നികിത ചാവ്‌ല വധം: പര്‍മീന്ദര്‍ സിംഗിന് 22 വര്‍ഷം തടവ്

മെല്‍ബണ്‍: നര്‍ത്തകിയായിരുന്ന ഭാര്യ നികിത ചാവ്‌ലയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പര്‍മിന്ദര്‍ സിംഗിനെ മെല്‍ബണ്‍ കോടതി 22 വര്‍ഷം തടവിന് ശിക്ഷിച്ചു. ജനുവരി ഒമ്പിന് ബേണ്‍സ് വിക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് 30 കാരനായ പര്‍മിന്ദര്‍ 23 കാരിയായ നികിതയെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹബന്ധം തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കേ, ഒരു പുരുഷസുഹൃത്തിന്റെ എസ്എംഎസ് സന്ദേശം നികിതയുടെ ഫോണില്‍ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഭാര്യയെ 35 തവണ പര്‍മീന്ദര്‍ കുത്തിയെന്നാണ് കേസിന്റെ വാദത്തിനിടെ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. 2011 ലാണ് ദമ്പതികള്‍ രഹസ്യമായി വിവാഹിതരായത്. വിവാഹത്തിന് നികിതയുടെ വീട്ടുകാര്‍ എതിരായിരുന്നു എന്നതാണ് കാരണം. കലാപഠനത്തില്‍ അവസാനവര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു നികിത. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാഹിതരായി ഒറ്റയ്ക്ക് താമസിച്ചതോടെയാണ് പര്‍മിന്ദര്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്ന സത്യം നികിത തിരിച്ചറിയുന്നത്. ഇതോടെ നികിത തന്റെ സഹപാഠിയില്‍ ഒരാളുമായി അടുക്കുകയായിരുന്നു. 2014 അവസാനം പര്‍മീന്ദര്‍ ഇന്ത്യയിലേക്ക് തിരിക്കുമ്പോഴേക്കും ഇരുവരും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി ഏഴിന് ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയുടെ ഫോണില്‍ വിവാദ സന്ദേശം കണ്ടത്. തന്നെ ഉപേക്ഷിച്ച് കാമുകനൊപ്പം ഭാര്യ പോകുമെന്ന ഭീതിയില്‍ പര്‍മീന്ദര്‍ ക്രൂരകൃത്യത്തിന് തയാറാവുകായയിരുന്നു.

കൊലപാതകശേഷം പര്‍മീന്ദര്‍ സിംഗിന് നടത്തിയ 000 ഫോണ്‍ സംഭാഷണം 

Comments

comments