ആപ്പിള്‍ വാര്‍ഷിക സമ്മേളനത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി ഓസ്‌ട്രേലിയൻ-ഇന്ത്യന്‍ ബാലിക.


മെൽബൺ: കുഞ്ഞു പ്രായത്തില്‍ ആപ്പിള്‍ ആപ്പുകള്‍ രുപം നല്‍കി ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇന്ത്യന്‍ ബാലിക വിസ്മയമാകുന്നു. ആപ്പിള്‍ സ്‌റ്റോറില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്മാര്‍ട്ട് കിന്‍സ് ആനിമല്‍സ് (Smartkins Animals) ആണ് ഒന്‍പത് വയസുകാരിയായ അന്‍വിത വിജയ് രൂപം നല്‍കിയ ആദ്യത്തെ ആപ്പ്. ചെറുപ്പത്തില്‍ തന്നെ ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച അന്‍വിതയെ ആപ്പിള്‍ 2016 ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ കമ്പനിയുടെ സിഇഒ ടിം കുക്ക് തന്നെയാണ് നേരിട്ട് അഭിനന്ദിച്ചത്. ആപ്പിളിന്റെ 11 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒന്‍പത് വയസ് മാത്രം പ്രായമുള്ള ഒരു ഡെവലപ്പര്‍ പങ്കാളിയാകുന്നത്.

ആപ്പിളിന്റെ 2016 ലെ ഡെവലപ്പെഴ്‌സ് കോണ്‍ഫറന്‍സില്‍ പല പ്രഖ്യാപനങ്ങളും ഉണ്ടായെങ്കിലും കോണ്‍ഫറന്‍സിന്റെ ശ്രദ്ധ നേടിയത് അന്‍വിത ആണ്. സോഫ്റ്റ്‌വെയര്‍ രംഗത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളെയാണ് ആപ്പിള്‍ ഈ പരിപാടിയില്‍ അവതരിപ്പിച്ചത്. അടുത്ത വര്‍ഷം വരാനിരിക്കുന്ന ആപ്പിളിന്റെ സോഫ്റ്റ്‌വെയര്‍, ടെക്‌നോളജി ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം കൂടിയാണിത്.

നേരത്തെ 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് പ്രവേശനം ലഭ്യമല്ലായിരുന്നു. എന്നാല്‍ ഇത്തവണ സ്‌കോളര്‍ഷിപ്പ് നേടിയ 120 മിടുക്കരാണ് ആപ്പിള്‍ വാര്‍ഷിക സമ്മേളനത്തിന് ക്ഷണിക്കപ്പെട്ട അതിഥികളായി എത്തിയത്. വെറും ഏഴു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അന്‍വിത തന്റെ ആദ്യത്തെ ‘ആപ്’ ഡെവലപ്പ് ചെയ്യുന്നത്. അന്‍വിത ഉണ്ടാക്കിയ രണ്ട് ആപ്പുകള്‍ ആപ് സ്‌റ്റോറില്‍ ലഭ്യമാണ്.

മെൽബണ് സമീപമുള്ള ഗ്ലെൻ വേവർലിയിലെ മൗണ്ട് വ്യൂ പ്രൈമറി സ്കൂളിലെ വിദ്യാർദ്ധിനിയാണ് അൻവിത, മാതാവ് ഭുവന വിജയ്.

Comments

comments