നാദം ഒരുക്കുന്ന ‘സൃഷ്ടി മെല്‍ബൺ’ സപ്തംബര്‍ 30 ന് വെള്ളിയാഴ്ച്ച.


മെല്‍ബണ്‍: നാദം ഡാന്‍ഡിനോംഗ് മെല്‍ബണിലെ കൊച്ചു കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കുമായി കലയുടെ സര്‍ഗ്ഗ ഭാവനകളെ വികസിപ്പിച്ചെടുക്കുന്ന സൃഷ്ടി കിഡ്‌സ് ഫെസ്റ്റ് 2016 വിപുലമായി ആഘോഷിക്കുന്നു. 2016 സെപ്റ്റംബർ 30, വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 6.30 വരെയാണ് മത്സരങ്ങള്‍ നടക്കുക. നോബിള്‍ പാര്‍ക്ക് സെക്കണ്ടറി കോളേജിലാണ് ആ യു ആര്‍ വുമണ്‍, പ്രൊഫൈന്‍ ബില്‍ഡര്‍ ഗ്രൂപ്പ് മുഖ്യ പ്രായോജകരായി മല്‍സരങ്ങള്‍ നടക്കുക. ആറ് കാറ്റഗറിയായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. സോളോ സോംഗ്, ഫാന്‍സി ഡ്രസ്സ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ഡ്രോയിംഗ് കളറിംഗ് എന്നിവയിലാണ് മത്സരങ്ങള്‍ നടക്കുക.

മെൽബണിലെ കുരുന്നു കലാപ്രതിഭകൾക്കു തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനും സമാന പ്രായക്കാരോടൊത്തു മാറ്റുരച്ചു നോക്കാനുമുള്ള ഒരു വേദിയുടെ അഭാവം നികത്തുകയാണ് സൃഷ്ടി കിഡ്സ് ഫെസ്റിവലിലൂടെ നാദം ഡാണ്ടിനോങ്. പങ്കെടുത്തവരുടെയും ആസ്വാദകരുടേയുമെല്ലാം പ്രശംസ പിടിച്ചുപറ്റി വിജയകരമായി കഴിഞ്ഞ വർഷം ആരംഭിച്ച ഈ കുട്ടികളുടെ കലോത്സവം കൂടുതൽ മത്സരഇനങ്ങളും പുതിയ സജ്ജീകരണങ്ങളുമായി ഈ വർഷവും നടത്തപ്പെടുന്നത്.

നാളെയുടെ വാഗ്ദാനങ്ങളായ, ഒരു കലാപ്രതിഭയോ, കലാതിലകമോ ആകാവുന്ന, ഈ കൊച്ചുകൂട്ടുകാരുടെ പ്രകടനങ്ങൾ കാണുവാനും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും മെൽബർണിലെ കലാപ്രേമികളായ നിങ്ങളോരോരുത്തരുടേയും സാന്നിധ്യം ഈ സദസ്സിലുണ്ടാവണമെന്നു സംഘാടകർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റെജിമോന്‍ പുല്ലാട്ട് – 0432655690
പ്രദീപ് – 0430933777

Comments

comments