അമ്പലങ്ങളിലെ ആര്‍.എസ്.എസ് ശാഖ അവസാനിപ്പിക്കും: കടകംപള്ളി സുരേന്ദ്രന്‍.

ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ശാഖയും ആയുധപരിശീലനവും നടത്തുക വഴി ശ്രമിക്കുന്നത്: കടകംപള്ളി സുരേന്ദ്രന്‍.

കൊച്ചി: അമ്പലങ്ങളില്‍ ആര്‍.എസ്.എസ് നടത്തിവരുന്ന ശാഖ അവസാനിപ്പിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിശ്വാസികളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍.എസ്.എസ് ശാഖയും ആയുധപരിശീലനവും നടത്തുക വഴി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്പലങ്ങളിലെ ആര്‍.എസ്.എസ് ശാഖകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പരാതികള്‍ക്ക് മേല്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാനും അനധികൃത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും വേണ്ട കര്‍ശനമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകുമെന്ന ഉറപ്പോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കടംകപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

Comments

comments