പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു.

പ്രശസ്ത നടി കൽപന (51) അന്തരിച്ചു. ഹൈദരാബാദിൽ വച്ചാണ് മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്നു രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപ് മരണം നടന്നിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായിട്ടാണ് അവര്‍ ഹൈദരബാദിലെത്തിയത്. ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്‌. മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ അവര്‍ അവിസ്മരണീയമാക്കിയ കല്‍പ്പന ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘ചാര്‍ലി’യാണ് അവരുടെ അവസാന ചിത്രം. നാടകപ്രവര്‍ത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ്. നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയും സഹോദരിമാരാണ്.

Comments

comments