കയറ്റുമതി വരുമാനത്തില്‍ മൂന്നാം സ്ഥാനം വിദ്യാഭ്യാസത്തിന്; വിദേശ വിദ്യാർഥികൾ രാജ്യത്തിന്റെ കരുത്ത്,

സിഡ്‌നി: ഓസ്‌ട്രേലിയയുടെ കയറ്റുമതി വരുമാനത്തില്‍ മൂന്നാം സ്ഥാനം വിദ്യാഭ്യാസത്തിന്. വിദേശ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ പ്രതിവര്‍ഷം 20 ലക്ഷംകോടി ഡോളര്‍ ലഭിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015-16 സാമ്പത്തിക വര്‍ഷം ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളിലും മറ്റു പ്രാദേശിക സ്ഥാപനങ്ങളിലും പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍നിന്ന് 13.7 ലക്ഷംകോടി ഡോളര്‍ വരുമാനം ലഭിച്ചതായി ഓസ്‌ട്രേലിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

130 രാജ്യങ്ങളില്‍നിന്നുള്ള 3,20,000 ത്തിലധികം വിദ്യാര്‍ഥികളാണ് രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ബിര്‍മിംഗ്ഹാം പറഞ്ഞു. സഖ്യകക്ഷി 2013 ല്‍ ഭരണത്തിലെത്തിയതിനുശേഷം വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനയുണ്ടായതായി അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനൊപ്പം ആഗോള രാജ്യങ്ങളില്‍നിന്നുള്ള സഹപാഠികള്‍ക്കൊപ്പം പഠിക്കാനുള്ള അസുലഭ അവസരമാണ് ഓസ്‌ട്രേലിയന്‍ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നത്.

(ഇന്ത്യൻ മലയാളി)

Comments

comments