പെയ്ഡ് പേരന്റല്‍ ലീവ്: നഴ്‌സുമാര്‍, അധ്യാപകര്‍ തുടങ്ങിയവർക്ക് കനത്ത നഷ്ടം.

മെല്‍ബണ്‍: പെയ്ഡ് പേരന്റല്‍ ലീവ് സംവിധാനത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ നഴ്‌സിംഗ് ഉള്‍പ്പെടെ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് കനത്ത നഷ്ടം വരുത്തിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഏകദേശം 10,000 ഡോളറിന്റെ സഹായമാണ് ഇതുവഴി അമ്മമാര്‍ക്ക് നഷ്ടമാകുക. നഴ്‌സുമാര്‍, ആംബുലന്‍സ് വര്‍ക്കേഴ്‌സ്, അധ്യാപകര്‍, റീട്ടെയില്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് 3900 ഡോളര്‍ മുതല്‍ 10,500 ഡോളര്‍വരെയാണ് നഷ്ടമാകുക. ഖജനാവില്‍ നിന്ന് ഇത്തരത്തില്‍ പണം നല്കാനാവില്ലെന്നാണ് ഇക്കാര്യത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ നിലപാടെന്നും പഠനം കണ്ടെത്തുന്നു.

വനിതാ സംഘടനായായ ഫെയര്‍ അജണ്ടയാണ് ഇതുസംബന്ധിച്ച് പഠനത്തിന് സിഡ്‌നി സര്‍വകലാശാലയിലെ വുമണ്‍ ആന്റ് വര്‍ക്ക് റിസര്‍ച്ച് ഗ്രൂപ്പിനെ ചുമതലയേല്‍പ്പിച്ചത്. 2015 ബജറ്റില്‍ പിപിഎല്‍ പരിഷ്‌കാരം സംബന്ധിച്ച് ടോണി അബോട്ട് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇക്കാര്യത്തില്‍ സോഷ്യല്‍ സര്‍വീസ് മന്ത്രി ക്രിസ്റ്റന്‍ പോര്‍ടര്‍ ചില ഭേതഗതികള്‍ വരുത്തി. സെനറ്റില്‍ നിയമം പാസാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നും പഠനം പറയുന്നു.

Comments

comments