വിക്ടോറിയൻ കൗൺസിൽ തിരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യം.

മെൽബൺ: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തന രംഗങ്ങളിലും ഇന്ത്യൻ സമൂഹവും ശക്തമായ സാന്നിധ്യമാവുകയാണ്. ശുഭ സൂചനയെന്നോണം രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുനിൽക്കുന്ന മലയാളികളുടെ എണ്ണവും കൂടിവരുന്നുണ്ട്, ഈവരുന്ന ഒക്ടോബർ 21 വരെ നടക്കുന്ന വിക്ടോറിയൻ കൗൺസിൽ തെരെഞ്ഞെടുപ്പിൽ ഇത്തവണ നാല് മലയാളികളാണ് മത്സരിക്കുന്നത്, ഇവരെ പരിചയപ്പെടുത്തുന്നു.

അശോക് മാത്യു
വിക്ടോറിയൻ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റും പി.ഫ്ജി. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറുമായ അശോക് മാത്യു മത്സരിക്കുന്നത് ബ്രിമ്ബാങ്ക് സിറ്റി കൗൺസിലിലെ ടെയ്‌ലേഴ്‌ വാർഡിലാണ്. സിഡ്നം, ടെയ്‌ലേഴ്‌സ് ലേക്ക്, കെയ്‌ലോർ ഡൗൺസ്, കെയ്‌ലോർ ലോഡ്ജ്, ഡെലാഹേയ്‌, കാൾഡർ പാർക്ക് എന്നീ സബർബുകളാണ് ടെയ്‌ലേഴ്‌സ് വാർഡിലുള്ളത്. പൊതുരംഗത്തു സജീവ സാന്നിദ്ധമായ അശോക് മാത്യു, ബ്രിമ്ബാങ്ക് സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ക്ലബ്, മലയാളീ സ്പോർട്സ് ആൻഡ് കൾചറൽ ക്ലബ് തുടങ്ങി അനേക കലാ, കായിക സാംസ്കാരിക മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച ആൾ ആണ്. കൂടുതൽ സുരക്ഷിതവും, വാണിജ്യ വ്യവസായ രംഗത്ത് പുരോഗതി നേടുന്നതും ആയ ഒരു കമ്മ്യൂണിറ്റി ആണ് തന്റെ ലക്ഷ്യം എന്ന്‌ അശോക് മാത്യു വ്യക്തമാക്കുന്നു.

പ്രസാദ് ഫിലിപ്പ്
ഫ്രാങ്ക്സ്റ്റൺ സിറ്റി കൗൺസിലിലെ നോർത്ത് ഈസ്റ്റ് വാർഡിലേക്കാണ് പ്രസാദ് ഫിലിപ്പ് മത്സരിക്കുന്നത് കാരം ഡൗൺസ്, ലാൻഗ്വാറിൻ, സന്ധുറസ്റ്, സ്കൈ ഇനീ സബർബുകളാണ് നോർത്ത് ഈസ്റ്റ് വാർഡിലുള്ളത്. വർഷങ്ങളായി പൊതുപ്രവർത്ത രംഗത്തെ സജീവ സാന്നിന്ധ്യമാണ് ഇദ്ദേഹം.

ജിമ്മി വർഗീസ്
കാസി സിറ്റി കൗൺസിലിലെ മേഫീൽഡ് വാർഡിലാണ് ജിമ്മി വര്ഗീസ് മത്സരിക്കുന്നത്. വർഷങ്ങളായി ക്രാൻബേൺ പ്രദേശത്തെ പൊതു ഗതാഗത സംവിധാനത്തിന്റെ മെച്ചപ്പെടുത്തലുകൾക്കും, പ്രാദേശിക സുരക്ഷാ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനും ആയി നിരന്തരം പൊരുതുന്ന വ്യക്തിയാണ് ജിമ്മി വർഗീസ്. ക്രാൻബേൺ ലൈൻ ഇമ്പ്രൂവ്മെന്റ്സ്, ക്രാൻബേൺ ഈസ്റ്റ് – ക്ലയ്ഡ് നോർത്ത് ലൈനുകളുടെ എക്സ്റ്ററ്റന്ഷൻ എന്നീ പ്രവർത്തനങ്ങൾക്കു ജിമ്മി വർഗീസ് ചുക്കാൻ പിടിക്കുന്നു.

ടോം ജോസഫ്
വിറ്റൽസിയ സിറ്റി കൗൺസിലിലെ നോർത്ത് വാർഡിലേക്കാണ് ടോം ജോസഫ് മത്സരിക്കുന്നത് . കഴിഞ്ഞ 4 വർഷമായി കൗൺസിലിന്റ മുന്നേറ്റ പ്രവർത്തനങ്ങളിൽ ഒരു സജീവ സാന്നിധ്യമാണ് ടോം ജോസഫ് . Mernda and District Residents Association (MADRA) യുടെ പ്രസിഡന്റായി സേവനം അനുഷ്‌ഠിക്കുന്ന ഇദ്ദേഹം കൗൺസിലിന്റ മുഴുവൻ സമയ പോലീസ് സ്റ്റേഷൻ , മറ്റു വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ചുക്കാൻ പിടിക്കുന്നു.

 

റിപ്പോർട്ട് – അരുൺ പാലക്കലോടി

 

Comments

comments