പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു……

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒ.പനീര്‍ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തി പനീര്‍ശെല്‍വം ചുമതലയേറ്റത്.

തിങ്കളാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം ഒപിഎസ് എന്ന ഒ.പനീര്‍ശെല്‍വത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. ഇതിനിടയിലാണ് ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വന്നത്.

പാര്‍ട്ടി ആസ്ഥാനത്തെ യോഗത്തിന് ശേഷം എംഎല്‍എമാര്‍ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. തുടര്‍ന്ന് ഗവര്‍ണര്‍ ഔദ്യോഗികമായി ജയലളിതയുടെ മരണവാര്‍ത്ത ജനങ്ങളെ അറിയിക്കുകയും രണ്ട് നിമിഷത്തെ മൗനപ്രാര്‍ത്ഥനയ്ക്ക് ശേഷം പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു. പനീര്‍ശെല്‍വത്തിനൊപ്പം 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്.

Comments

comments