മെല്‍ബണിലെ ഏഷ്യക്കാരന്റെ മൃതദേഹം: ദുരൂഹത അവസാനിക്കുന്നില്ല

മമെല്‍ബണ്‍: ഏഴുവര്‍ഷം മുമ്പ് ഈസ്റ്റേണ്‍ മെല്‍ബണിലെ പാര്‍ക്ക് ഓര്‍ക്ക് യാര്‍ഡില്‍ കയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കിയ നിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഏഷ്യക്കാരന്റേതാണ് മൃതദേഹമെന്ന് തുടക്കത്തിലുള്ള അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 35 നും 50 നും ഇടയില്‍ പ്രായമുള്ള പുരുഷന്റെയാണ് മൃതദേഹം. 2009 ജനുവരിയാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെത്തുടര്‍ന്ന് ആളുകള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കയര്‍ ഉപയോഗിച്ച് വരിഞ്ഞുമുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വെളുത്ത ഹാന്‍ഡ് സെറ്റ്, സിഗരറ്റ്, ഒരു ലൈറ്റര്‍, വജ്‌റം പതിപ്പിച്ച രണ്ട് കമ്മലുകള്‍ എന്നിവയും മൃതദേഹത്തില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ അറിയിപ്പ് നല്‍കിയെങ്കിലും മരിച്ചയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ദേഹത്ത് പച്ചകുത്തിയ നിലയിലായിരുന്നു മൃതദേഹം. വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ടാറ്റുപാര്‍ലറുകളുമായി ബന്ധപ്പെട്ടുവെങ്കിലും അതും പ്രയോജനം ചെയ്തില്ല. മൃതദേഹത്തില്‍ കണ്ട ആഴത്തിലുള്ള മുറിവുകളുടെ സാഹചര്യത്തില്‍ കൊലപാതകമാണ് സംഭവിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Comments

comments