ത ഒരു ചാനലിലും ഇതുവരെ ചര്‍ച്ച ചെയ്തില്ല എന്നതുപോട്ടെ, വാര്‍ത്ത പോലുമായില്ല എന്നതിനാല്‍ ഈ ചാനലുകളുടെ വിവരശേഖര സംവിധാനങ്ങള്‍ ഏതോ രീതിയില്‍ അട്ടിമറിക്കപ്പെട്ടു എന്നു ഞാന്‍ ആശങ്കപ്പെടുന്നു.

കഴിഞ്ഞവര്‍ഷം, ഈ സമയത്ത് , ഇവരെല്ലാം (ഐ.ടി സെല്‍) കുറച്ചു വ്യാജ വീഡിയോ ക്ലിപ്പുകളുടെ പേരില്‍ ജെ.എന്‍.യു വിദ്യാര്‍ഥികളെ വേട്ടയാടിക്കൊണ്ട് ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന്റെ തിരക്കിലായിരുന്നു. ദേശീയ ചാനലുകള്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കിലും പാകിസ്ഥാനിലെ പ്രാവുകളില്‍ നിന്ന് പാകിസ്ഥാന്‍ ട്രാവല്‍ ഏജന്‍സി ചീഫ് മോഹന്‍ ഭഗവതിന് ഈ വാര്‍ത്ത കിട്ടിയിട്ടുണ്ട്.

തന്റെ സംഘടനയുടെ പ്രഖ്യാപന നയത്തില്‍ നിന്നും പിന്തിരിയുന്ന ഒരു പ്രസ്താവനയുമായി അദ്ദേഹം രംഗത്തുവരികയും ചെയ്തു. ആരുടെയെങ്കിലും രാജ്യസ്‌നേഹം വിലയിരുത്താന്‍ നമുക്ക് അവകാശമില്ല എന്നാണദ്ദേഹം പറഞ്ഞത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഐ.എസ്.ഐ ബന്ധത്തിന്റെ പേരില്‍ ബി.ജെ.പി ഐ.ടി സെല്ലിലെ പയ്യന്‍ ധ്രുവ സക്‌സേനയെ ദേശദ്രോഹിയായി ബ്രാന്റ് ചെയ്യേണ്ടതില്ല എന്ന് അല്ലെങ്കില്‍ അദ്ദേഹത്തിന് പാകിസ്ഥാനിലേക്ക് സൗജന്യ ടിക്കറ്റ് നല്‍കേണ്ടതില്ല എന്ന്. ഭാരത് മാതാ കീ ജയ്

പിന്‍കുറിപ്പ്: മലേഗാവ്, മക്ക മസ്ജിദ്, സംഝോത എക്‌സ്പ്രസ്, അജ്‌മേര്‍ ദര്‍ഗ ഭീകരപ്രവര്‍ത്തനങ്ങളുടെ ചരിത്രമറിയാവുന്നവരൊന്നും ഈ അറസ്റ്റ് വാര്‍ത്ത കേട്ട് ഞെട്ടില്ല.


(കടപ്പാട്: ഡൂൾ ന്യൂസ്)

Comments

comments