ക്രിക്കറ്റ് ലോകകപ്പ്: ഓസ്‌ട്രേലിയന്‍ ജൂണിയര്‍ ടീമില്‍ മലയാളിയും.

News Update: അണ്ടർ 19 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പിൻമാറി!

 

മെല്‍ബണ്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഓസ്‌ട്രേലിയയില്‍ ജനിച്ചുവളര്‍ന്ന മലയാളിയും ഇടംനേടി. കൊച്ചി സ്വദേശി ജയാനന്ദ് നായരുടെയും ശാലിനിയുടെയും മകന്‍ അര്‍ജുന്‍ ആണ് ഈ കൊച്ചുമിടുക്കന്‍. ഈ മാസം 27നാണ് അണ്്ര്‍ 19 ലോകകപ്പ് മത്സരങ്ങള്‍ ബംഗ്ലാദേശില്‍ തുടങ്ങുന്നത്.

സിഡ്‌നിയിലെ ഗിരാവീനില്‍ താമസിക്കുന്ന ഈ പ്ലസ് ടു വിദ്യാര്‍ഥി ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് ടീമില്‍ സ്ഥാനം നേടിയിരിക്കുന്നത്. ഈ വര്‍ഷമാദ്യം നടത്തിയ ഇംഗ്ലണ്ട് പര്യടനത്തിലും അടുത്തിടെ നടന്ന ഓസ്‌ട്രേലിയ അണ്ടര്‍ 19 ടൂര്‍ണമെന്റിലും പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് അര്‍ജുന് ലോകകപ്പ് ടീമിലേക്കും വഴി തുറന്നത്. ദേശീയ അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ അര്‍ജുന്‍ നായരുടെ മികവില്‍ മെട്രോ ടീം ദേശീയ ചാമ്പ്യന്മാരായിരുന്നു. ഫൈനലില്‍ എസിടി- ന്യൂ സൗത്ത് വെയില്‍സ് കണ്‍ട്രി ടീമിനെതിരേ പത്ത് ഓവറില്‍ ആറു വിക്കറ്റും 41 റണ്‍സും നേടിയ അര്‍ജുനായിരുന്നു മാന്‍ ഓഫ് ദ മാച്ച്. മികച്ച ഓഫ് സ്പിന്നറാണ് അര്‍ജുന്‍ നായര്‍. ബൗളിംഗില്‍ അര്‍ജുന്‍ പരീക്ഷിക്കുന്ന വ്യത്യസ്തതകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു പ്രത്യേകിച്ചും ബാറ്റ്‌സ്മാന്മാരെ കബളിപ്പിക്കുന്ന എവേ ഗോയിംഗ് ഡെലിവറികള്‍.

അര്‍ജുനു പുറമേ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി ലോകകപ്പ് ടീമിലുണ്ട്. മുന്‍നിര ബാറ്റ്‌സ്മാനായ ജേസന്‍ സാംഗ. ഓസ്‌ട്രേലിയന്‍ ടീം ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അര്‍ജുന്‍ ടീമിലുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അര്‍ജുന്റെ അച്ഛന്‍ ജയാനന്ദ് ജൂണിയര്‍ തലത്തില്‍ ഹോക്കി കളിക്കാനാരായിരുന്നു. നാലാംവയസില്‍ അച്ഛനൊപ്പമാണ് അര്‍ജുന്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങിയത്.

News Update: അണ്ടർ 19 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പിൻമാറി!

Comments

comments