പ്രതിവര്‍ഷം രണ്ടരലക്ഷം കുടിയേറ്റക്കാരെങ്കിലും ആവശ്യമെന്ന് പഠനറിപ്പോര്‍ട്ട്.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ കുടിയേറ്റം ഇനിയും പ്രോത്സാഹിപ്പിക്കണമെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം രണ്ടര ലക്ഷം പേര്‍ എന്ന കണക്കില്‍ അഞ്ചുവര്‍ഷത്തേക്ക് കുടിയേറ്റം അനുവദിക്കണം. വരുംനാളുകളില്‍ വര്‍ഷംതോറും 215,000 പേര്‍ ഓസ്‌ട്രേലിയയില്‍ ജോലിചെയ്യാന്‍ എത്തും. എന്നാല്‍ ഈ തോത് അപര്യാപ്തമാണെന്നാണ് മൈഗ്രേഷന്‍ കൗണ്‍സില്‍ ഓസ്‌ട്രേലിയയുടെ കണക്കുകള്‍.

കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയ്ക്ക് നല്‍കുന്ന സാമ്പത്തിക സംഭാവനകള്‍ വര്‍ഷങ്ങളായി വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്നും മൈഗ്രേഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ കുടിയേറ്റക്കാരുടെ സംഭാവ വളരെ വിലപ്പെട്ടതാണെന്നും മൈഗ്രേഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോഴത്തെ ഓസ്‌ട്രേലിയക്കാരെക്കാള്‍ കൂടുതലാണ് കുടിയേറ്റക്കാര്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവന. കുടിയേറ്റം മൂലം വെറും ജനസംഖ്യാ വര്‍ധന മാത്രമല്ല സംഭവിക്കുന്നതെന്നും തൊഴിലാളി പങ്കാളിത്തം, തൊഴില്‍ , കൂലി, വരുമാനം, ദേശീയതലത്തിലുള്ള കഴിവുകള്‍, നെറ്റ് പ്രൊഡക്ടിവിറ്റി തുടങ്ങിയവയിലും വര്‍ധനവുണ്ടാകുന്നു. കുടിയേറ്റം പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ ജനസംഖ്യ 2050ല്‍ വെറും 24 മില്യണില്‍ ഒതുങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Comments

comments