വിനോദസഞ്ചാരികളെ പിഴിഞ്ഞ് ഓസ്ട്രേ ലിയൻ എടിഎമ്മുകൾ

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെത്തുന്ന വിനോദസഞ്ചാരികള്‍ എടിഎം സേവനങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ ഈടാക്കുന്നത് കനത്ത തുക. വിമാനത്താവളങ്ങള്‍, ക്രൂയിസ് ഷിപ്പുകള്‍, വിദേശികൾ കൂടുതൽ വരുന്ന ലൊക്കേഷനുകള്‍, തുടങ്ങിയ ഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം മെഷീനുകളില്‍ നിന്നും പണം പിന്‍ വലിച്ചാല്‍ വന്‍ ഫീസാണ് ഈടാക്കപ്പെടുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2013 ല്‍ ശരാശരി എടിഎം ഫീസായ 2.10 ഡോളര്‍ ഇപ്പോള്‍ 2.20 ആയി വര്‍ധിപ്പിച്ചുവെങ്കിലും എടിഎം ഉപയോഗിക്കുന്ന യാത്രക്കാരെ വിമാനത്താവളങ്ങളിലെ എടിഎം മെഷീനുകളും പിഴിയുകയാണ്. രണ്ടു മുതല്‍ അഞ്ച് ശതമാനംവരെ ചാര്‍ജാണ് വിമാനത്താവളങ്ങളിലെ മെഷീനുകള്‍ ഈടാക്കുന്നത്. ഒക്ടോബര്‍ വരെയുള്ള 12 മാസത്തിനിടെ ഓസ്‌ട്രേലിയയിലെത്തുന്ന യാത്രക്കാര്‍ കറന്‍സി കണ്‍വേര്‍ഷന്‍ വകയിലും എടിഎം ചാര്‍ജ് വകയിലും 535.8 മില്യണ്‍ ഡോളര്‍ അടച്ചുവെന്നാണ് ഫിനാന്‍ഷ്യല്‍ കംപാരിസന്‍ വെബ്‌സൈറ്റായ റേറ്റ് സിറ്റി നടത്തിയ വിശകലനത്തിലൂടെ വ്യക്തമായിരിക്കുന്നത്.

അതേസമയം മറ്റ് മാര്‍ഗങ്ങളിലൂടെ സാമ്പത്തിക സേവനം ലഭിക്കുന്നതിനാല്‍ അതും ഉപഭോക്താക്കള്‍ പിന്തുടരണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ഉദാഹരണത്തിന് ബാലന്‍സ് ചെക്ക്. ഇതുപരിശോധിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കാവുന്നാണ്. എടിഎമ്മിലൂടെ ബാലന്‍സ് പരിശോധിക്കുന്നതിനുള്ള ചാര്‍ജ് ഇങ്ങനെ ഒഴിവാക്കാനാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments