ഭഗത് സിങ് ജന്മദിനാഘോഷം പാകിസ്ഥാനിലും.

പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളോടുള്ള സ്‌നേഹത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല.

ലുധിയാന: പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളോടുള്ള സ്‌നേഹത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല. അതുകൊണ്ട് തന്നെയാണ് ഭഗത് സിങ്ങിന്റെ നൂറ്റിഒമ്പതാമത് ജന്മദിനാഘോഷം പാകിസ്ഥാനിലെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ബന്‍ഗായിലും ആഘോഷിച്ചത്.

പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലുള്ള ബന്‍ഗാ ഗ്രാമത്തില്‍ വളരെ വിപുലമായാണ് അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടിയത്. പഞ്ചാബ് ലോക് സുജാഗ്, കുക്‌നാസ് എന്നി സംഘടനകളാണ് പരിപാടിയുടെ സംഘാടകര്‍.

കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ തന്നെ ഇത്തവണയും ആയിരത്തിലധികം പേരാണ് പരിപാടിയില്‍ പങ്കെടുക്കാനായി ബന്‍ഗായിലെത്തിയത്. ജസി ലഖ്പുരിയ, സന്‍വാല്‍ ധില്ലോണ്‍, അസ്‌ലം ലോഹര്‍ എന്നിവരുടെ സംഗീത പരിപാടിക്കൊപ്പം ഫൈസലാബാദ് സര്‍വകലാശാല കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ഹ്രസ്വ ചിത്ര പ്രദര്‍ശനവും ഇത്തവണത്തെ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.

അതേസമയം ഭഗത് സിങ്ങിന് വേണ്ടത്ര ആദരം സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ലാഹോറിലെ ഷദ്മാന്‍ ചൗക്കിന് ഭഗത് സിങ്ങിന്റെ പേരിടണമെന്നതടക്കമുള്ള ആവശ്യം വര്‍ഷങ്ങളായുള്ളതാണ്. എന്നാല്‍ ജമാഅത്തുദ്ദഅ്‌വ അടക്കമുള്ള സംഘടനകളുടെ എതിര്‍പ്പാണ് ഇതിന് പ്രതിസന്ധിയാവുന്നതെന്നാണ് അറിയുന്നത്.

(ഡുൾ ന്യൂസ്)

Comments

comments