അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണം സര്‍വകാല റെക്കാര്‍ഡിലേക്ക്!

മെല്‍ബണ്‍: മെല്‍ബണില്‍ അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണം സര്‍വകാല റെക്കാര്‍ഡിലേക്ക്. ഈവര്‍ഷം പുതുതായി 80,000 അപ്പാര്‍ട്ട്‌മെന്റുകളാണ് ഓസ്‌ട്രേലിയയില്‍ ഉയരുക. നിര്‍മാണാനുമതിക്കായി കാത്തിരിക്കുന്ന പദ്ധതികളുടെ എണ്ണം അതിലേറെയാണ്. മെല്‍ബണിലാണ് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍. 1846 കെട്ടിടങ്ങള്‍. ഈവര്‍ഷത്തെ മൊത്തം കണക്കാണിത്.

2017 ഓടെ സംസ്ഥാനത്ത് മൊത്തം 4432 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിച്ചേക്കും. എന്തായാലും 734 പദ്ധതികളിലായി 123,622 അപ്പാര്‍ട്ട്‌മെന്റുകളാണ് ഈവര്‍ഷം മെല്‍ബണില്‍ ഉയരും. സിഡ്‌നിയില്‍ പുതുതായി 88,013ഉം ബ്രിസ്‌ബെയ്‌നില്‍ 34,353 അപ്പാര്‍ട്ട്‌മെന്റുകളും ഈവര്‍ഷം ഉപഭോക്താക്കൾക്കായി തയാറാക്കും. പെര്‍ത്തില്‍ പുതുതായി 14,643 അപ്പാര്‍ട്ട്‌മെന്റുകളും അഡ്‌ലൈഡില്‍ 6450 അപ്പാര്‍ട്ട്‌മെന്റുകളുമാണ് നിര്‍മിക്കുക.

കൂടുതല്‍ പേര്‍ താമസസൗകര്യം ആവശ്യപ്പെട്ടുവരുന്നതാണ് മെല്‍ബണിലെ അപ്പാര്‍ട്ട്‌മെന്റ് ചാകരയക്കു കാരണം. ഇതുമൂലം നഗരത്തില്‍ വാടകയും റെക്കോര്‍ഡ് ഉയരത്തിലാണ്. ഡിസംബര്‍ ക്വാര്‍ട്ടറില്‍ ആഴ്ചയില്‍ 390 ഡോളര്‍ മുതല്‍ 400 ഡോളര്‍ വരെയാണ് വീടുവാടകയെന്ന് കോര്‍ ലോജിക് ആര്‍പി ഡാറ്റ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.3 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. നഗരപ്രാന്തത്തിലെ കിഴക്കന്‍ മേഖലയില്‍ വീടിന് 12 മാസത്തിനിടെ 6.2 ശതമാനം വാടകയാണ് കൂടിയത്. ആഴ്ചയില്‍ ശരാശരി 548 ഡോളറാണ് വാടക. വീടുകളുടെ ഒഴിവ് കുറയുന്നതോടെ മെല്‍ബണില്‍ ശരാശി വീടുവാടകയും വരും മാസങ്ങളില്‍ കൂടും. പെര്‍ത്ത്, ബ്രിസ്‌ബെയിന്‍, അഡ്‌ലൈഡ്, ഡാര്‍വിന്‍ എന്നിവിടങ്ങളില്‍ വാടക കുറയുകയാണെന്നും കോര്‍ലോജിക് ആര്‍പി ഡാറ്റ വ്യക്തമാക്കുന്നു.

മെല്‍ബണിലെ താമസക്കാരില്‍ 24.9 ശതമാനം പേര്‍ വാടക കാര്യത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. വാടകവീടുതേടി ഏറ്റവുമധികം അലയുന്നത് ഇടത്തരക്കാരാണ്. വാടക കൂടുന്നത് ഇടത്തരം കുടുംബങ്ങളെയാണ് അധികവും ബാധിക്കുക. ഇവര്‍ക്ക് നിത്യേനയുള്ള ചെലവ് കൂടാതെ വാടക ഇനത്തിലും അധിക ബാധ്യതയാണ് അഭിമുഖീകരിക്കുന്നതെന്ന് ആര്‍പി ഡാറ്റ വ്യക്തമാക്കുന്നു.

Comments

comments